ശബരിമല സ്‌ത്രീപ്രവേശന വിധി: നിരോധനാജ്ഞ ലംഘിച്ച കേസിൽ ചെന്നിത്തല ഇന്ന്‌ ഹാജരാകും - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, March 26, 2019

ശബരിമല സ്‌ത്രീപ്രവേശന വിധി: നിരോധനാജ്ഞ ലംഘിച്ച കേസിൽ ചെന്നിത്തല ഇന്ന്‌ ഹാജരാകും

പത്തനംത്തിട്ട> സുപ്രീംകോടതിയുടെ ശബരിമല സ്‌ത്രീ പ്രവേശന വിധിക്കെതിരെ പ്രതിഷേധിച്ച്‌ നിരോധനാജ്ഞ  ലംഘിച്ച കേസിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല  ഇന്ന് പത്തനംതിട്ട കോടതിയിൽ  ഹാജരാകും. നിലക്കലിൽ നിരോധനാജ്ഞ  ലംഘിച്ച കേസിൽ ഒന്നാം പ്രതിയാണ് ചെന്നിത്തല. . ജാമ്യമെടുക്കുന്നതിനായാണ് രമേശ് ചെന്നിത്തല ഹാജരാകുന്നത്.

നവംബര്‍ 20 നാണ്  നിലയ്ക്കലിലും പമ്പയിലും  നിരോധനാജ്ഞ ലംഘിച്ച് പ്രതിഷേധിച്ചത്‌.  ഉമ്മൻചാണ്ടി ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കള്‍ കേസിൽ നേരത്തെ ജാമ്യം എടുത്തിരുന്നു. 11 പ്രതികളാണ്‌ കേസിലുള്ളത്‌.

ശബരിമലയിലെ നിരോധനാജ്ഞ ലംഘിക്കാനായെത്തിയ കോണ്‍ഗ്രസ് നേതാക്കളെ നിലയ്ക്കലില്‍ പൊലീസ് തടഞ്ഞു. എംഎല്‍എമാരെ മാത്രമേ സന്നിധാനത്തേക്ക് കയറ്റിവിടുകയുള്ളൂ എന്നായിരുന്നു പൊലീസ് നിലപാട്. ഇതോടെ നിലയ്ക്കലില്‍ കുത്തിയിരുന്ന് നേതാക്കളും പ്രവര്‍ത്തകരും പ്രതിഷേധിക്കുകയായിരുന്നു. പിന്നീട്, പൊലീസ് അനുമതിയോടെ സംഘം പമ്പ സന്ദര്‍ശിച്ചിരുന്നു.
 



from Kerala || Deshabhimani ​Online ​News https://ift.tt/2CFU4GK
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages