ന്യൂഡൽഹി > തൊഴിലാളിയെ കൊലപ്പെടുത്തിയ കേസിൽ പ്രമുഖ ഹോട്ടൽ ഗ്രൂപ്പ് ശരവണ ഭവൻ ഉടമ പി രാജഗോപാലിന്റെ ജീവപര്യന്തം തടവ് ശിക്ഷ സുപ്രീം കോടതി ശരി വച്ചു. 2001 ൽ ഹോട്ടലിലെ ജീവനക്കാരനെ കൊലപ്പെടുത്തിയ കേസിൽ ആണ് ശിക്ഷ. ജീവനക്കാരന്റെ ഭാര്യയെ വിവാഹം കഴിക്കാൻ ആയിരുന്നു കൊലപാതകം. നേരത്തെ ഹൈക്കോടതിയും ജീവപര്യന്തം ശിക്ഷ വിധിച്ചിരുന്നു. ജൂലൈ ഏഴിന് മുമ്പ് രാജഗോപാൽ കീഴടങ്ങണം എന്ന് സുപ്രീം കോടതി വിധിച്ചിട്ടുണ്ട്.
2001ല്‍ ഹോട്ടല്‍ ജീവനക്കാരനായ പ്രിന്‍സ് ശാന്തകുമാറിനെ രാജഗോപാലും കൂട്ടരും ചേര്‍ന്ന് കൊലപ്പെടുത്തിയെന്നാണ് കേസ്. ആരോപണ വിധേയനായ രാജഗോപാലിനെ 2004ല്‍ ഒരു ഫാസ്റ്റ് ട്രാക് കോടതി ബോധപൂര്‍വമല്ലാത്ത നരഹത്യയെന്ന കണ്ടെത്തലിന്‍റെ അടിസ്ഥാനത്തില്‍ 10 വര്‍ഷം കഠിനതടവിനും 55 ലക്ഷം രൂപ പിഴയടയ്ക്കാനും ശിക്ഷിച്ചിരുന്നു. എന്നാല്‍ പിന്നീട് കേസ് പരിഗണിച്ച ഹൈക്കോടതി ഇത് ബോധപൂര്‍വമല്ലാത്ത നരഹത്യയെന്ന കീഴ്കോടതിയുടെ വിധി തള്ളുകയും കൊലപാതകം തന്നെയാണെന്ന് വിധിക്കുകയുമായിരുന്നു.
from Kerala || Deshabhimani Online News https://ift.tt/2FIZjHi
via IFTTT
No comments:
Post a Comment