ആലപ്പുഴ
ട്രാൻസ‌്ജെൻഡർ വിഭാഗക്കാർക്ക‌് തിരിച്ചറിയൽ കാർഡ‌് ലഭ്യമാക്കുന്ന നടപടി വേഗത്തിലാക്കണമെന്ന‌് അഖിലേന്ത്യ ജനാധിപത്യ ട്രാൻസ‌്ജെൻഡർ അസോസിയേഷൻ സംസ്ഥാന സമിതി രൂപീകരണ സമ്മേളനം ആവശ്യപ്പെട്ടു. ട്രാൻസ‌്ജെൻഡർ വിഭാഗക്കാരുടെ ക്ഷേമത്തിനും
സാമൂഹ്യനീതി ഉറപ്പാക്കുന്നതിനും വിവിധ പദ്ധതികളുമായി സംസ്ഥാന സർക്കാർ മുന്നോട്ടുപോകുകയാണ‌്. സർക്കാർ പ്രഖ്യാപിച്ച ആനുകൂല്യങ്ങൾ ലഭിക്കാൻ തിരിച്ചറിയൽ കാർഡ‌് അനിവാര്യമാണ‌്. സാമൂഹ്യനീതി വകുപ്പിൽ അപേക്ഷ നൽകിയിട്ടും കാർഡ‌് ലഭിക്കാൻ കാലതാമസം നേരിടുന്നു. ഇത‌് പരിഹരിക്കാൻ അടിയന്തര ഇടപെടൽ ഉണ്ടാകണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലാണ‌് നിലവിൽ ജില്ലാ കമ്മിറ്റികൾ പ്രവർത്തിക്കുന്നത‌്. മറ്റുജില്ലകളിൽ ഉടൻ കമ്മിറ്റി രൂപീകരിക്കും. ട്രാൻസ‌്ജെൻഡർ വിഭാഗക്കാരായ മുഴുവൻ പേരെയും സംഘടനയിൽ അണിനിരത്തി അവകാശപ്പോരാട്ടങ്ങൾ ശക്തമാക്കാനും സമ്മേളനം തീരുമാനിച്ചു.
കൊമ്മാടി യുവജന വായനശാലയിൽ ചേർന്ന സമ്മേളനം തൊഴിലുറപ്പു തൊഴിലാളി യൂണിയൻ ആലപ്പുഴ ജില്ലാ സെക്രട്ടറി പി പി സംഗീത ഉദ‌്ഘാടനംചെയ‌്തു. നക്ഷത്ര വി കുറുപ്പ‌് അധ്യക്ഷയായി. ജ്യോതിലക്ഷ‌്മി, അരുണിമ മനോഹരൻ എന്നിവർ സംസാരിച്ചു.
സംസ്ഥാന പ്രസിഡന്റായി നക്ഷത്ര വി കുറുപ്പി (പത്തനംതിട്ട)നെയും സെക്രട്ടറിയായി അരുണിമ മനോഹരനെ (ആലപ്പുഴ)യും തെരഞ്ഞെടുത്തു. ജനാധിപത്യ മഹിളാ അസോസിയേഷൻ കേന്ദ്ര കമ്മിറ്റിയംഗം സി എസ‌് സുജാതയാണ‌് കൺവീനർ.
മറ്റു ഭാരവാഹികൾ: സ്രാവന്തിക ശ്രാവൺ, സ്വപ‌്ന സന്ധ്യ (വൈസ‌് പ്രസിഡന്റുമാർ), സൂര്യ ഇഷാൻ, സുൽഫി മെഹർജാൻ (ജോയിന്റ‌് സെക്രട്ടറിമാർ), ലിജ തോമസ‌് (ട്രഷറർ). കൽപന,
ദേവൂട്ടി, ശ്യാമ എസ‌് പ്രഭ, സാബിറ, അതിഥി, അനു, ഗൗരി ആദർശ‌്, ബാലാ രാജീവ‌്, എസ‌് സംഗീത എന്നിവർ എക‌്സിക്യൂട്ടീവ‌് അംഗങ്ങളാണ‌്. ജോയിന്റ‌് കൺവീനർമാരായി പി പി സംഗീത, കെ ജി രാജേശ്വരി, പി എ ജുമൈലത്ത‌് എന്നിവരെയും കോ–-ഓർഡിനേറ്ററായി കെ സുൽഫിക്കറിനെയും ജോയിന്റ‌് കോ–-ഓർഡിനേറ്റർമാരായി ജ്യോതിലക്ഷ‌്മി, പി എസ‌് അനുരൂപ‌് എന്നിവരെയും തെരഞ്ഞെടുത്തു.
from Kerala || Deshabhimani Online News https://ift.tt/2NLjJC9
via IFTTT
No comments:
Post a Comment