സേഫ് കേരള പദ്ധതി നടപടിക്രമങ്ങളും നിർദേശങ്ങളും പുറപ്പെടുവിച്ചു - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, March 7, 2019

സേഫ് കേരള പദ്ധതി നടപടിക്രമങ്ങളും നിർദേശങ്ങളും പുറപ്പെടുവിച്ചു


തിരുവനന്തപുരം
റോഡപകടങ്ങൾ കുറയ്ക്കുക അപകടത്തിൽപ്പെടുന്നവർക്ക് അടിയന്ത വൈദ്യസഹായം ലഭ്യമാക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെ മോട്ടോർ വാഹനവകുപ്പ് ആരംഭിച്ച സേഫ് കേരള പദ്ധതിയുടെ നടത്തിപ്പിനാവശ്യമായ നടപടിക്രമങ്ങളും നിർദേശങ്ങളും വ്യക്തമാക്കി സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു.

ആർടിഒ കേഡറിലുള്ള ഒരു ഉദ്യോഗസ്ഥനെ സേഫ് കേരള പദ്ധതിയുടെ സംസ്ഥാന നോഡൽ ഓഫീസറായി ജോയിന്റ് ട്രാൻസ്‌പോർട്ട് കമീഷണറുടെ (എൻഫോഴ്‌സ്‌മെന്റ്) നിയന്ത്രണത്തിൽ സർക്കാർ നിയമിക്കുകയോ ചാർജ‌് നൽകുകയോ ചെയ്യും. എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡുകൾ അതത് ജില്ലകളിലെ ആർടിഒ എൻഫോഴ്‌സ്‌മെന്റിന്റ നിയന്ത്രണത്തിലായിരിക്കും.

24 മണിക്കൂറും പ്രവർത്തിക്കാൻ ബാദ്ധ്യസ്ഥരായ സ്‌ക്വാഡുകളുടെ പ്രവർത്തനം ആഴ്ചയിൽ 3 പ്രാവശ്യം പകലും 2 പ്രാവശ്യം രാത്രി 8നുശേഷവും ആർടിഒ (എൻഫോഴ്‌സ്‌മെന്റ്) നേരിട്ട് പരിശോധിച്ച് ജീവനക്കാർ ഫീൽഡിൽ ഉണ്ടെന്ന് ഉറപ്പുവരുത്തണം.. ഈ പരിശോധന ആഴ്ചയിൽ ഒരു തവണയെങ്കിലും ആർടിഒ-മാരും ഡിടിസിമാരും നടത്തിയിരിക്കണം.  ഡിടിസി തന്റെ പരിശോധനാ റിപ്പോർട്ട് ട്രാൻസ്‌പോർട്ട് കമീഷണർക്കും സർക്കാരിലും സമർപ്പിക്കും.

റിപ്പോർട്ടുകൾ ഇല്ലാതെ ടിആർ 5 രസീത് എഴുതി പിഴ ഈടാക്കുന്ന തരത്തിലുള്ള നടപടി ശ്രദ്ധയിൽപ്പെട്ടാൽ ഗുരുതരമായ അച്ചടക്കലംഘനമായി കണക്കാക്കി നടപടി സ്വീകരിക്കും . പിഴ ഒടുക്കാത്ത കേസുകളിൽ ഒരാഴ്ചയ്ക്കുള്ളിൽ പ്രോസിക്യൂഷൻ നടപടികൾ സ്വീകരിക്കുന്നതിനും നിർദേശമുണ്ട്.

അപകടങ്ങൾ കൂടുതൽ നടക്കുന്ന സ്ഥലങ്ങൾ കണ്ടെത്തി റിപ്പോർട്ട് ചെയ്യുന്നതിനും (റോഡ് ഓഡിറ്റ്) അപകടകരമായ മരങ്ങൾ, ഇലക്ട്രിക്/ടെലിഫോൺ പോസ്റ്റുകൾ, റോഡിലെ കുഴികൾ തുടങ്ങിയവ കണ്ടെത്തി അപകടം കുറയ്ക്കാൻ സ്വീകരിക്കാവുന്ന മാർഗങ്ങൾ സംബന്ധിച്ച് ഒരു റിപ്പോർട്ട് ആർടിഒ  (എൻഫോഴ്‌സ്‌മെന്റ്)-ന് നൽകുന്നതിനും സ്‌ക്വാഡുകൾ നടപടി സ്വീകരിക്കും. ആർടിഒ (എൻഫോഴ്‌സ്‌മെന്റ്) ഇത്തരം റിപ്പോർട്ടുകൾ ക്രോഡീകരിച്ച് ബന്ധപ്പെട്ട ജില്ലാ റോഡ് സേഫ്റ്റി കൗൺസിലിനും ഗതാഗത കമീഷണർക്കും റോഡ് സേഫ്റ്റി കമീഷണർക്കും സർക്കാരിനും കുറഞ്ഞത് ആറ് മാസത്തിലൊരിക്കൽ സമർപ്പിക്കും.

റോഡപകടങ്ങളിൽ ഉൾപ്പെട്ടവരുടെ ജീവൻ രക്ഷിക്കുന്നതിനായുള്ള എല്ലാവിധ പ്രാഥമിക നടപടികളും സ്‌ക്വാഡ് കൈക്കൊള്ളും. ‘ഗോൾഡൻ അവറിൽ'- തന്നെ അടിയന്തര വൈദ്യസഹായം ലഭ്യമാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കും. ട്രാഫിക് തടസ്സങ്ങൾ ഉണ്ടാകുന്ന സ്ഥലങ്ങളിൽ ഗതാഗതം സുഗമമായി തിരിച്ചുവിടുന്നതിനുള്ള നടപടികൾ പൊലീസ് വകുപ്പുമായി ചേർന്ന് നടപ്പിലാക്കും.  ഇതിനായി മേജർ റൂട്ടുകൾ, ബൈപാസുകൾ, ഷോർട്ട് കട്ടുകൾ എന്നിവ മനസ്സിലാക്കി ഒരു ഇലക്‌ട്രോണിക് ആപ്ലിക്കേഷൻ തയ്യാറാക്കി സൂക്ഷിക്കും. 
 



from Kerala || Deshabhimani ​Online ​News https://ift.tt/2H3rnal
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages