ആവേശച്ചൂടിൽ ജോയ‌്സ‌് പത്രിക സമര്‍പ്പിച്ചു - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, March 29, 2019

ആവേശച്ചൂടിൽ ജോയ‌്സ‌് പത്രിക സമര്‍പ്പിച്ചു

ഇടുക്കി
വൻ ജനാവലിയുടെ അകമ്പടിയോടെ കലക്ടറേറ്റ് പരിസരംവരെ പ്രകടനം. നൂറുകണക്കിന് പ്രവർത്തകരുടെ ആശീർവാദവും വിജയാരവവും. ഹൈറേഞ്ച് സംരക്ഷണ സമിതി പിന്തുണയ‌്ക്കുന്ന എൽഡിഎഫ് സ്ഥാനാർഥി അഡ്വ. ജോയ്സ് ജോർജിന്റെ പത്രിക സമർപ്പണ ദിനം മീനച്ചൂടിനുംമേലേ കത്തിനിന്ന ആവേശച്ചൂടിലായിരുന്നു. വ്യാഴാഴ‌്ച പകൽ 12.15ന‌് മുഖ്യ വരണാധികാരിയായ ജില്ലാ കലക്ടർ എച്ച‌് ദിനേശ‌് മുമ്പാകെയാണ‌് പത്രിക നൽകിയത്. ഒരു സെറ്റ‌് പത്രികയാണ‌് സമർപ്പിച്ചത‌്. പത്തുപേർ പിന്താങ്ങിയിട്ടുണ്ട‌്. പത്രികാ സമർപ്പണശേഷം പ്രതിജ്ഞയും ചൊല്ലി. പ്രാഥമിക പരിശോധനകൾക്ക‌ുശേഷം പകൽ ഒന്നോടെ നടപടിക്രമങ്ങൾ പൂർത്തിയായി. സ്ഥാനാർഥി ജോയ്സ് ജോർജിനൊപ്പം മന്ത്രി എം എം മണി, എൽഡിഎഫ‌് പാർലമെന്റ‌് മണ്ഡലം കമ്മിറ്റി സെക്രട്ടറി ഗോപി കോട്ടമുറിക്കൽ, പ്രസിഡന്റ‌് കെ കെ ശിവരാമൻ, ട്രഷറർ കെ കെ ജയചന്ദ്രൻ, ഹൈറേഞ്ച് സംരക്ഷണ സമിതി പ്രചാരണ സമിതി സെക്രട്ടറി ജോസഫ‌് കുഴിപ്പള്ളിയിൽ എന്നിവർ പത്രികാ സമർപ്പണത്തിന‌് സ്ഥാനാർഥിയോടൊപ്പം ഉണ്ടായി.  എംഎൽഎമാരായ എസ് രാജേന്ദ്രൻ, ആന്റണി ജോൺ, ഇ എസ് ബിജിമോൾ, എൽദോ എബ്രഹാം, സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം കെ പി മേരി എന്നിവരും എൽഡിഎഫിന്റേയും ഹൈറേഞ്ച‌് സംരക്ഷണ സമിതിയുടേയും നേതാക്കൾ എന്നിവർ കലക്ടറേറ്റ‌്  പരിസരംവരെ അനുഗമിച്ചിരുന്നു. ജോയ്സ് ജോർജ് രാവിലെ സിപിഐ എം ജില്ലാ കമ്മിറ്റി ഓഫീസിലെത്തി നേതാക്കളുമായി ആശയവിനിമയം നടത്തി.

അവിടെനിന്നും പകൽ പതിനൊന്നോടെ നേതാക്കൾക്കൊപ്പം പൈനാവിലെ സിപിഐ ജില്ലാ കമ്മിറ്റി ഓഫീസിലെത്തി. അപ്പോഴേക്കും നൂറുകണക്കിന‌് പ്രവർത്തകരും നേതാക്കളും അവിടെ എത്തിയിരുന്നു. തുടർന്ന‌് ജില്ലാ പഞ്ചായത്ത‌് ഓഫീസ‌് റോഡിലെത്തി പ്രകടനമായി പത്രികാ സമർപ്പണത്തിന‌് പുറപ്പെട്ടു. പത്രിക സമർപ്പണത്തിന‌് വരണാധികാരിയുടെ മുമ്പാകെ സ്ഥാനാർഥിയെ കൂടാതെ അഞ്ചു പേർക്ക‌് മാത്രമേ കയറാനാവൂ എന്ന ചട്ടം നിലവിലുള്ളതിനാൽ മറ്റ‌ു പ്രവർത്തകരും നേതാക്കളും കലക്ടറേറ്റിന‌് പുറത്ത‌ുനിന്നു. 

തോർത്തുകൊണ്ടുണ്ടാക്കിയ കർഷകത്തൊപ്പിയും ധരിച്ചാണ് ഹൈറേഞ്ച് സംരക്ഷണസമിതി പ്രവർത്തകർ എത്തിയത്. കെട്ടിവയ‌്ക്കാനുള്ള 25,000 രൂപ മ്ലാമല നിവാസികളാണ‌് ജോയ്സ് ജോർജിന് കൈമാറിയത‌്. യാത്രാസൗകര്യങ്ങളില്ലാതെ 40 പേരുടെ വിവാഹം മുടങ്ങിയ മ്ലാമലയിലെ കുന്നിൻമുകളിൽ റോഡെത്തിച്ചതിന‌് നിവാസികളുടെ നന്ദിസൂചകമായാണ‌് പത്രികയോടൊപ്പം കെട്ടിവയ്ക്കാനുള്ള പണം മ്ലാമല ഗ്രാമവാസികൾ നൽകിയത‌്.

വികസന പ്രവർത്തനങ്ങൾക്കൊപ്പം നിന്നവരോടും വോട്ട്‌തേടി
ചെറുതോണി
കേന്ദ്രാവിഷ്‌കൃത പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കാൻ ഒപ്പംനിന്ന ഉദ്യോഗസ്ഥരോട‌് പരിചയം പുതുക്കി എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർഥി അഡ്വ. ജോയ്സ് ജോർജ് വോട്ടുതേടി. വ്യാഴാഴ‌്ച നാമനിർദേശ പത്രിക സമർപ്പിച്ച ശേഷമാണ് ജോയ്സ‌് ജോർജ് കലക്ടറേറ്റിൽ ജീവനക്കാരെ കണ്ട് വോട്ട് അഭ്യർഥിച്ചത‌്.

   പ്രളയകാലത്ത‌് രാപ്പകലുകളില്ലാതെ രക്ഷാപ്രവർത്തനത്തിനും ശുചീകരണത്തിനും തങ്ങളോടൊപ്പം മുൻനിരയിൽനിന്ന‌് എംപി പ്രവർത്തിച്ചത‌് പറഞ്ഞപ്പോൾ ജീവനക്കാരുടെ  വാക്കുകൾ ഇടറുകയും കണ്ണുകൾ നിറയുന്നുമുണ്ടായിരുന്നു. ജില്ലാ വികസന സമിതി യോഗങ്ങളിൽ നിത്യസാന്നിധ്യമായിരുന്നു എംപി.

   കേന്ദ്രപദ്ധതികളുടെ ഫണ്ട‌് വിനിയോഗം കൃത്യമായി നടപ്പാക്കാൻ ഉദ്യോഗസ്ഥർ നേതൃത്വം നൽകി. ഇടുക്കി മെഡിക്കൽ കോളേജ‌് അഡ‌്മിനിസ‌്ട്രേറ്റീവ‌് ബ്ലോക്ക‌് നിർമാണം, ഗോത്രക്ഷേമ സദസ്സ‌്, കുടുംബശ്രീ ‘ഒപ്പം’ പദ്ധതി, ആദർശ‌് ഗ്രാം തുടങ്ങി ജില്ലയിൽ എംപി  വിഭാവനംചെയ‌്ത പദ്ധതികളെല്ലാം നടപ്പാക്കാൻ ഒന്നിച്ചുപ്രവർത്തിച്ചതും ജീവനക്കാർ ജോയ‌്സ‌് ജോർജുമായി പങ്കുവച്ചു. എസ‌് രാജേന്ദ്രൻ എംഎൽഎ സ്ഥാനാർഥിയോടൊപ്പം ഉണ്ടായിരുന്നു.

എല്ലാ ജനകീയ പ്രശ‌്നങ്ങളിലും ഇടപെട്ട‌് പ്രവർത്തിച്ചു
ഇടുക്കി
മണ്ഡലത്തിലെ എല്ലാ മേഖലയിലെയും വോട്ടർമാരെ ആദ‌്യഘട്ടത്തിൽതന്നെ സന്ദർശിക്കാൻ സാധിച്ചിട്ടുണ്ടെന്നും വിജയം സുനിശ്ചിതമാണെന്നും ഹൈറേഞ്ച‌് സംരക്ഷണ സമിതി പിന്തുണയുള്ള എൽഡിഎഫ‌് സ്ഥാനാർഥി ജോയ്സ‌് ജോർജ‌്. ജില്ലാ തെരഞ്ഞെടുപ്പ‌് ഓഫീസർക്ക‌് മുമ്പാകെ നാമനിർദേശ പത്രിക സമർപ്പിച്ചശേഷം മാധ‌്യമപ്രവർത്തകരോട‌് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രചാരണം ആദ‌്യം തുടങ്ങുകയും നാമനിർദേശ പത്രിക ആദ‌്യം സമർപ്പിക്കുകയും ചെയ്തു, ഇനി എന്തെന്ന മാധ‌്യമപ്രവർത്തകരുടെ ചോദ‌്യത്തിന‌് ‘വോട്ടെണ്ണുമ്പോൾ ഏറ്റവും ആദ‌്യം വിജയിക്കുകയും ചെയ്യും’ എന്ന ഉത്തരത്തിൽ വിജയിയുടെ ആത്മവിശ‌്വാസം പ്രകടമായിരുന്നു.

കഴിഞ്ഞ അഞ്ച‌് വർഷം മണ്ഡലത്തിലെ ജനങ്ങൾക്കിടയിൽ അവരിൽ ഒരാ‌ളായി നാടിന്റെ മുഴുവൻ പ്രശ‌്നങ്ങളിലും ഇടപെട്ട‌് ഇവിടെ ഉണ്ടായിരുന്നതിനാൽ തെരഞ്ഞെടുപ്പ‌് പ്രചാരണത്തിന്റെ രീതിയിലല്ല മുന്നോട്ട‌ുപോകുന്നത‌്. മറിച്ച‌് എല്ലാ ആ‌ളുകളും അവരിൽ ഒരാളായി സ്വീകരിക്കുകയും പിന്തുണയും നൽകുന്ന സാഹചര‌്യമുണ്ട‌്. അതുകൊണ്ട‌ുതന്നെ ഈ തെരഞ്ഞെടുപ്പ‌് ശുഭപ്രതീക്ഷയോടെയാണ‌് കാണുന്നത‌്. ഇടതുപക്ഷ മുന്നണിയുടെ സംഘടനാ സംവിധാനം പൂർണമായും സജ്ജമാക്കികൊണ്ട‌് മുഴുവൻ പ്രവർത്തകരും രംഗത്തിറങ്ങുന്ന വളരെ ചിട്ടയായ പ്രവർത്തനമാണ‌് നടക്കുന്നത‌്. 

ഹൈറേഞ്ച‌് സംരക്ഷണസമിതിയും മികച്ച രീതിയിൽ പ്രചാരണവുമായി രംഗത്തുണ്ട‌്. അങ്ങനെ ഏത‌് രീതിയിലായാലും തെരഞ്ഞെടുപ്പ‌് പ്രചാരണത്തിൽ വളരെയധികം മേൽക്കെ ലഭിച്ചിട്ടുണ്ട‌്‌. വലിയ ആൾക്കൂട്ടങ്ങൾ ഉണ്ടാക്കിയുള്ള പ്രചാരണമല്ല നടത്തുന്നത‌്, മറിച്ച‌് കഴിഞ്ഞ അഞ്ച‌് വർഷം മണ്ഡലത്തിൽ ചെയ്ത കാര‌്യങ്ങൾ ഓരോരുത്തരിലും എത്തിച്ച‌് ബോധ‌്യപ്പെടുത്തി അവരെ നമ്മളോടൊപ്പം നിർത്തുന്ന പ്രവർത്തനങ്ങളാണ‌് നടത്തുന്നത‌്. മണ്ഡലത്തിൽ നടപ്പിലാക്കിയ വികസന പ്രവർത്തനങ്ങൾ ഒരു രീതിയിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ എല്ലാ ജനങ്ങളെയും സ്പർശിച്ചിട്ടുണ്ട‌്. ആ ആത്മവിശ‌്വാസത്തിലാണ‌് മുന്നോട്ട‌ുപോകുന്നതതെന്നും ജോയ്സ‌് ജോർജ‌് പറഞ്ഞു.

നോമിനേഷന‌് മുന്നോടിയായി ഹൈറേഞ്ച് സംരക്ഷണ സമിതിയുടെ പ്രകടനം
ചെറുതോണി
ഇടുക്കി പാർലമെന്റ‌് മണ്ഡലം ഇടതുപക്ഷ സ‌്വതന്ത‌്ര സ്ഥാനാർഥി ജോയ്സ‌് ജോർജിന്റെ  നാമനിർദേശ പത്രിക സമർപ്പണത്തിന് മുന്നോടിയായി ഹൈറേഞ്ച് സംരക്ഷണ സമിതിയുടെ ഉജ്വല പ്രകടനം ചെറുതോണിയിൽ നടന്നു. പകൽ 10.30 നായിരുന്നു ഹൈറേഞ്ചിന്റെ വിവിധ കേന്ദ്രങ്ങളിൽനിന്നെത്തിയ പ്രവർത്തകരുടെ പ്രകടനം.
അടിമാലി ജങ‌്ഷനിൽ നിന്നാരംഭിച്ച പ്രകടനം ചെറുതോണി പെട്രോൾ പമ്പ് ജങ‌്ഷനിൽ എത്തി ടൗണിൽ തിരിച്ചുവന്നു. വെള്ളവസ്ത്രവും വെള്ള ഗാന്ധിത്തൊപ്പിയും അണിഞ്ഞാണ് സമിതി പ്രവർത്തകർ എത്തിയത്. നൂറുകണക്കിന് പ്രവർത്തകർ പ്രകടനത്തിൽ പങ്കെടുത്തു.

പെരുമറ്റത്ത‌് പഴക്കുലനൽകി വരവേറ്റു
മൂവാറ്റുപുഴ
ഇടുക്കി ലോക‌്സഭാ മണ്ഡലം എൽഡിഎഫ‌് സ്ഥാനാർഥി അഡ്വ. ജോയ‌്സ‌് ജോർജ‌് തെരഞ്ഞെടുപ്പ‌് പ്രചാരണാർഥം മൂവാറ്റുപുഴ പെരുമറ്റത്ത‌് പര്യടനം നടത്തി. എൽഡിഎഫ‌് പ്രവർത്തകർ പഴക്കുലയുമായാണ‌് ജോയ‌്സ‌ിനെ വരവേറ്റത‌്.

തുടർന്ന‌് ഇരുചക്രവാഹനങ്ങളുടെ അകമ്പടിയോടെ ആട്ടയം, നിരപ്പ‌്, മുളവൂർ, പൊന്നിരിക്കപ്പറമ്പ‌്, മുളവൂർ പിഒ ജങ‌്ഷൻ എന്നിവിടങ്ങളിലെ പ്രധാന കവലകളിലും വ്യാപാരസ്ഥാപനങ്ങളിലും എത്തി  വോട്ട‌് അഭ്യർഥിച്ചു. സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം ഗോപി  കോട്ടമുറിക്കൽ, എൽദോ എബ്രഹാം എംഎൽഎ എന്നിവരും എംപിക്കൊപ്പമുണ്ടായി.



from Kerala || Deshabhimani ​Online ​News https://ift.tt/2Ovd2o8
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages