ബിജെപിയിലേക്കില്ല; ഇതിലും വലിയ ഓഫർ സ്വീകരിച്ചിട്ടില്ലെന്ന്‌ പി ജെ കുര്യൻ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, March 23, 2019

ബിജെപിയിലേക്കില്ല; ഇതിലും വലിയ ഓഫർ സ്വീകരിച്ചിട്ടില്ലെന്ന്‌ പി ജെ കുര്യൻ

കൊച്ചി> ബിജെപിയിൽ ചേർന്ന്‌ സ്‌ഥാനാർത്ഥിയാകുമെന്നുള്ള വാർത്ത പി ജെ കുര്യൻ നിഷേധിച്ചു. താൻ ബിജെപിയിൽ ചേർന്നുവെന്നത്‌ അസംബന്ധവാർത്തയാണെന്ന്‌ മുൻ രാജ്യസഭാധ്യക്ഷനും കോൺഗ്രസ്‌ എം പിയുമായിരുന്ന പി ജെ കുര്യൻ പറഞ്ഞു. ഇതിലും വലിയ ഓഫർ വന്നിട്ടും താൻ സ്വീകരിച്ചിട്ടില്ല. വേണമെങ്കിൽ കോൺഗ്രസ്‌ സ്‌ഥാനാർത്ഥിയായി മൽസരിക്കാമായിരുന്നു. അതും വേണ്ടെന്ന്‌ വെച്ചതാണെന്ന്‌ പി ജെ കുര്യൻ പറഞ്ഞു.

അതേസമയം പത്തനംതിട്ടയിൽ പി ജെ കുര്യന്‌ സാധ്യതയുണ്ടെന്ന്‌ ബിജെപി കേന്ദ്രങ്ങൾ തന്നെയാണ്‌ സൂചന നൽകിയത്‌. പുറത്തുനിന്നുള്ള ആൾക്കുവേണ്ടിയാണ്‌ പത്തനംതിട്ട സീറ്റ്‌ ഒഴിച്ചിട്ടിട്ടുള്ളതെന്നും പ്രചരണമുണ്ടായിരുന്നു.

എൻഎസ്‌എസ്‌ നേതൃത്വത്തിന്‌ ഏറെ അടുപ്പമുള്ളതിനാൽ പി ജെ കുര്യനെ സ്‌ഥാനാർത്ഥിയാക്കണമെന്ന്‌ അവർ ആവശ്യപ്പെട്ടതായും വാർത്ത വന്നിരുന്നു. കോൺഗ്രസിൽനിന്ന്‌ പ്രമുഖ നേതാക്കൾ ബിജെപിയിലേക്ക്‌ വരുമെന്ന്‌ ടോം വടക്കനും പറഞ്ഞിരുന്നു. കൂടാതെ അമിത്‌ഷായുമായി പി ജെ കുര്യൻ ചർച്ച നടത്തിയെന്നും കുമ്മനം രാജശേഖരൻ രാജിവെച്ച മിസോറാം ഗവർണർ സ്‌ഥാനത്തേക്ക്‌ പരിഗണിക്കുമെന്നെല്ലാം സൂചനയുണ്ടായിരുന്നു. രാജ്യസഭാ സീറ്റിൽ വീണ്ടും പരിഗണിക്കാത്തത്‌ മുലം പി ജെ കുര്യൻ കോൺഗ്രസ്‌ നേതൃത്വവുമായി അകൽച്ചയിലായിരുന്നു.
 



from Kerala || Deshabhimani ​Online ​News https://ift.tt/2um60c9
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages