കാറിൽ ബേബി സീറ്റ‌് നിർബന്ധം, കുട്ടികളെ പിന്‍സീറ്റിൽ ഇരുത്തണം: ബാലാവകാശ കമീഷന്‍ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, March 26, 2019

കാറിൽ ബേബി സീറ്റ‌് നിർബന്ധം, കുട്ടികളെ പിന്‍സീറ്റിൽ ഇരുത്തണം: ബാലാവകാശ കമീഷന്‍

തിരുവനന്തപുരം> സീറ്റ് ബെൽറ്റ് നിർബന്ധമാക്കിയിട്ടുള്ള എല്ലാ വാഹനങ്ങളിലും 13 വയസ്സിൽ താഴെയുള്ള കുട്ടികളെ പിൻസീറ്റിലിരുത്തണമെന്ന് സംസ്ഥാന ബാലാവകാശ കമീഷൻ നിർദേശിച്ചു.

രണ്ടിൽ താഴെയുള്ളവർക്കായി ബേബി സീറ്റ് ഘടിപ്പിക്കുന്നതിന് ആവശ്യമായ ഭേദഗതികൾ മോട്ടോർ വാഹന നിയമത്തിലും ചട്ടങ്ങളിലും വരുത്താൻ മോട്ടോർ വാഹന വകുപ്പിനും നിർദേശം നൽകി. ഇക്കാര്യത്തിൽ ആവശ്യമായ ബോധവൽക്കരണ പ്രവർത്തനങ്ങൾ ഗതാഗത കമീഷണറും വനിതാ ശിശുവികസന വകുപ്പും നടത്തണമെന്നും നിർദേശിച്ചു.

വയലിനിസ്റ്റ് ബാലഭാസ്കറിന്റെയും കുട്ടിയുടെയും അപകട മരണത്തെത്തുടർന്ന‌് കമീഷൻ സ്വമേധയാ എടുത്ത കേസിലാണ് നടപടി.

1989ലെ കേന്ദ്ര മോട്ടോർ വാഹന ചട്ടം ഏഴ‌്‌ സീറ്റുവരെയുള്ള യാത്രാവാഹനങ്ങളിൽ ഡ്രൈവർക്കും മുൻസീറ്റിലിരിക്കുന്നവർക്കും സീറ്റ് ബെൽറ്റ് നിർബന്ധമാക്കി. എന്നാൽ, കുഞ്ഞുങ്ങളുമായി യാത്ര ചെയ്യുമ്പോൾ പാലിക്കേണ്ട മാനദണ്ഡങ്ങളിൽ വ്യക്തതയില്ല. 13 വയസ്സിന‌് താഴെയുള്ളവർ പിൻസീറ്റിൽ ഇരുന്ന‌് യാത്ര ചെയ്യുന്നതാണ് സുരക്ഷിതം. എയർബാഗ് മുതിർന്നവർക്ക് സുരക്ഷിതമാണ‌്. എന്നാൽ, കുഞ്ഞുങ്ങൾക്ക് അപകടകരമാണ‌്. അവർക്കായി ബേബി സീറ്റ് ഘടിപ്പിക്കണമെന്നും കമീഷൻ നിർദേശിച്ചു.



from Kerala || Deshabhimani ​Online ​News https://ift.tt/2TyJHdj
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages