തിരുവനന്തപുരം> കോട്ടയം സീറ്റ് വിഷയത്തിൽ കേരളാ കോൺഗ്രസിലുണ്ടായ പൊട്ടിത്തെറിയിൽ പരിഹാരം തേടി പിജെ ജോസഫ് കോൺഗ്രസ് നേതാക്കളുമായി ചർച്ച നടത്തി. ഉമ്മൻചാണ്ടിയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുമായാണ് ചർച്ച നടത്തിയത്.
കേരളാ കോൺഗ്രസ് വര്‍ക്കിംഗ് ചെയര്‍മാൻ ആയിട്ടും കോട്ടയം സീറ്റ് വിട്ട് നൽകാൻ തയ്യാറാകാത്ത കെ എം മാണിയുടെ നിലപാടിലുള്ള പ്രതിഷേധവും മാണിയുമായി യോജിച്ചുപോകാൻ ബുദ്ധിമുട്ടാണെന്നും ജോസഫ് അറിയിച്ചുനിയമസഭയിൽ പ്രത്യേകബ്ലോക്കായി ഇരിക്കാൻ അനുവദിക്കണമെന്നതടക്കം ആവശ്യമുന്നയിച്ചതായി പറയുന്നു.
നിര്‍ണ്ണായക തെരഞ്ഞെടുപ്പിൽ കോട്ടയം സ്ഥാനാര്‍ത്ഥിയുടെ കാര്യത്തിൽ വിട്ടുവീഴ്ച പറ്റില്ലെന്ന നിലപാടിലാണ് കോൺഗ്രസ് നേതൃത്വം.ആദ്യം ഉമ്മൻചാണ്ടിയുമായാണ് ചർച്ച നടത്തിയത്. മോൻസ് ജോസഫ് അടക്കം കേരളാ കോൺഗ്രസ് നേതാക്കളുമായാണ് പി ജെ ജോസഫ് ഉമ്മൻ ചാണ്ടിയുടെ കന്റോൺമെൻറ് ഹൗസിലെത്തിയത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ എന്നിവരെയും ജോസഫ് പ്രശ്നപരിഹാരത്തിന് സമീപിച്ചു
അതേസമയം തോമസ് ചാഴിക്കാടൻ കോട്ടയത്ത് മികച്ച സ്ഥാനാര്‍ത്ഥിയാണെന്ന് ജോസ് കെ മാണിയടക്കമുള്ള നേതാക്കൾ ആവര്‍ത്തിക്കുകയാണ്. പ്രചാരണ പ്രവർത്തനങ്ങൾ തുടങ്ങിയ ചാഴിക്കാടൻ ജോസഫിനെ കണ്ട് സംസാരിച്ച് പ്രശ്‌നം പരിഹരിക്കുമെന്നും അറിയിച്ചു.
അതേസമയം തോമസ് ചാഴിക്കാടനെ മത്സരിപ്പിക്കുന്നതിൽ കോട്ടയത്തെ കോൺഗ്രസ് നേതാക്കൾ കടുത്ത എതിർപ്പിലാണ്. സീറ്റ് പ്രശ്‌നത്തെ തുടർന്ന് കഴിഞ്ഞ ദിവസം ഡിസസി യോഗംതന്നെ മാറ്റിവെക്കേണ്ടി വന്നിരുന്നു.
from Kerala || Deshabhimani Online News https://ift.tt/2THZdrv
via IFTTT
No comments:
Post a Comment