പി ജയരാജന്റെ പ്രചരണ മതിൽ തകർത്ത്‌ ആർഎസ്‌എസ്‌ ആക്രമണം ; കൊമ്മൽവയൽ ആർഎസ്‌എസിന്റെ ക്രിമിനൽ താവളം - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, March 23, 2019

പി ജയരാജന്റെ പ്രചരണ മതിൽ തകർത്ത്‌ ആർഎസ്‌എസ്‌ ആക്രമണം ; കൊമ്മൽവയൽ ആർഎസ്‌എസിന്റെ ക്രിമിനൽ താവളം

തലശേരി > എൽഡിഎഫ് സ്ഥാനാർഥി പി ജയരാജന്റെ പ്രചരണമെഴുതിയ മതിൽ തകർത്ത്  ആർ എസ് എസ്‌ അക്രമം . കോടിയേരി കൊമ്മൽ വയലിലാണ് സംഭവം.

വെള്ളിയാഴ്ചയാണ് സ്ഥാനാർഥിയുടെ പേരും ചിഹ്നവും വോട്ടഭ്യർഥനയുമുള്ള ചുമരെഴുത്ത് നടത്തിയത്. ശനിയാഴ്ച രാവിലെയാണ് മതിൽ പൂർണമായും തകർത്തതായി കണ്ടത്.



ഇവിടെ കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ എൽ ഡി എഫ് സ്ഥാനാർഥി എ എൻ ഷംസീറിന്റെ തെരഞ്ഞെടുപ്പ് ചുമരെഴുത്ത് ഏഴ് തവണയാണ് മായ്ച്ചത്. ആർ എസ് എസ് ക്രിമിനൽ താവളമാണ് കൊമ്മൽവയൽ .

വീട്ടുകാരുടെ സമ്മതത്തോടെയാണ് ചുമരെഴുത്ത് നടത്തിയത്. തകർത്ത മതിൽ സി പി ഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ സന്ദർശിച്ചു. എൽ ഡി എഫ് വടകര ലോകസഭ മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ജനറൽ കൺവീനർ എ എൻ ഷംസീർ എം എൽ എ, ലോക്കൽ സെക്രട്ടറി എ ശശി എന്നിവരും ഒപ്പമുണ്ടായി.
 



from Kerala || Deshabhimani ​Online ​News https://ift.tt/2Czp2jz
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages