യെദ്യൂരപ്പ ബിജെപിക്ക് 1800 കോടി രൂപ കോഴ നൽകിയതിൽ പ്രത്യേക അന്വേഷണം വേണം : പിണറായി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, March 23, 2019

യെദ്യൂരപ്പ ബിജെപിക്ക് 1800 കോടി രൂപ കോഴ നൽകിയതിൽ പ്രത്യേക അന്വേഷണം വേണം : പിണറായി

കണ്ണൂർ> യെദ്യൂരപ്പ ബിജെപിക്ക് 1800 കോടി രൂപ കോഴ നൽകിയതിനെക്കുറിച്ച് ഗൗരവമായ അന്വേഷണം നടത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെട്ടു.

ഇക്കാര്യത്തിൽ ബിജെപി നേതാക്കളോ യെദ്യൂരപ്പയോ നിഷേധിച്ചിട്ട് കാര്യമില്ല. യെദ്യൂരപ്പയുടെ സ്വന്തം കൈയക്ഷരവും ഒപ്പുമടക്കമുള്ള രേഖകളാണ് പുറത്തുവന്നിട്ടുള്ളത്. ഇക്കാര്യത്തിൽ ഗൗരവമായ പരിശോധന നടത്തണം.

കേന്ദ്ര സർക്കാറിന്റെ കീഴിലുള്ള ഏജൻസികൾ അന്വേഷിച്ചിട്ട് കാര്യമില്ല. അതു കൊണ്ട് ഒരു ഫലവുമുണ്ടാകില്ല. അവർക്ക് ആവശ്യമുള്ളതുപോലെ ഉപയോഗിക്കുന്നതാണ് പല ഏജൻസികളും.

കോടതിയുടെ മേൽനോട്ടത്തിലുള്ള ഏജൻസികളാണ് അന്വേഷിക്കേണ്ടത്. കോടതിയുടെ നിർദ്ദേശമനുസരിച്ച് രൂപീകരിക്കുന്ന പ്രത്യേക അന്വേഷണ സംഘം ഇത് അന്വേഷിക്കണം.

1800 കോടി കൊടുത്തെങ്കിൽ അതെവിടെ നിന്ന് വന്നുവെന്ന് കണ്ടെത്തണം. എന്താണ് സർക്കാരിനെ ഉപയോഗിച്ച് ചെയ്തത് എന്നിവയെല്ലാം അന്വേഷണത്തിന്റെ ഭാഗമാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ധർമടത്ത് എൽ ഡി എഫ് കുടുംബ സംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
 



from Kerala || Deshabhimani ​Online ​News https://ift.tt/2FlXOh9
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages