ആർപ്പോ വിളിച്ച‌് തൃക്കാക്കര, വഴിനീളെ പുഷ‌്പവൃഷ്ടി, പഴങ്ങളും പച്ചക്കറികളും നൽകി സ്വീകരണം - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, March 29, 2019

ആർപ്പോ വിളിച്ച‌് തൃക്കാക്കര, വഴിനീളെ പുഷ‌്പവൃഷ്ടി, പഴങ്ങളും പച്ചക്കറികളും നൽകി സ്വീകരണം


കൊച്ചി
വഴിനീളെ പുഷ‌്പവൃഷ്ടി. പൊന്നാടയും പൂക്കളും കരിക്കിൻ കുലകളും പഴങ്ങളും വാഴക്കുലകളും പച്ചക്കറികളും നൽകി സ്വീകരണം. അകമ്പടിയായി നാസിക‌് ഡോളും ചെണ്ടമേളവും ഇരുചക്രവാഹന റാലിയും. എൽഡിഎഫ‌് സ്ഥാനാർഥി പി രാജീവിന‌് തൃക്കാക്കരയുടെ ഉശിരൻ വരവേൽപ്പ‌്. നാട്ടിൻപുറങ്ങളും നഗരവും ഒരുപോലെ ഇളക്കിമറിച്ചാണ‌് വ്യാഴാഴ‌്ച തൃക്കാക്കര നിയമസഭാ മണ്ഡലത്തിലെ പൊതുപര്യടനം അവസാനിപ്പിച്ചത‌്.

രാവിലെ ഏഴരയ‌്ക്ക് തെങ്ങോട് നവോദയ ജങ്ഷനിൽ മുതിർന്ന സിപിഐ എം നേതാവ‌് കെ എൻ രവീന്ദ്രനാഥ് പര്യടനം ഉദ്ഘാടനം ചെയ്തു. നവോദയ മില്ലുംപടി, കുഴിക്കാല, ബി കോളനി, വെമ്മലത്തുമൂല, മനക്കക്കടവ്, എ കെ ജി റോഡ്, വള്ളിയാത്തുമൂല, ഇടച്ചിറ, സ്മാർട്ട് സിറ്റി പരിസരം, കുഴിക്കാട്ടുമൂല, മൂന്ന് സെന്റ് കോളനി, എംഒപി നഗർ, പാറക്കാമുകൾ, രാജഗിരി വാലി തുടങ്ങിയ സ്വീകരണ കേന്ദ്രങ്ങളിൽ എൽഡിഎഫ് പ്രവർത്തകരും നാട്ടുകാരും ചേർന്ന് സ്ഥാനാർഥിയെ സ്വീകരിച്ചു.

അടുക്കളത്തോട്ടത്തിൽ വിളഞ്ഞ പച്ചക്കറികളും ഫലവർഗങ്ങളും പൂക്കളുമായി കൈക്കുഞ്ഞുങ്ങളെയുമേന്തി വീട്ടമ്മമാരുൾപ്പെടുന്ന സംഘങ്ങൾ വഴിനീളെ കാത്തുനിന്നു. പര്യടനത്തിൽ ഉടനീളം ഇരുചക്ര വാഹനങ്ങളിൽ പി രാജീവിനെ വിജയിപ്പിക്കുകയെന്ന് പോസ്റ്റർ പതിപ്പിച്ച് രാജീവിന്റെ ചിത്രം ആലേഖനം ചെയ്ത ടി ഷർട്ടുകൾ അണിഞ്ഞ് പ്രവർത്തകരും തൊഴിൽ വസ്ത്രങ്ങൾ അണിഞ്ഞ് ചുമട്ട് തൊഴിലാളികളും ചെണ്ടമേളം വാദ്യക്കാരും അകമ്പടിയായി.

നിലംപതിഞ്ഞിമുകൾ എംഒപി നഗറിലെ സ്വീകരണത്തിന് മുത്തുക്കുടകൾക്കൊപ്പം കാക്കനാട് ശ്രീ ഗണേഷ് ബാൻഡിന്റെ നാസിക് ഡോളുകളുടെ ഇരമ്പം മാറ്റുകൂട്ടി. കുഴിക്കാലയിലെയും മനക്കക്കടവിലെയും സ്വീകരണങ്ങൾക്ക് മാറ്റ് കൂട്ടാൻ മനക്കക്കടവ് എം ഫോർ സിക്‌സ്റ്റീൻ ബാൻഡ് സംഘം അണിനിരന്ന നാസിക് ഡോളുമുണ്ടായി.
കീരേലിമലയിലെ സ്വീകരണകേന്ദ്രത്തിൽ സെന്റ് ആന്റണീസ് പള്ളിയിലെ വികാരി ഫാ. ജിനോ ജോർജ‌് പ്രിയൂർ മാങ്ങാക്കുല നൽകി രാജീവിനെ സ്വീകരിച്ചു. കൊല്ലംകുടിമുകളിൽ പ്രിയനേതാവിനെ പ്ലാവിലത്തൊപ്പി അണിയിച്ചു സ്വീകരിച്ചു.

സെന്റ് പോൾസ് കോളേജ് മുൻ പ്രിൻസിപ്പൽ ആന്റണി ഐസക്കിന്റെ വെണ്ണല ആലിൻചുവടിലെ വീട്ടിലെത്തിയ സ്ഥാനാർഥി അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെ കണ്ടു. തെളിഞ്ഞ മീനവെയിൽ ഉച്ചിക്ക് മുകളിൽ പടരുമ്പോഴും സ്വീകരണ കേന്ദ്രങ്ങളിലെല്ലാം വലിയ ആവേശത്തോടെയാണ് ജനങ്ങൾ അഭിവാദ്യം അറിയിക്കാൻ കാത്തുനിന്നത‌്. രാത്രി ദേശാഭിമാനി കലൂർ ഓഫീസിലും സ്ഥാനാർഥിക്ക് സ്വീകരണം നൽകി.

സെന്റ് പോൾസ് കോളേജ് മുൻ പ്രിൻസിപ്പലായിരുന്ന അന്തരിച്ച ആന്റണി ഐസക്കിന്റെ ഭാര്യ ശോഭ ഐസക് രാജീവിനെ അനുഗ്രഹിക്കുന്നു

 

എതിർ സ്ഥാനാർഥികളെയും ക്യാമ്പസുകളിലേക്ക‌് ക്ഷണിച്ച‌് രാജീവ‌്
കൊച്ചി
എതിർ സ്ഥാനാർഥികളെയും ഒരുമിച്ച‌് ക്യാമ്പസുകളിലേക്ക‌് ക്ഷണിച്ച‌് എൽഡിഎഫ‌് സ്ഥാനാർഥി പി രാജീവ‌്. വ്യാഴാഴ‌്ച തൃക്കാക്കര ഭാരത‌്മാതാ കോളേജ‌് സന്ദർശിച്ചശേഷമായിരുന്നു രാജീവിന്റെ പ്രതികരണം. താൻ ഏതെങ്കിലും ക്യാമ്പസിൽ പോയാൽ ഉടൻ യുഡിഎഫ‌് പരാതി നൽകുകയാണെന്ന‌് രാജീവ‌് പറഞ്ഞു.
ക്യാമ്പസുകൾ പുതിയ കാലത്തിന്റെ സ്വപ്നങ്ങളുടെ കലവറയാണ്. അവരെ കാണേണ്ടതും സംവദിക്കേണ്ടതും പ്രധാനമായി കരുതുന്നു. ഇവിടെ മത്സരിക്കുന്ന പ്രധാന സ്ഥാനാർഥികളിൽ ഒരാൾ എംഎൽഎയും മറ്റൊരാൾ രാജ്യസഭാ അംഗവുമാണ്. തെരഞ്ഞെടുപ്പുഫലം എന്തായാലും ഇതേ സ്ഥാനങ്ങളിൽ തുടരുന്നവർ. വേണമെങ്കിൽ സ്വാധീനിക്കാനുള്ള അധികാരം കൈയിലുള്ളവർ. അത്തരം പദവികളൊന്നുമില്ലാത്ത താൻ വോട്ടർമാരാട് പരസ്യമായി സംവദിക്കുന്നതിനെ എന്തിനാണ് തടയാൻ ശ്രമിക്കുന്നതെന്നും രാജീവ‌് ചോദിച്ചു.

"നല്ലവർ മാറിനിന്നാൽ രാഷ്ട്രീയം മോശമാകും'
കൊച്ചി
രാഷ്ട്രീയം മോശമാണെന്നു പറഞ്ഞ് ഒരു വിഭാഗമാളുകൾ മാറിനിൽക്കുന്നതിലെ അപകടം ചൂണ്ടിക്കാട്ടി പി രാജീവ്. ഐടി തലസ്ഥാനമായ കാക്കനാട്ടാണ‌് രാജീവ‌് ഇതുസംബന്ധിച്ച‌് വിശദീകരിച്ചത‌്. എല്ലായിടങ്ങളിലും നല്ലതും ചീത്തയും ഉള്ളതുപോലെ രാഷ്ട്രീയത്തിലുമുണ്ടാകും. നല്ല ആളുകൾ ഇടപെടാതിരിക്കുമ്പോൾ രാഷ്ട്രീയം കുറെക്കൂടി ചീത്തയാകുകയാണെന്നും ഡിഎൽഎഫിന്റെ പാർപ്പിടസമുച്ചയത്തിൽ ലഭിച്ച സ്വീകരണത്തിൽ രാജീവ് പറഞ്ഞു. ജീവിതത്തിന്റെ എല്ലാതലങ്ങളെയും രാഷ്ട്രീയം നിർണയിക്കുമ്പോൾ രാഷ്ട്രീയത്തിൽനിന്ന് മാറിനിൽക്കാൻ ആർക്കും അവകാശമില്ല.
അങ്ങനെ ചെയ്യുന്നത് തീരുമാനങ്ങൾ മറ്റുള്ളവർ എടുക്കട്ടെ എന്ന നിലപാടാകും.

ജനാധിപത്യം സമ്പന്നമാകുന്നത് ജനങ്ങൾ ഇടപെടുമ്പോൾമാത്രമാണ്. എല്ലാവർക്കും ഒരു സ്വപ്നമുണ്ടാകും. എനിക്കും ഒരു സ്വപ്നമുണ്ട്. എല്ലാ സ്വപ്നങ്ങളും ചേർത്തുവയ‌്ക്കുമ്പോൾ പൊതുവായ ഒരു സ്വപ്നത്തിലേക്ക് എത്താൻ കഴിയും. സ്വപ്നങ്ങൾക്ക് ജീവൻവയ‌്ക്കുന്നത് ജനങ്ങൾ ഏറ്റെടുക്കുമ്പോൾമാത്രമാണ്. ജനങ്ങൾ ഏറ്റെടുക്കാത്ത ഏത് സ്വപ്നവും കരിഞ്ഞുണങ്ങിപ്പോകും.

ഒരു വ്യക്തിക്കുമാത്രമായി അത്ഭുതങ്ങൾ സൃഷ്ടിക്കാൻ കഴിയില്ല. നല്ല കാര്യങ്ങൾ സുതാര്യവും സത്യസന്ധവുമായി നടപ്പാക്കിയാൽ ജനങ്ങൾ ഒപ്പമുണ്ടാകുമെന്നാണ് അനുഭവമെന്നും രാജീവ് പറഞ്ഞു.

 



from Kerala || Deshabhimani ​Online ​News https://ift.tt/2FGUVbQ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages