കൊച്ചി> കോൺഗ്രസിന്റെ സ്‌ഥാനാർത്ഥി പട്ടിക ഇന്നും പ്രസിദ്ധീകരിക്കുന്നില്ലെന്ന് സംസ്‌ഥാന അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. ഇന്നു ചേരുന്നത് സ്‌ക്രീനിങ് കമ്മിറ്റി ചർച്ച മാത്രമാണെന്നും ലിസ്‌റ്റ് പിന്നീടേ പ്രഖ്യാപിക്കാനാകുവെന്നും മുല്ലപ്പള്ളി പറഞ്ഞു. വെള്ളിയാഴ്ചയോ ശനിയാഴ്ചയോ ആണ് അന്തിമ തീരുമാനമെടുക്കുക.
അതേസമയം മൽസരിക്കാനില്ലെന്ന് അറിയിക്കുന്ന നേതാക്കളുടെ എണ്ണം കൂടി. ഉമ്മൻചാണ്ടിക്കും കെ സി വേണുഗോപാലിനും പിറകെ കെ സുധാകരനും മൽസരിക്കാൻ ഇല്ലെന്ന് വ്യക്‌തമാക്കി.മുല്ലപ്പള്ളിയും മൽസരിക്കാൻ ഇല്ലെന്ന് വ്യക്‌തമാക്കിയിട്ടുണ്ട്.എൽഡിഎഫിന്റെ കരുത്തുറ്റ സ്ഥാനാർഥിനിരയെ നേരിടാൻ പാകത്തിലുള്ളതല്ല തയ്യാറാക്കിയിട്ടുള്ള ലിസ്‌റ്റെന്നും പരാജയഭീതിയാണ് നേതാക്കൾ മൽസരരംഗത്ത്‌നിന്ന് പിൻമാറാൻ കാരണമെന്നും പറയുന്നു. മത്സരിക്കാനില്ലെന്ന നിലപാട് മുതിർന്ന നേതാക്കൾ ആവർത്തിക്കുന്നത് ആശയക്കുഴപ്പമുണ്ടാക്കുന്നുണ്ട്.
ഇന്നത്തെ സ്‌ക്രീനിങ് കമ്മിറ്റിക്ക് ശേഷം നാളെ അഹമ്മദാബാദിൽ കോൺഗ്രസ് പ്രവർത്തകസമിതി യോഗവും ചേരും. പട്ടിക സംബന്ധിച്ച തീരുമാനം 15 നോ 16 നോ ആയിരിക്കും വരിക. നിലവിൽ തയ്യാറാക്കിയ പട്ടികയിൽ പലയിടത്തും മുതിർന്ന നേതാക്കളുടെ പേര് ഉൾപ്പെടുത്തിയിട്ടിട്ടുണ്ട്.
കോട്ടയം സീറ്റിൽ മത്സരിക്കാനുള്ള പി ജെ ജോസഫിന്റെ ശക്തമായ സമ്മർദത്തിന‌് കെ എം മാണി വഴങ്ങുമെന്ന‌് മനസ്സിലാക്കിയതോടെയാണ‌് ഉമ്മൻചാണ്ടിയുടെ പിൻമാറ്റം.
മുല്ലപ്പള്ളി രാമചന്ദ്രൻ, രമേശ‌് ചെന്നിത്തല എന്നിവരാണ‌് സ‌്ക്രീനിങ‌് കമ്മിറ്റിയിൽ പങ്കെടുക്കേണ്ടത‌്. കെ സി വേണുഗോപാലും ക്ഷണിതാക്കളായി എ കെ ആന്റണി, ഉമ്മൻചാണ്ടി എന്നിവരും പങ്കെടുക്കും.മുൻ കെപിസിസി പ്രസിഡന്റുമാർ, പി സി ചാക്കോ, പി ജെ കുര്യൻ, ബന്നി ബഹനാൻ, വി ഡി സതീശൻ എന്നിവരും പങ്കെടുത്തേക്കും.
from Kerala || Deshabhimani Online News https://ift.tt/2NTkARl
via IFTTT
No comments:
Post a Comment