കൊല്ലം > ആലപ്പുഴ ലോക്‌സഭ മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർഥി എ എം ആരിഫ് തെരഞ്ഞെടുപ്പിന് മുമ്പേ ജയിച്ചുകഴിഞ്ഞെന്ന് എസ്‌എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ജനകീയനായ നേതാവാണ് എ എം ആരിഫ്. മുഴുവൻ സമയവും ജനങ്ങൾക്കിടയിൽ പ്രവർത്തിക്കുന്ന അദ്ദേഹത്തിന് വൻഭൂരിപക്ഷം ഉണ്ടാകുമെന്ന ഉറപ്പാണ്.
കോൺഗ്രസ് സ്ഥാനാർഥിയായി കെ സി വേണുഗോപാൽ വീണ്ടും മത്സരിച്ചാലും ജയിക്കില്ല. എംപിയായിരുന്നിട്ട് ജനങ്ങൾക്കായി ഒന്നും ചെയ്യാതിരുന്നതുകൊണ്ടാണ് കഴിഞ്ഞതവണ കുറഞ്ഞ ഭൂരിപക്ഷത്തിൽ ജയിച്ചത്. ആലപ്പുഴ ജില്ലയിലെ കോൺഗ്രസിന്റെ സ്ഥിതി മാറി. ഹരിപ്പാട് ഒഴികെ ഒരു സീറ്റിലും നിയമസഭയിൽ കോൺഗ്രസിന് പിടിച്ചുനിൽക്കാനായില്ല. ഇതുവരെ യോജിച്ച ഒരു സ്ഥാനാർഥിയെപ്പോലും കോൺഗ്രസിന് കണ്ടെത്താനാകുന്നില്ല.
from Kerala || Deshabhimani Online News https://ift.tt/2EUHG5U
via IFTTT
No comments:
Post a Comment