ഇന്ധനവില കുതിക്കുന്നു ; രണ്ടുമാസത്തിനിടെ ഡീസലിന‌് കൂടിയത‌് 5.60 രൂപ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, March 11, 2019

ഇന്ധനവില കുതിക്കുന്നു ; രണ്ടുമാസത്തിനിടെ ഡീസലിന‌് കൂടിയത‌് 5.60 രൂപ


സ്വന്തം ലേഖകൻ
തെരഞ്ഞെടുപ്പ‌് ചൂടിനിടെ ഇന്ധനവില കുതിക്കുന്നു. രണ്ടുമാസത്തിനിടെ ഒരു ലിറ്റർ പെട്രോളിന‌് നാല് രൂപയും ഡീസലിന‌് 5.60 രൂപയും കൂടി. ഞായറാഴ‌്ച മലപ്പുറത്ത‌് 74.80 രൂപയാണ‌് പെട്രോൾവില. ഡീസലിന‌് 71.76 രൂപയും.  തിരുവനന്തപുരത്ത‌് 75.69 രൂപയായി പെട്രോൾ വില. ഡീസലിന‌് 72.58 രൂപയായി.

ജനുവരി ഒന്‍പതുമുതലാണ‌് ഇന്ധനവില കൂടാൻ തുടങ്ങിയത‌്. മലപ്പുറത്ത‌് 70.77 രൂപയായിരുന്നു പെട്രോൾ വില. ഫെബ്രുവരി ഒന്‍പതിന‌് 72.65 രൂപയായി. ഒരുമാസം കൂടി പിന്നിട്ടപ്പോൾ അത‌് 74.80 ൽ എത്തി.

ഡീസലിന‌് ജനുവരി ഒന്‍പതിന‌് 66.17 രൂപയായിരുന്നു. ഫെബ്രുവരി ഒന്‍പതിന‌് 69.71 രൂപയായി. രണ്ടുമാസത്തിനിടെയുള്ള ഇന്ധന വിലവർധന അവശ്യസാധനങ്ങളുടെ വില കൂടാനിടയാക്കും. ഓട്ടോ–- ടാക‌്സി–- ബസ‌് സർവീസിനെയും പ്രതികൂലമായി ബാധിക്കും. ബിജെപി അധികാരത്തിലെത്തുമ്പോൾ പെട്രോൾ ലിറ്ററിന് 69.15 രൂപയും ഡീസലിന് 49.57 രൂപയുമായിരുന്നു.
 



from Kerala || Deshabhimani ​Online ​News https://ift.tt/2CfSMBS
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages