പ്രിൻസിപ്പലിന് ബിഎംഡബ്ല്യു കൊടുത്തോളൂ; ചെലവ് ഫീസിൽനിന്ന് പിടിക്കരുത്: ഹൈക്കോടതി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, March 3, 2019

പ്രിൻസിപ്പലിന് ബിഎംഡബ്ല്യു കൊടുത്തോളൂ; ചെലവ് ഫീസിൽനിന്ന് പിടിക്കരുത്: ഹൈക്കോടതി


കൊച്ചി
സ്വാശ്രയ മെഡിക്കൽ കോളേജ് മാനേജ്മെന്റുകളുടെ ആഡംബരച്ചെലവ് വിദ്യാർഥികളിൽനിന്ന് ഫീസായി പിടിക്കരുതെന്ന് ഹൈക്കോടതി. ഫീസ് 11 ലക്ഷം രൂപയാക്കി വർധിപ്പിക്കണമെന്ന മാനേജുമെന്റുകളുടെ ആവശ്യം നിരസിച്ചുള്ള വിധിയിലാണ് കോടതി ഇക്കാര്യം പറഞ്ഞത്.  ഏതെങ്കിലും കോളേജുകൾ അമിത ഫീസ് ഈടാക്കുന്നുണ്ടോയെന്ന് പരിശോധിക്കാൻ സർക്കാരിന് അധികാരമുണ്ടെന്നും അങ്ങനെയുണ്ടെങ്കിൽ കുറയ‌്ക്കാൻ നിർദേശം നൽകാമെന്നും വിധിയിൽ കോടതി വ്യക്തമാക്കി.

കോളേജ് പ്രിൻസിപ്പലിന് ബിഎംഡബ്ല്യു കാർ നൽകാൻ മാനേജ്മെന്റ് തീരുമാനിച്ചാൽ ആ ചെലവ് അംഗീകരിക്കാതെ ഫീസ് കുറയ‌്ക്കാൻ പറയാൻ  ഫീസ് റെഗുലേറ്ററി കമ്മിറ്റിക്കു കഴിയില്ലെന്നാണ് ഒരു മാനേജ്മെന്റിനുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ വാദിച്ചത്.  ഈ വാദം ഫീസ് ശുപാർശ ചെയ്യാനുള്ള മാനേജ്മെന്റുകളുടെ അവകാശം യുക്തിയുടെ എല്ലാ സീമകളും ലംഘിക്കുന്നതിന‌് തെളിവാണെന്ന് കോടതി ചൂണ്ടിക്കാട്ടി. പ്രിൻസിപ്പലിന് വിലകൂടിയ കാർ നൽകാം. കോഴ്സ് നടത്താനുള്ള ചെലവല്ലാതിരുന്നിട്ടും ആ പണം വിദ്യാർഥികളിൽനിന്ന് ഫീസായി പിടിക്കാം എന്നുപറയുമ്പോൾ നിയമം ഇടപെടണം. ഫീസ് ശുപാർശചെയ്യുമ്പോൾ സുപ്രീംകോടതിവിധിയിലെ നിർദേശങ്ങൾ പാലിക്കണം. ഫീസ് റെഗുലേറ്ററി കമ്മിറ്റിക്കു ഇക്കാര്യങ്ങളൊക്കെ പരിശോധിക്കാൻ അധികാരമുണ്ട്. കോഴ്സ് നടത്തിപ്പുമായി ബന്ധമില്ലാത്ത ചെലവുകളുടെ അടിസ്ഥാനത്തിൽ ഫീസ‌് നിശ്ചയിച്ചാൽ അത് യുക്തിഭദ്രമായ ഫീസാണെന്നു പറയാനാകില്ല. യുക്തിസഹമല്ലാത്ത ഫീസ് ഈടാക്കാൻ ഒരു കോളേജിനും അധികാരമില്ലാത്തതിനാൽ ഫീസ് റെഗുലേറ്ററി കമ്മിറ്റി ഇടപെടണം. കോളേജ് പ്രവർത്തനത്തിന്റെ ഭാഗമായ ചെറിയ ലാഭം സ്ഥാപനത്തിനുവേണ്ടിത്തന്നെ ഉപയോഗിക്കുന്നുവെന്ന് ഉറപ്പാക്കണം.



from Kerala || Deshabhimani ​Online ​News https://ift.tt/2Ug7Qq8
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages