കൊച്ചി> വെള്ളിയാഴ്‌ച രാത്രി ബിജെപി പുറത്തിറക്കിയ 36 മണ്ഡലങ്ങളിലേക്കുള്ള രണ്ടാമത് സ്ഥാനാർത്ഥി പട്ടികയിലും പത്തനംതിട്ടയില്ല പി എസ് ശ്രീധരൻ പിള്ളയെ ഒഴിവാക്കി കെ സുരേന്ദ്രന് നൽകുമെന്ന് കരുതിയിരുന്ന പത്തനംതിട്ടയിലേക്ക് പുതിയ പേരുകളും പ്രചരിക്കുന്നുണ്ട്. ഇതോടെ പത്തനംതിട്ടയിലെ സ്ഥാനാർത്ഥി പ്രഖ്യാപനം അനന്തമായി നീളുകയാണ്. അതേസമയം പത്തനംതിട്ടയിൽ മൽസരിക്കാൻ താനില്ലെന്ന് പ്രയാർ ഗോപാലകൃക്‌ണൻ വ്യക്‌തമാക്കി. തന്നെ അതിനായി ആരും സമീപിച്ചിട്ടില്ലെന്നും കോൺഗ്രസ് നേതാവും തിരുവിതാംകുർ ദേവസ്വംബോർഡ് മുൻ പ്രസിഡന്റുമായ പ്രയാർ പറഞ്ഞു.
അതേസമയം രാജ്യസഭാ സീറ്റ് നിഷേധിച്ചതിനെ തുടർന്ന് കോൺഗ്രസുമായി ഇടഞ്ഞ് നിൽക്കുന്ന മുൻ രാജ്യസഭാ ഉപാധ്യക്ഷൻ പി ജെ കുര്യന്റെ പേരും പത്തനംതിട്ടയിൽ പറഞ്ഞു കേൾക്കുന്നു. എൻഎസ്‌എസ് നേതൃത്വത്തിന് താൽപര്യമുള്ള പി ജെ കുര്യനെ സ്‌ഥാനാർത്ഥി ആക്കണമെന്ന ആവശ്യം അവരും ഉന്നയിച്ചിട്ടുണ്ട്. അമിത് ഷായുമായി പി ജെ കുര്യൻ ചർച്ച നടത്തിയതായും സൂചനയുണ്ട്. ഇതോടെ പത്തനംതിട്ട സീറ്റിനെ ചൊല്ലി ബിജെപിയിൽ കടുത്ത പ്രതിസന്ധിയാണ് ഉണ്ടായിട്ടുള്ളത്. അതേസമയം കോൺഗ്രസിൽനിന്ന് ബിജെപിയിലേക്ക് ഇനിയും നേതാക്കൾ എത്തുമെന്നാണ് പ്രചരണം.
തൃശ്ശൂർ മണ്‌ഡലം എൻഡിഎ ഘടകകക്ഷിയായ ബിജിജെഎസിന് നൽകിയതാണ്. അവടൈ സ്‌ഥാനാർത്ഥിയാകുമെന്ന് പ്രതിക്ഷിച്ചിരുന്ന തുഷാർ വെള്ളാപ്പിള്ളി ഇതുവരെ മൽസരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടില്ല. ബിജെപി പത്തനംതിട്ടയിലെ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചതിന് ശേഷം തങ്ങളുടെ സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാമെന്നാണ് ബിഡിജെഎസിന്‍റെ നിലപാട്. അതേസമയം തുഷാർ ആദ്യം സ്ഥാനാർത്ഥിത്വം പ്രഖ്യാപിക്കട്ടെയെന്നാണ് ബിജെപി പറയുന്നത്.
തുഷാർ പിന്മാറിയാൽ തൃശ്ശൂർ സീറ്റ് ബിജെപി ഏറ്റെടുത്ത് സുരേന്ദ്രന് നൽകാനും സാധ്യതയുണ്ട്. അങ്ങിനെയെങ്കിൽ പത്തനംതിട്ടയിൽ പി എസ് ശ്രീധരൻപിള്ളക്കും സാധ്യതയുണ്ടാകും. പത്തനംതിട്ടയോ തൃശൂരോ കിട്ടിയില്ലെങ്കിൽ മൽസരിക്കില്ലെന്ന് കെ സുരേന്ദ്രൻ നേരത്തെ വ്യക്‌തമാക്കിയിട്ടുണ്ട്. അതേസമയം കണ്ണൂർ, കോഴിക്കോട്, വടകര, എറണാകുളം, കൊല്ലം എന്നിവിടങ്ങളിൽ ദുർബലരായ സ്‌ഥാനർത്ഥികളെയാണ് ബിജെപി നിർത്തിയിട്ടുള്ളത്.
ആന്ധ്രയിലെ 23ഉം മഹാരാഷ്‌ട്രയിലെ ആറും ഒഡീഷയിലെ അഞ്ചും അസമിലെയും മേഘാലയയിലേയും ഓരോ സീറ്റിലുമാണ് രണ്ടാംഘട്ട ലിസ്‌റ്റിൽ പ്രഖ്യാപനമുണ്ടായത്. മോഡി പങ്കെടുത്ത കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗത്തിന് ശേഷം പുലർച്ചെ ഒരു മണിക്കാണ് സ്‌ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചത്.
from Kerala || Deshabhimani Online News https://ift.tt/2WiGwbC
via IFTTT
No comments:
Post a Comment