തിരുവനന്തപുരം വിമാനത്താവളം അദാനിക്ക‌് നൽകിയത‌് രാജ്യം വിറ്റുതുലയ‌്ക്കുന്നതിന്റെ ഭാഗം: പ്രകാശ‌് കാരാട്ട‌് - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, March 11, 2019

തിരുവനന്തപുരം വിമാനത്താവളം അദാനിക്ക‌് നൽകിയത‌് രാജ്യം വിറ്റുതുലയ‌്ക്കുന്നതിന്റെ ഭാഗം: പ്രകാശ‌് കാരാട്ട‌്


കന്യാകുമാരി
രാജ്യം കുത്തകകൾക്ക‌് വിറ്റുതുലയ‌്ക്കുന്നതിന്റെ ഭാഗമായാണ‌് അധികാരത്തിൽനിന്ന‌് ഇറങ്ങുന്നതിന‌് തൊട്ടുമുമ്പ‌് നരേന്ദ്ര മോഡി സർക്കാർ ധൃതിയിൽ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം ഉൾപ്പെടെയുള്ള വിമാനത്താവളങ്ങൾ അദാനിക്ക‌് കൈമാറിയതെന്ന‌് സിപിഐ എം പൊളിറ്റ‌്ബ്യൂറോ അംഗം പ്രകാശ‌് കാരാട്ട‌് പറഞ്ഞു. കന്യാകുമാരിയിൽ തെരഞ്ഞെടുപ്പ‌് പൊതുയോഗം ഉദ‌്ഘാടനം ചെയ്യുകയായിരുന്നു പ്രകാശ‌് കാരാട്ട‌്. പൊതുമേഖലാസ്ഥാപനങ്ങളെല്ലാം വിറ്റുതുലയ‌്ക്കുന്നതിനെതിരെ രാജ്യം മുഴുവൻ പ്രതിഷേധം പാർലമെന്റ‌് തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കും.  അംബാനിയുടെയും അദാനിയുടെയും കൊള്ളലാഭത്തിനായി രാജ്യതാൽപ്പര്യത്തെ വഞ്ചിക്കുകയാണ‌് മോഡി സർക്കാർ.

രാജ്യത്തിന്റെ  പൊതുമേഖലയും മതനിരപേക്ഷസ്വഭാവവും കാത്തുസൂക്ഷിക്കാനാകുമോ എന്ന നിർണായക ചോദ്യമാണ‌് ഈ തെരഞ്ഞെടുപ്പിൽ നാം നേരിടുന്നത‌്. അഞ്ച‌്  വർഷം ഭരണഘടനാ മൂല്യങ്ങളെ തകർക്കുകയും  ജനാധിപത്യ അവകാശങ്ങളെ ഹിംസിക്കുകയും ചെയ്യുന്ന ഭരണമാണ‌് കേന്ദ്രത്തിൽ മോഡി സർക്കാർ കാഴ്ചവച്ചത‌്. ന്യൂനപക്ഷങ്ങളെ രണ്ടാംതരം പൗരന്മാരായി പരിഗണിക്കുന്നു. ഹിന്ദുരാഷ്ട്ര സ്ഥാപനത്തിനായി പ്രവർത്തിക്കുന്ന ബിജെപിയുടെയും ഹിന്ദു വർഗീയ സംഘടനകളുടെയും ആഭിമുഖ്യത്തിൽ ജാർഖണ്ഡ‌് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ ക്രിസ‌്ത്യൻ ദേവാലയങ്ങൾ തുടർച്ചയായി ആക്രമിക്കപ്പെടുന്നു. 

ദരിദ്രരെ കൂടുതൽ പട്ടിണിയിലേക്ക‌് തള്ളിവിടുകയും അതേസമയം ചങ്ങാത്തമുതലാളിമാരുടെ താൽപ്പര്യം  എന്തുവില കൊടുത്തും സംരക്ഷിക്കുകയും ചെയ്യുന്ന നയമാണ‌് മോഡി സർക്കാർ സ്വീകരിച്ചത‌്.  പൊതുമേഖലാസ്ഥാപനങ്ങളുടെ വ്യാപകമായ സ്വകാര്യവൽക്കരണം ഇതിന‌് ദൃഷ്ടാന്തമാണ‌്. അംബാനിയുടെ ജിയോ നെറ്റ‌്‌വർക്കിന്റെ വിജയത്തിനായി നല്ലനിലയിൽ പ്രവർത്തിച്ചിരുന്ന ബിഎസ‌്എൻഎല്ലിനെ തകർക്കാനായി വൻ നീക്കങ്ങളാണ‌് കേന്ദ്രം നടത്തിയത‌്. ഖനനം, രാജ്യസുരക്ഷ തുടങ്ങി സകല മേഖലകളും സ്വകാര്യ കുത്തകകൾക്ക‌് തീറെഴുതി. 

രാജ്യസുരക്ഷയെപോലും അപകടത്തിലാക്കുംവിധമാണ‌് മോഡി സർക്കാർ അംബാനിക്കായി റഫേൽ കരാറിൽ ഇടപെട്ടത‌്.  ഇത‌് സംബന്ധിച്ച ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവിട്ട ദി ഹിന്ദു പത്രത്തെ അടിച്ചമർത്താനാണ‌്  ഇപ്പോൾ ശ്രമിക്കുന്നത‌്. അന്താരാഷ്ട്രവിപണിയിൽ ഇന്ധനവില കുറയുമ്പോഴും രാജ്യത്ത‌് വില ഉയർന്നുകൊണ്ടിരിക്കുന്നു. റിസർവ‌്‌ ബാങ്ക‌്, നീതിന്യായ വ്യവസ്ഥ, ബാങ്കിങ‌് മേഖല തുടങ്ങി സമസ്ത മേഖലകളിലും കേന്ദ്രസർക്കാർ കൈകടത്തുന്നു. 

ഭരണഘടന അട്ടിമറിച്ച‌് ഹിന്ദുരാഷ്ട്രം സ്ഥാപിക്കാനും നാട്ടിൽ വർഗീയ, ഭാഷാ ധ്രുവീകരണം ഉണ്ടാക്കാനുമുള്ള ബിജെപി, ആർ‌എസ‌്എസ‌് ശ്രമങ്ങളെ ചേറുത്തുതോൽപ്പിക്കണം. ബിജെപിയുടെ വർഗീയ രാഷ്ട്രീയത്തെ പരാജയപ്പെടുത്തി കേന്ദ്രത്തിൽ മതനിരപേക്ഷ സർക്കാർ സ്ഥാപിക്കാൻ മുഴുവൻ ജനങ്ങളും രംഗത്തിറങ്ങണമെന്നും പ്രകാശ‌് കാരാട്ട‌് അഭ്യർഥിച്ചു. സിപിഐ എം കന്യാകുമാരി ജില്ലാ സെക്രട്ടറി ആർ ചെല്ലസ്വാമി അധ്യക്ഷനായി.



from Kerala || Deshabhimani ​Online ​News https://ift.tt/2Uve1H7
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages