ഓച്ചിറയിൽനിന്ന്‌ കാണാതായ പെൺകുട്ടി ലൈംഗിക പീഡനത്തിനിരയായി; പ്രതിക്കെതിരെ പീഡനത്തിനും കേസ്‌ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, March 29, 2019

ഓച്ചിറയിൽനിന്ന്‌ കാണാതായ പെൺകുട്ടി ലൈംഗിക പീഡനത്തിനിരയായി; പ്രതിക്കെതിരെ പീഡനത്തിനും കേസ്‌

കൊല്ലം> ഓച്ചിറയില്‍ നിന്നും കാണാതായ നാടോടി പെണ്‍കുട്ടി ലൈംഗിക പീഡനത്തിന് ഇരയായതായി വൈദ്യപരിശോധനാ റിപ്പോർട്ട്‌ .മുംബൈയില്‍ വെച്ചാണ് പെണ്‍കുട്ടി പീഡനത്തിന് ഇരയായത്. ഇതോടെ  പ്രതി മുഹമ്മദ് റോഷനെതിരെ പൊലീസ് പീഡനത്തിന് കേസെടുത്തു. പെണ്‍കുട്ടി ഇപ്പോള്‍ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയുടെ സംരക്ഷണയിലാണ്.

പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായില്ലെന്ന് സ്‌കൂള്‍ രേഖയില്‍ നിന്നും വ്യക്തമായിരുന്നു. 17-‐9‐-2001 നാണ് രേഖയിലെ ജനനതിയതി. രേഖയുടെ ആധികാരിതക പരിശോധിക്കുമെന്ന് പൊലീസ് പറഞ്ഞിരുന്നു.

പെണ്‍കുട്ടിയുടെ പ്രായം തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കാന്‍ രക്ഷിതാക്കളോട് പൊലീസ് ആവശ്യപ്പെട്ടിരുന്നു. രേഖകള്‍ ലഭിച്ചില്ലെങ്കില്‍ പെണ്‍കുട്ടിയുടെ പ്രായം കണ്ടെത്താനായി ശാസ്ത്രീയ പരിശോധനകള്‍ നടത്താന്‍ അന്വേഷണ സംഘം തീരുമാനിച്ചിരുന്നു.

ഇക്കഴിഞ്ഞ പതിനൊന്നാം തിയതി കാറിലെത്തിയ നാലംഘ സംഘം പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി എന്നായിരുന്നു പിതാവിന്റെ പരാതി. മുംബൈയില്‍ പനവേലിയില്‍ നിന്നാണ് പൊലീസ് ഇവരെ കസ്റ്റഡിയിലെടുത്തത്.ഇരുവരും പ്രണയത്തിലായിരുന്നുവെന്നാണ്‌ റോഷൻ പറയുന്നത്‌. പെൺകുട്ടിയുടെ വീട്ടുകാർ മറ്റൊരു വിവാഹത്തിന്‌ ശ്രമിച്ചതോടെ ഇരുവരും നാടുവിടുകയായിരുന്നു എന്നും പറയുന്നു.



from Kerala || Deshabhimani ​Online ​News https://ift.tt/2CLrWSo
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages