ലോക‌്സഭാ തെരഞ്ഞെടുപ്പ‌് : പത്രിക ഏപ്രിൽ 4 വരെ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, March 11, 2019

ലോക‌്സഭാ തെരഞ്ഞെടുപ്പ‌് : പത്രിക ഏപ്രിൽ 4 വരെ

തിരുവനന്തപുരം
കേരളത്തിൽ ലോക‌്സഭാ തെരഞ്ഞെടുപ്പ‌് ഏപ്രിൽ 23ന‌് ഒറ്റഘട്ടമായി നടക്കും. വോട്ടെടുപ്പിനുശേഷം ഒരുമാസം കഴിഞ്ഞ‌് മെയ‌് 23നാണ‌് വോട്ടെണ്ണൽ. ഏപ്രിൽ നാലുവരെ പത്രിക സമർപ്പിക്കാം. അഞ്ചിനാണ്‌ സൂക്ഷ്‌മ പരിശോധന.  പത്രിക പിൻവലിക്കാനുള്ള അവസാന തീയത‌ി ഏപ്രിൽ എട്ടാണ്‌.
17–-ാം ലോക‌്സഭയിൽ കേരളത്തിൽനിന്നുള്ള  ഇരുപത‌് പ്രതിനിധികളെ തെരഞ്ഞെടുക്കാൻ രണ്ടരക്കോടി പേർക്കാണ‌് വോട്ടവകാശം. 2,54,08,711 വോട്ടർമാരിൽ 1,31,11,189 പേർ വനിതകളാണ‌്. പുരുഷന്മാർ 1,22,974,03. ഈ വർഷം ജനുവരി 30 വരെയുള്ള കണക്കാണിത‌്. 

2014ൽ  2,43,26650 വോട്ടർമാരുണ്ടായിരുന്നു. ഇക്കുറി 119 ട്രാൻസ‌്‌ജൻഡർമാർ വോട്ടർപട്ടികയിലുണ്ട‌്. കഴിഞ്ഞതവണ ആരുമുണ്ടായിരുന്നില്ല. പ്രവാസി വോട്ടർമാർ–-66,584. ഏറ്റവും കൂടുതൽ വോട്ടർമാരുള്ള മണ്ഡലം മലപ്പുറമാണ‌്–-13,40,547. പത്തനംതിട്ട 13,40,193, തിരുവനന്തപുരം 13,34,665 തൊട്ടുപിന്നിൽ. കുറവ‌് വോട്ടർമാരുള്ളത‌് ഇടുക്കി–-1176099. കോട്ടയം 1,177,931, ചാലക്കുടി 1,18,25,268 എന്നിവ അടുത്ത സ്ഥാനങ്ങളിൽ. 2715 പോളിങ‌് സ‌്റ്റേഷനുകളാണ‌് സംസ്ഥാനത്തുള്ളത‌്. 2014ൽ ഏപ്രിൽ പത്തിനായിരുന്നു തെരഞ്ഞെടുപ്പ‌്. വോട്ടെണ്ണൽ മെയ‌് 16നും. സ്ഥാനാർഥികളെ പ്രഖ്യാപിച്ച‌് എൽഡിഎഫ‌് പ്രചാരണം തുടങ്ങിക്കഴിഞ്ഞു. മണ്ഡലം കൺവൻഷനുകളും ആരംഭിച്ചു. ഞായറാഴ‌്ച പാലക്കാട്ടാണ‌് ആദ്യ കൺവൻഷൻ നടന്നത‌്. നാലു ദിവസങ്ങൾക്കുള്ളിൽ ഇരുപത‌് മണ്ഡലങ്ങളിലെയും കൺവൻഷനുകൾ പൂർത്തിയാകും. സിപിഐ എം 16 സീറ്റിലും സിപിഐ നാലിടത്തുമാണ‌് മത്സരിക്കുന്നത‌്.

അതേസമയം യുഡിഎഫിന‌് സ്ഥാനാർഥിനിർണയം കീറാമുട്ടിയായി തുടരുന്നു. മുസ്ലിംലീഗ‌് മാത്രമാണ‌്  പ്രഖ്യാപിച്ചത‌്. മുഖ്യകക്ഷിയായ കോൺഗ്രസിൽ അടിതുടരുകയാണ‌്.  ചർച്ചകൾ എങ്ങുമെത്താത്ത സാഹചര്യത്തിൽ നേതാക്കൾ കൂട്ടത്തോടെ ഡൽഹിയിലേക്കുപോയി. ഹൈക്കമാൻഡ‌് തീരുമാനിക്കുന്ന സ്ഥാനാർഥികളെ പ്രഖ്യാപിച്ച‌് രണ്ടു ദിവസത്തിനുള്ളിൽ ലിസ‌്റ്റുമായി മടങ്ങാമെന്ന പ്രതീക്ഷയിലാണ‌് ഡൽഹിയിലേക്ക‌് വിമാനം കയറിയത‌്. ഒരു സ്ഥാനാർഥിയെപ്പോലും ജയിപ്പിക്കാനാകുമെന്ന പ്രതീക്ഷയില്ലെങ്കിലും ബിജെപിയുടെ സ്ഥിതിയും വ്യത്യസ്തമല്ല.



from Kerala || Deshabhimani ​Online ​News https://ift.tt/2Uq1F2V
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages