ഉന്നത വിദ്യാഭ്യാസ വകുപ്പിന‌് കീഴിലുള്ള ഒമ്പത‌് സർവകലാശാലകളിലെ രജിസ‌്ട്രാർ, പരീക്ഷാ കൺട്രോളർ, ഫിനാൻസ‌് ഓഫീസർ എന്നിവരുടെ സേവന കാലാവധി നാല‌് വർഷമായി നിജപ്പെടുത്തിയുള്ള സർവകലാശാല നിയമ ഭേദഗതി 2019 ഓർഡിനൻസിന‌് ഗവർണറുടെ അംഗീകാരം. ഇതോടെ ഓർഡിനൻസ‌് നിലവിൽ വന്നു.
സേവനകാലം നാല‌് വർഷം തികയുന്ന ദിവസമോ 56 വയസ്സ‌് തികയുന്ന ദിവസമോ ആയി നിജപ്പെടുത്തി. ഇതിൽ ഏതാണോ ആദ്യം വരുന്നത‌് അന്ന‌് കാലാവധി പൂർത്തിയാകും. നാല‌് വർഷത്തെ സേവനത്തിന‌് ശേഷം 56 തികയുന്നില്ലെങ്കിൽ മാതൃസ്ഥാപനങ്ങളിലേക്ക‌് മടങ്ങാം. ആദ്യ ടേമിന‌് ശേഷം 56 തികയാൻ നാല‌് വർഷം കൂടിയുണ്ടെങ്കിൽ ഒരു ടേമിൽ കൂടി തുടരാൻ അപേക്ഷിക്കാം. വൈസ‌് ചാൻസലർ, പ്രൊ. വൈസ‌് ചാൻസലർ എന്നിവരുടെ സേവനകാലപരിധി യുജിസി നിർദേശ പ്രകാരം നാല‌് വർഷമായി നിജപ്പെടുത്തിയിരുന്നു. എന്നാൽ രജിസ‌്ട്രാർ, കൺട്രോളർ, ഫിനാൻസ‌് ഓഫീസർ എന്നിവർക്ക‌് നിയമിക്കപ്പെടുന്ന അന്ന‌് മുതൽ 60 വയസ്സ‌് തികയുന്നതുവരെ തുടരാമായിരുന്നു.
കേരള, കലിക്കറ്റ‌്, എംജി, കുസാറ്റ‌്, ശ്രീശങ്കരാചാര്യ, കണ്ണൂർ, ന്യുവാൽസ‌്, കെടിയു, മലയാളം എന്നീ സർവകലാശാലകൾക്ക‌് നിയമം ബാധകമാണ‌്.
ഓർഡിനൻസ‌് നിലവിൽ വന്നതോടെ സാങ്കേതിക സർവകലാശാല, എംജി, കണ്ണൂർ എന്നിവിടങ്ങളിലെ രജിസ‌്ട്രാർ, കൺട്രോളർ എന്നിവർക്കും കുസാറ്റ‌് രജിസ‌്ട്രാർക്കും തുടരാനാകില്ല. കലിക്കറ്റ‌് വൈസ‌് ചാൻസലർക്ക‌് സേവനകാലാവധിയായ നാല‌് വർഷം തികഞ്ഞാൽ നേരത്തെ വഹിച്ചിരുന്ന കേരള സർവകലാശാല രജിസ‌്ട്രാർ സ്ഥാനത്തേക്കും മടങ്ങാൻ കഴിയില്ല.
from Kerala || Deshabhimani Online News https://ift.tt/2NNfx4R
via IFTTT
No comments:
Post a Comment