തിരുപ്പൂരില്‍ കെഎസ്ആര്‍ടിസി ബസ് അപകടത്തില്‍ പെട്ടു - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, March 31, 2019

തിരുപ്പൂരില്‍ കെഎസ്ആര്‍ടിസി ബസ് അപകടത്തില്‍ പെട്ടു

തിരുപ്പൂര്‍> തിരുപ്പുരില്‍ കെഎസ്ആര്‍ടിസി ബസ് ഓവര്‍ബ്രിഡ്ജില്‍ നിന്നും താഴേക്ക് മറിഞ്ഞു.ഇന്ന് പുലര്‍ച്ചെയാണ് അപകടമുണ്ടായത്. പത്തനംതിട്ട ബംഗളൂരു കെഎസ്ആര്‍ടിസി ബസാണ് അപകടത്തില്‍ പെട്ടത്. പുലര്‍ച്ചെയായതിനാല്‍ യാത്രക്കാരെല്ലാം ഉറക്കത്തിലായിരുന്നു.

മുപ്പത് പേരായിരുന്നു ബസിലുണ്ടായിരുന്നത്. ഇതില്‍ 23 പേര്‍ക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണെന്ന വിവരമാണ് പുറത്തുവരുന്നത്. ഇവരില്‍ മലയാളികള്‍ എത്രപേരുണ്ടെന്ന വിവരം ലഭ്യമായിട്ടില്ല.

 പരിക്കേറ്റവരെ തിരുപ്പൂരിലെ വിവിധ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഡ്രൈവര്‍ ഉറങ്ങിയതാകാം അപകടത്തിന് കാരണമെന്ന് സംശയിക്കുന്നു
 



from Kerala || Deshabhimani ​Online ​News https://ift.tt/2V7y7rc
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages