ജലീലിന്റെ രണ്ട്‌ സഹോദരങ്ങളും മാവോയിസ‌്റ്റ‌് പാതയിൽ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, March 8, 2019

ജലീലിന്റെ രണ്ട്‌ സഹോദരങ്ങളും മാവോയിസ‌്റ്റ‌് പാതയിൽ


വയനാട‌് വൈത്തിരിയിൽ പൊലീസ‌്–മാവോയിസ‌്റ്റ‌് ഏറ്റുമുട്ടലിനിടെ കൊല്ലപ്പെട്ടത‌് സി പി ജലീലാണെന്ന‌് വിശ്വസിക്കാനാകാതെ വളരാട് ഗ്രാമം. പാണ്ടിക്കാട‌് ഹൈസ‌്കൂളിൽനിന്ന‌് പത്താംതരം പൂർത്തിയായശേഷം നാട്ടിൽ കൂലിപ്പണി ചെയ‌്ത ജലീൽ നാട്ടുകാർക്കും പ്രിയപ്പെട്ടവനായിരുന്നു. മാവോയിസ‌്റ്റ‌് ആയത‌് സമീപകാലത്താണ‌്.

പരേതനായ ചെറുകപ്പള്ളി ഹംസയുടെയും അലീമയുടെയും മകനായ ജലീൽ മൂത്ത സഹോദരൻ സി പി മൊയ‌്തീന്റെ പാത പിന്തുടർന്നാണ‌് മാവോയിസ‌്റ്റ‌് ആശയങ്ങളിൽ ആകൃഷ്ടനായത‌്. മൊയ‌്തീനുൾപ്പെടെ ജ്യേഷ‌്ഠ സഹോദരങ്ങളായ സി പി റഷീദും സി പി ഇസ‌്മായിലുമെല്ലാം മാവോയിസ‌്റ്റ‌് പ്രവർത്തകരായിരുന്നു. പാണ്ടിക്കാട‌് ടൗണിലെ മെഡിക്കൽ ഷോപ്പിൽ ജീവനക്കാരനായിരിക്കെയാണ‌് മൊയ‌്തീൻ അപ്രത്യക്ഷനാകുന്നത‌്. സി പി റഷീദാകട്ടെ സംഘടനാപ്രവർത്തനം അവസാനിപ്പിച്ച‌് മനുഷ്യാവകാശ പ്രവർത്തനങ്ങളിൽ സജീവമായി. മൂന്നുവർഷം മുമ്പുവരെ നാട്ടിലുണ്ടായിരുന്ന ജലീലിനെ പിന്നീട‌് നാട്ടുകാരോ വീട്ടുകാരോ കണ്ടിട്ടില്ല. മൊയ‌്തീനും ഇസ‌്മായിലും വിവിധ കേസുകളിൽ ഇതര സംസ്ഥാനങ്ങളിൽ ജയിൽ ശിക്ഷ അനുഭവിക്കുകയാണ‌്.

പാണ്ടിക്കാട‌് മേലങ്ങാടിയിൽ താമസിച്ചിരുന്ന ജലീലും കുടുംബവും പിന്നീട‌് കക്കുളത്തേക്ക‌് താമസം മാറി. ജലീലിന്റെ തിരോധാനത്തിനുശേഷം ഇപ്പോൾ വളനാടാണ‌് കുടുംബം താമസം. അവിവാഹിതനാണ‌്. അൻസാർ, ജിഷാദ്, ഖദീജ, ഷെരീഫ, നൂർജഹാൻ എന്നിവരാണ‌്  മറ്റ‌് സഹോദരങ്ങൾ.

അന്വേഷണം വേണം: സഹോദരൻ
 സി പി ജലീൽ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട സംഭവത്തിൽ  മജിസ‌്ട്രേട്ട‌്തല അന്വേഷണം നടത്തണമെന്ന‌് സഹോദരൻ സി പി റഷീദ‌് ആവശ്യപ്പെട്ടു.   പിടികൂടി നിയമത്തിന‌് മുന്നിൽ ഹാജരാക്കാനുള്ള സാഹചര്യം ഉണ്ടായിട്ടും വെടിവെച്ചുകൊല്ലുകയായിരുന്നു.  ബുധനാഴ‌്ച രാത്രി വെടിവെപ്പ‌് നടത്തിയെന്നും ഒരാൾക്ക‌് പരിക്കേറ്റുവെന്നും പൊലീസ‌് പറയുന്നുണ്ട‌്. എന്നാൽ പുലർച്ചെ നാലോടെയാണ‌് മരിച്ചതായി അറിയിക്കുന്നത‌്.    പൊലീസിനെതിരെ എഫ‌്ഐആർ രജിസ‌്റ്റർചെയ‌്ത‌് കേസെടുക്കണമെന്നും റഷീദ‌് ആവശ്യപ്പെട്ടു.



from Kerala || Deshabhimani ​Online ​News https://ift.tt/2H6nUIk
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages