നാട്ടിടങ്ങളിലെ സ‌്നേഹസാഗരം - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, March 31, 2019

നാട്ടിടങ്ങളിലെ സ‌്നേഹസാഗരം


കോട്ടയം
നാട്ടുവഴികളിലെ സ‌്നേഹ സാഗരം ഏറ്റുവാങ്ങിയായിരുന്നു വി എൻ വാസവന്റെ ശനിയാഴ‌്ചത്തെ പര്യടനം. കാർഷിക മേഖലയായ കടുത്തുരുത്തി നിയമസഭാ മണ്ഡലത്തിലെ കിഴക്കൻ പ്രദേശത്ത‌് നടത്തിയ പ്രയാണത്തിൽ ഓരോ കേന്ദ്രത്തിലും ആവേശം തിങ്ങിയ സ്വീകരണമാണ‌് അദ്ദേഹത്തിന‌് ലഭിച്ചത‌്. 

കോട്ടയം ലോക‌്സഭാ മണ്ഡലം എൽഡിഎഫ‌് സ്ഥാനാർഥി വി എൻ വാസവന്റെ ജനപ്രിയത വി‌ളിച്ചോതുന്നതായിരുന്നു ഓരോയിടത്തെയും ജനപങ്കാളിത്തം. കിടങ്ങൂർ, കാണക്കാരി, കടപ്ലാമറ്റം, മരങ്ങാട്ടുപിള്ളി, ഉഴവൂർ, വെളിയന്നൂർ, കുറവിലങ്ങാട‌് പഞ്ചായത്തുകളിലായിരുന്നു പര്യടനം. രക്തഹാരങ്ങൾ കൂടാതെ കാർഷിക സമൃദ്ധിയുടെ പ്രതീകമായ കൊന്നപ്പൂവും നൽകിയായിരുന്നു ഓരോയിടത്തെയും വരവേൽപ്പ‌്.

സാംസ‌്കാരിക – രാഷ‌്ട്രീയ രംഗങ്ങളിൽ മഹിതമായ പാരമ്പര്യമുള്ള മണ്ണായ കിടങ്ങൂരിൽനിന്നാണ‌് -പര്യടനം തുടങ്ങിയത‌്‌. മുൻ മുഖ്യമന്ത്രി പി കെ വാസുദേവൻനായരുടെ (പികെവി) ജന്മനാട‌്. കുഞ്ചൻ നമ്പ്യാരുടെയും അമ്പലപ്പുഴ രാമവർമയുടെയും പിതൃഗൃഹങ്ങളുള്ള നാട‌്. പ്രശസ‌്ത കൂത്ത‌് കലാകാരൻ കിടങ്ങുർ രാമച്ചാക്യാരുടെ നാട‌്. സാംസ‌്കാരിക പ്രവർത്തകനും നവലോകം സാംസ‌്കാരിക കേന്ദ്രം ചെയർമാനുംകൂടിയായ വാസവന‌് കിടങ്ങൂർ നൽകിയത‌് ഹൃദ്യമായ സ്വീകരണം. സി കെ ആശ എംഎൽഎ കിടങ്ങൂർ കട്ടച്ചിറയിൽ പര്യടനം ഉദ‌്ഘാടനം ചെയ‌്തു. തുടർന്ന‌് പിറയാർ മേക്കാട്ടേൽ, കോട്ടപ്പുറം കവല എന്നിവിടങ്ങളിൽ ഉജ്വല സ്വീകരണം. സിപിഐ എം കിടങ്ങൂർ ലോക്കൽ സെക്രട്ടറി ഇ എം ബിനു സ്ഥാനാർഥിയെ വരവേറ്റു. മാന്താടിക്കവലയിൽ കരിക്കിൻകുല നൽകിയാണ‌് സ്ഥാനാർഥിയെ സ്വീകരിച്ചതെങ്കിൽ കുമ്മണ്ണൂർ സമ്മാനിച്ചത‌് പഴക്കുല.

കിടങ്ങൂർ പഞ്ചായത്തിലെ വിവിധ കേന്ദ്രങ്ങളിലെ സ്വീകരണ ശേഷം കാണക്കാരി പഞ്ചായത്തിലേക്ക‌്. കടപ്പൂർ ലോക്കൽ സെക്രട്ടറി ഒ എം റെജി സ്വീകരിച്ചു. കടപ്പൂരിൽ വാസവന്റെ ചിത്രങ്ങളടങ്ങിയ പ്ലക്കാർഡുക‌ളുമേന്തിയായിരുന്നു സ്വീകരണം. തുടർന്ന‌് സ്ഥാനാർഥിയുടെ യാത്ര കടപ്ലാമറ്റത്തേക്ക‌്‌. ലോക്കൽ സെക്രട്ടറി ബേബി കല്ലോലി വരവേറ്റു. വിവിധ സ്ഥലങ്ങളിലെ സ്വീകരണശേഷം മരങ്ങാട്ടുപിള്ളിയിലേക്ക‌്. ലോക്കൽ സെക്രട്ടറി എ തുളസീദാസും എ എസ‌് ചന്ദ്രമോഹനൻനായരും ചേർന്ന‌് സ്വീകരിച്ചു. മുൻ രാഷ‌്ട്രപതി കെആർ നാരായണന്റെ ജന്മനാട‌ും വാസവന‌് നൽകിയത‌് ആവേശകരമായ സ്വീകരണം. ദീപാലംകൃതമായ പകിട്ടോടെയായിരുന്നു കുറവിലങ്ങാട്ടെ വരവേൽപ്പ‌്. സ്ഥാനാർഥി എത്തിയതോടെ മൺചെരാതുകൾ മിഴിതുറന്നു. ലോക്കൽസെക്രട്ടറി സദാനന്ദശങ്കർ, കെ കെ ശശികുമാർ എന്നിവർ ചേർന്ന‌് സ്വീകരിച്ചു. തോട്ടുവയിലായിരുന്നു സമാപനം.

കോട്ടയം പാർലമെന്റ‌് മണ്ഡലം സെക്രട്ടറി ടി ആർ രഘുനാഥൻ, സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ സി ജെ ജോസഫ‌്, കെ എം രാധാകൃഷ‌്ണൻ, ലാലിച്ചൻ ജോർജ‌്, എൽഡിഎഫ‌് നിയോജക മണ്ഡലം പ്രസിഡന്റ‌് എൻ എം മോഹനൻ, സെക്രട്ടറി പി വി സുനിൽ, സിപിഐ എം ജില്ലാ കമ്മിറ്റിയംഗങ്ങളായ പി എം തങ്കപ്പൻ, എം എസ‌് സാനു, ഏരിയ സെക്രട്ടറിമാരായ കെ ജി രമേശൻ, പി എൻ ബിനു, പി എം ജോസഫ‌് എന്നിവരും കെ യു വർഗീസ‌്, കെ ജയകൃഷ‌്ണൻ, ഡോ. സിന്ധുമോൾ ജേക്കബ‌്, ബെന്നി ജോസഫ‌്, കെ പി പ്രശാന്ത‌്, എം എസ‌് സുരേഷ‌്, പി ജി ത്രിഗുണസെൻ, കെ കെ തങ്കപ്പൻ തുടങ്ങിയവരും വിവിധ കേന്ദ്രങ്ങളിൽ സംസാരിച്ചു.

ഇന്ന് ഏറ്റുമാനൂരിൽ
ഏറ്റുമാനൂർ
എൽഡിഎഫ് സ്ഥാനാർഥി വി എൻ വാസവന്റെ ഏറ്റുമാനൂർ മണ്ഡലത്തിലെ പര്യടനം 31 ന് നടക്കും. ഞായറാഴ്ച രാവിലെ എട്ടിന് മഞ്ചാടിക്കരി ഭാഗത്തുനിന്ന‌് ആരംഭിക്കുന്ന പര്യടനം കുമരകം, തിരുവാർപ്പ്, അയ‌്മനം, ആർപ്പൂക്കര, അതിരമ്പുഴ, നീണ്ടൂർ പഞ്ചായത്തുകളിലൂടെ പര്യടനം നടത്തി പേരൂർ കണ്ടംചിറയിൽ സമാപിക്കും. രാവിലെ എട്ടിന് മഞ്ചാടിക്കരിയിൽ സിപിഐ സംസ്ഥാന കൗൺസിലംഗം അഡ്വ. വി ബി ബിനു ഉദ്ഘാടനംചെയ്യും. 

സ്വീകരണ കേന്ദ്രങ്ങളും സമയവും–- എട്ടിന് മഞ്ചാടിക്കരി, 8.10 ചീപ്പുങ്കൽ, 8.20 വിരിപ്പുകാല, 8.30 കവണാറ്റിൻകര, 8.40 മറ്റീത്ര, 8.50 ചൂളഭാഗം, ഒമ്പതിന‌് നാഷണാന്തറ, 9.10 അമ്മങ്കരി, 9.20 നസ്രേത്ത്, 9.30 കുന്നപ്പള്ളി, 9.40 അട്ടിപ്പീടിക, 9.50 ബസാർ, 10 ന് മോർകാട്, 10.10 പട്ടട, 10.20 കുന്നുംപുറം, 10.30 പാലത്തറ, 10.40 19-ൽ ചിറ, 10.50 മീൻചിറ, 11 ന് പാലക്കശേരി, 11.10 പാകത്തുശേരി, 11.20 കളരിപ്പറമ്പ്(വിശ്രമം), മൂന്നിന് ഇല്ലത്തുകവല, 3.10 ഒളശ ലക്ഷംവീട്, 3.20 മാമ്പറമ്പ്, 3.30 ഇളംകാവ്, 3.40 വട്ടക്കോട്ട, 3.50 തൊണ്ടിപ്പറമ്പ്, നാലിന് പനമ്പാലം, 4.10 തൊണ്ണംകുഴി, 4.20 പെരുമ്പടപ്പ്, 4.30 കണിയാകുളം, 4.40 സൗഹൃദയ, 4.50 മാന്നാനം, അഞ്ചിന‌് വേലംകുളം, 5.10 വട്ടുകുളം, 5.20 കുറ്റിയേൽ, 5.30 പുളിങ്കാല, 5.40 അംബികവിലാസം കോളനി, 5.50 കുര്യാറ്റുകുന്ന‌് കോളനി, ആറിന് ശാസ്താങ്കൽ, 6.10 പള്ളിത്താഴെ, 6.20 രാജീവ്ഗാന്ധി കോളനി, 6.30 കല്ലുങ്കപ്പറമ്പ് കോളനി, 6.40 കൈപ്പുഴ കവല, 6.50  ഭൂരഹിതകോളനി, ഏഴിന് പാറെമാക്ക്, 7.10 ആനമല, 7.20 മാലിയേപ്പടി, 7.30 ചൂരക്കുളങ്ങര, 7.40 മംഗലത്തുപടി, 7.50 തവളക്കുഴി, എട്ടിന് വള്ളിക്കാട്, 8.10 മന്നത്തൂർ, 8.20 മാടപ്പാട്ട്, 8.30 ചെറുവാണ്ടൂർ, 8.40 ഭജനമഠം, 8.50 പാറെക്കടവ്, ഒമ്പതിന് പായിക്കാട്, 9.10 വെച്ചുക്കവല, 9.20 കണ്ടംചിറ സമാപനം.

എൽഡിഎഫ‌് നേതാക്കൾ മണ്ഡലത്തിലേക്ക്‌
സ്വന്തം ലേഖകൻ
കോട്ടയം
കോട്ടയം ലോക‌്സഭാ മണ്ഡലം എൽഡിഎഫ‌് സ്ഥാനാർഥി വി എൻ വാസവന്റെ തെരഞ്ഞെടുപ്പ‌് പ്രചാരണാർഥം സിപിഐ എമ്മിന്റെയും  എൽഡിഎഫിന്റെയും പ്രമുഖ നേതാക്കൾ ഏപ്രിലിൽ മണ്ഡലത്തിൽ എത്തും. എപ്രിൽ ആദ്യം മുതൽ വിവിധ ദിവസങ്ങളിൽ, വിവിധ കേന്ദ്രങ്ങളിൽ നടക്കുന്ന യോഗങ്ങളിൽ
നേതാക്കൾ സംസാരിക്കും. 

സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി എപ്രിൽ രണ്ടിന‌് പകൽ മൂന്നിന‌്  വൈക്കം ടൗണിൽ  നടക്കുന്ന  യോഗത്തിൽ പങ്കെടുക്കും‌. ഏപ്രിൽ അഞ്ചിന‌്  മുഖ്യമന്ത്രി പിണറായി വിജയൻ എത്തും. വൈകിട്ട‌് നാലിന‌് പിറവം,  അഞ്ചിന‌് പാലാ ടൗൺ,  ആറിന‌് കോട്ടയം തിരുനക്കര എന്നിവിടങ്ങളിൽ നടക്കുന്ന യോഗങ്ങളിൽ സംസാരിക്കും. എപ്രിൽ എട്ടിന‌് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ‌്ണൻ ജില്ലയിലെത്തും. വൈകിട്ട‌് 4.30 ന‌് കുമരകം, ആറിന‌് പാമ്പാടി എന്നിവിടങ്ങളിലെ യോഗങ്ങളിൽ സംസാരിക്കും. 

പൊളിറ്റ‌് ബ്യൂറോ അംഗങ്ങളായ പ്രകാശ‌് കാരാട്ട‌് ഏപ്രിൽ 17 ന‌് കോട്ടയം, പിറവം മണ്ഡലങ്ങളിലും എം എ ബേബി ഏപ്രിൽ 13 ന‌് രാവിലെ 10 ന‌് കൊല്ലപ്പള്ളി, വൈകിട്ട‌് അഞ്ചിന‌് കുറവിലങ്ങാട‌്, ആറിന‌് പുതുപ്പള്ളി എന്നിവിടങ്ങളിലും  പങ്കെടുക്കും. മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ‌് ഏപ്രിൽ ആറിന‌് രാവിലെ 10 ന‌് രാമപുരം, വൈകിട്ട‌് നാലിന‌് അയർക്കുന്നം, അഞ്ചിന‌് ഏറ്റുമാനൂർ, ആറിന‌് കുമാരനല്ലൂർ എന്നിവിടങ്ങളിലെ തെരഞ്ഞെടുപ്പ‌് യോഗങ്ങളിൽ സംസാരിക്കും. 

മന്ത്രി ജി സുധാകരൻ ഏപ്രിൽ 12 ന‌് രാവിലെ 10 ന‌് പനച്ചിക്കാട‌്, വൈകിട്ട‌് 4.30 ന‌് തലയോലപ്പറമ്പ‌്, 6.30 ന‌് ഏറ്റുമാനൂർ എന്നിവിടങ്ങളിലും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഏപ്രിൽ 10 ന‌് വൈകിട്ട‌് 4.30 ന‌് തിരുവാതുക്കൽ, ആറിന‌് ഉല്ലല എന്നിവിടങ്ങളിലും പങ്കെടുക്കും.



from Kerala || Deshabhimani ​Online ​News https://ift.tt/2uByJJX
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages