കടലിൽ ഇറങ്ങിയാൽ കടം കയറും - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, March 8, 2019

കടലിൽ ഇറങ്ങിയാൽ കടം കയറും

കൊച്ചി
‘മാനത്ത‌് വെള്ളകീറുമ്പോൾ വള്ളത്തിൽ കയറുന്നതാണ‌്.  മീൻ കിട്ടിയാലും ഇല്ലെങ്കിലും ഏഴരയ‌്ക്ക‌് തിരിച്ചെത്തും. കടലമ്മ തരുന്നത‌ുകൊണ്ട‌് പണ്ട‌് ഒരു കുടുംബം പുലർത്തിയിരുന്നു. ഇപ്പോൾ മിക്കദിവസങ്ങളിലും മീൻ ഇല്ലാതെയാണ‌് മടക്കം. ശരാശരി കിട്ടുന്നത‌് നൂറു രൂപമാത്രം.  അത‌് എന്തിനു തികയും?’ കണ്ണമാലി പൊള്ളയിൽ നെൽസന്റെ ചോദ്യം പൊള്ളുന്ന നെഞ്ചിൽനിന്നുതന്നെയാണ‌്. 

പിതാവ‌് ജോണിനൊപ്പം ആദ്യം വള്ളത്തിൽ പോകുമ്പോൾ എട്ടുവയസ്സായിരുന്നു നെൽസന‌്. അന‌ുഷ‌്ഠാനംപോലെ ഇന്നും അത‌് തുടരുന്നു. കൂട്ടുകാരായ അലോഷിയും സേവ്യറും ലോർണിയും കൂടെയുണ്ടാകും. കടലിൽ മീൻ കുറഞ്ഞതോടെ അവരും പട്ടിണി പങ്കിടുന്നു.

കടക്കെണിയുടെ നാൾവഴി നെൽസൺ നിരത്തുകയാണ‌്.  സ്വന്തമായി വള്ളമില്ലാത്തവർ വാടകയ‌്ക്ക‌് എടുക്കണം. ഒരു വള്ളത്തിൽ 12 മുതൽ 15 വരെ തൊഴിലാളികൾ പോകും. മണ്ണെണ്ണ, പെട്രോൾ, വല എന്നിവ വേണം. മണ്ണെണ്ണ പെർമിറ്റ‌് ഉണ്ടെങ്കിലും ആവശ്യത്തിന‌് തികയാറില്ല. കരിഞ്ചന്തയിൽ വാങ്ങേണ്ടിവരും. അതിന‌് വലിയ ചെലവാണ‌്. ഒരു വള്ളം കടലിൽ പോകാൻ 7000 മുതൽ 8000 രൂപവരെയാകും. കടം വാങ്ങിയാകും പോക്ക‌്. രണ്ടുദിവസം മീൻ കിട്ടാതെ വന്നാൽ കടക്കെണി മുറുക്കിത്തുടങ്ങും.

‘സ്രാവ‌്, പരവ, തിരണ്ടി എന്നിവ പണ്ട‌് നിത്യവും കിട്ടുമായിരുന്നു. ഇന്ന‌് പേരിനുമാത്രം’–-  ‘കരിക്കാടി ചെമ്മീൻ തീരത്തോട‌് ചേർന്ന‌് സുലഭമായിരുന്നു. ഇന്ന‌് അവയും കാണാനില്ല.’ 

എൽഡിഎഫ‌് സർക്കാർ  പല സബ‌്സിഡിക‌ളും പ്രഖ്യാപിച്ചതോടെ ഇടനിലക്കാരായ തീവെട്ടി പലിശക്കാരുടെ ഇടപെടലുകൾ കുറഞ്ഞതായി  മത്സ്യഫെഡ‌് ഡയറക്ടർബോർഡ‌് അംഗം ഫ്രാൻസിസ‌് പറഞ്ഞു. പക്ഷേ, കടൽ  കനിയുന്നില്ല.  ‘സ്രാവ‌്, പരവ, തിരണ്ടി എന്നിവ പണ്ട‌് നിത്യവും കിട്ടുമായിരുന്നു. ഇന്ന‌് പേരിനുമാത്രം’–- കാൽനൂറ്റാണ്ടുമുമ്പ‌് തണ്ടുവള്ളവുമായി കടലിൽ ഇറങ്ങിയിരുന്ന ഓർമകൾ ഫ്രാൻസിസ‌് പങ്കുവച്ചു. ‘കരിക്കാടി ചെമ്മീൻ തീരത്തോട‌് ചേർന്ന‌് സുലഭമായിരുന്നു. ഇന്ന‌് അവയും കാണാനില്ല.’ 

അമിതമായ മത്സ്യബന്ധനത്തിനുപുറമെ കാലാവസ്ഥാവ്യതിയാനവും  കടലിനെ  ബാധിച്ചു.  വെള്ളത്തിൽ പോഷകമൂല്യങ്ങൾ കുറയുന്നതും ആഗോളതാപനവും മത്സ്യമേഖലയ‌്ക്ക‌് പ്രതികൂലമായി. താപനിലയിൽ വരുന്ന മാറ്റം വെള്ളത്തിലെ പ്രാണവായുവിന്റെ അളവ‌് കുറയ‌്ക്കും. പലപ്പോഴും ഇത്തരം സാഹചര്യങ്ങളെ അതിജീവിക്കാൻ പല മീനുകൾക്കും കഴിയുന്നില്ല. താപനില കൂടിയ ജലത്തിൽ വളരുന്ന മീനുകൾക്ക‌് വലിപ്പം കുറയും. പ്രത്യുൽപ്പാദനക്ഷമതയും കുറയും. സിഎംഎഫ‌്ആർഐ നടത്തിയ പല പഠനങ്ങ‌ളും ഇത‌് വ്യക്തമാക്കുന്നുണ്ട‌്. സാധാരണയായി കാണുന്ന മത്തി, അയല തുടങ്ങിയവ തെക്കുപടിഞ്ഞാറൻ തീരത്തുനിന്ന‌് വടക്കുപടിഞ്ഞാറൻ തീരത്തേക്ക‌് പലായനം ചെയ്യുകയാണ‌്. ചില മത്സ്യങ്ങൾ പ്രജനനകാലം തണുപ്പുകൂടിയ മാസങ്ങളിലേക്ക‌് മാറ്റുന്നതായും പഠനങ്ങൾ സൂചിപ്പിക്കുന്നു.‌ എൽ–-നിനോ, ലാ–-നിന തുടങ്ങിയ പ്രതിഭാസങ്ങളും മത്സ്യലഭ്യതയിൽ കാര്യമായ മാറ്റമുണ്ടാക്കി.സമുദ്ര ജലനിരപ്പ‌് ഉയരുന്നത‌് തീരദേശ തണ്ണീർത്തട ആവാസവ്യവസ്ഥകളായ വേമ്പനാട‌്, അഷ്ടമുടി, റാംസാർ പ്രദേശങ്ങളിൽ ഗൗരവമുള്ള പ്രത്യാഘാതങ്ങളുണ്ടാക്കും. താഴ‌്ന്ന പ്രദേശങ്ങളിൽ ഓരുവെള്ളം തള്ളിക്കയറും. ഇത‌് മത്സ്യസമ്പത്തിനെ പ്രതികൂലമായി ബാധിക്കുന്നു.

അനുബന്ധതൊഴിലുകളും ഇടിഞ്ഞു
പണ്ട‌് അനുബന്ധതൊഴിലുകളും മത്സ്യമേഖലയെ സുഭിക്ഷമാക്കിയിരുന്നു. അതിൽ പ്രധാനമായിരുന്നു മീൻ പുഴുങ്ങുന്ന ചാപ്പകൾ. കണ്ണമാലിയിലും ചെല്ലാനത്തുമായി നിരവധി ചാപ്പകളുണ്ടായിരുന്നു. മീൻ പുഴുങ്ങി നെയ്യെടുക്കും. മത്തിയും അയലയും കൂടുതൽ ലഭിക്കുന്ന കാലത്താണ‌് പുഴുങ്ങുന്നത‌്. ഉണക്കമീനിനും മത്തി നെയ്‌ക്കും വലിയ ഡിമാൻഡുണ്ടായിരുന്നു. ചങ്ങനാശേരിയായിരുന്നു ഉണക്കമീനിന്റെ മാർക്കറ്റ‌്. ഓല വല്ലത്തിലായിരുന്നു ഉണക്കമീൻ വിറ്റിരുന്നത‌്. മത്തിയുടെ പിശിട‌ും (ചാവ) ചങ്ങനാശേരിയിൽനിന്നുള്ള കച്ചവടക്കാർ വാങ്ങുമായിരുന്നു. സ‌്ത്രീകൾ ഏറെ ആശ്രയിച്ചിരുന്ന ഇത്തരം തൊഴിലുകൾ തീരത്തുനിന്ന‌് പാടെ തുടച്ചുമാറ്റപ്പെട്ടു. മീനിന്റെ ലഭ്യതക്കുറവാണ‌് പ്രധാന കാരണം.

കനിയാതെ കായലും
കടലിൽ മത്സ്യബന്ധനം സാധ്യമാകാതെ വരുമ്പോൾ കായലായിരുന്നു ആശാകേന്ദ്രം. ഇന്ന‌് അതും അസാധ്യമായിക്കൊണ്ടിരിക്കുകയാണെന്ന‌് മത്സ്യത്തൊഴിലാളികൾ പറയുന്നു. പ്ലാസ‌്റ്റിക‌് മാലിന്യവും ചെളിയും അടിഞ്ഞുകൂടുന്നതും ചീനവലകൾ വർധിക്കുന്നതും കായലിലെ മത്സ്യസമ്പത്തിനെ പ്രതികൂലമായി ബാധിച്ചു.  പ്ലാസ‌്റ്റിക‌് കുപ്പികൾ പല ഭാഗത്തുനിന്നും ഒഴുകിയെത്തി കെട്ടിക്കിടക്കുന്നു. പ്ലാസ‌്റ്റിക‌് കുപ്പികൾ കെട്ടിയിട്ട‌് മത്സ്യബന്ധനം നടത്തുന്നതും പുഴകളിൽ പ്ലാസ‌്റ്റിക‌് മാലിന്യം കൂടാൻ കാരണമായി. ചീനവലകൾ കായൽത്തീരത്തിനോടടുപ്പിച്ചാണ‌് മുമ്പൊക്കെ സ്ഥാപിച്ചിരുന്നത‌്. ഇപ്പോൾ അവ കായലിന്റെ നടുഭാഗത്തേക്ക‌് മാറി. വല വലിക്കാൻ ഇതരസംസ്ഥാന തൊഴിലാളികളായതോടെ നാട്ടുകാരുടെ തൊഴിലും ഇല്ലാതായി. (അവസാനിക്കുന്നില്ല)



from Kerala || Deshabhimani ​Online ​News https://ift.tt/2H6nZf6
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages