ജോസഫിനെ വെട്ടി മാണി ; സമ്മതമല്ലെങ്കിൽ പിരിഞ്ഞുപോകാമെന്ന‌് മാണി, കോട്ടയത്ത്‌ തോമസ‌് ചാഴികാടൻ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, March 12, 2019

ജോസഫിനെ വെട്ടി മാണി ; സമ്മതമല്ലെങ്കിൽ പിരിഞ്ഞുപോകാമെന്ന‌് മാണി, കോട്ടയത്ത്‌ തോമസ‌് ചാഴികാടൻ

കോട്ടയം
കേരള കോൺഗ്രസ‌് എമ്മിന്റെ ഏകസീറ്റിലേക്ക‌് പാർടി വർക്കിങ‌് ചെയർമാൻ പി ജെ ജോസഫിനെ പരിഗണിക്കാതെ കെ എം മാണിയുടെ കടുംവെട്ട‌്. മുൻ എംഎൽഎ തോമസ‌് ചാഴികാടനാണ‌് കോട്ടയത്തെ മാണി ഗ്രൂപ്പ‌് സ്ഥാനാർഥി. തിങ്കളാഴ‌്ച രാത്രി ഒമ്പതോടെ മീഡിയ കോർഡിനേറ്റർ വഴി വാർത്താക്കുറിപ്പിറക്കിയാണ‌് ഈ സുപ്രധാന തീരുമാനം മാണി പ്രഖ്യാപിച്ചത‌്.ഒഴിവാക്കിയ കാര്യം ജോസഫിനെയും  മാണി അറിയിച്ചു. ഇതേ തുടർന്ന‌് തൊടുപുഴയിലെ വീട്ടിൽ ജോസഫ‌് അടിയന്തിരയോഗം ചേർന്നു. മുൻമന്ത്രിമാരായ മോൻസ‌് ജോസഫും ടി യു കുരുവിളയും പങ്കെടുത്തു.

ഞായറാഴ‌്ച ചേർന്ന പാർലമെന്ററി പാർടി, സ‌്റ്റിയറിങ‌് കമ്മിറ്റി യോഗങ്ങൾ സ്ഥാനാർഥിയെ തീരുമാനിക്കാൻ കെ എം മാണിയെ ചുമലപ്പെടുത്തിയാണ‌് പരിഞ്ഞത‌്. സ‌്റ്റിയറിങ്ങ‌് കമ്മിറ്റിയിൽ അഡ്വ. ജോസ‌് ടോം മുന്നോട്ടുവച്ച നിർദേശം തുറുപ്പുചീട്ടാക്കിയാണ‌് മാണി ജോസഫിനെ 24 മണിക്കൂറിനുള്ളിൽ കശക്കിയെറിഞ്ഞത‌്. ആ നിർദേശം ഇതായിരുന്നു:

‘‘ചെയർമാൻ തീരുമാനിച്ചോ. പക്ഷെ,  കോട്ടയം ലോക‌്സഭാ മണ്ഡലത്തിലെ ഞങ്ങളെപ്പോലുള്ള പ്രവർത്തകരുടെ അഭിപ്രായവും ആരായണം.’’

അതിനെന്താ ആകാമല്ലോ–- മാണിയുടെ മറുപടിയും വന്നു.

തീരുമാന പ്രകാരം കോട്ടയം ജില്ലാ പ്രസിഡന്റ‌്, ഏഴ‌് അസംബ്ലി മണ്ഡലം പ്രസിഡന്റുമാർ, പഞ്ചായത്ത‌് തല ഭാരവാഹികൾ, വിവിധ ജനപ്രതിനിധികൾ ഇവരെല്ലാം തിങ്കളാഴ‌്ച രാവിലെമുതൽ മാണിയുടെ വീട്ടിലേക്ക‌് എത്തി. കേരള കോൺഗ്രസ‌് എമ്മിന‌് പരമ്പരാഗതമായുള്ള കോട്ടയം ജോസഫിന‌് നൽകാനാകില്ലെന്ന‌് ജില്ലാ പ്രസിഡന്റ‌് സണ്ണി തെക്കേടം തന്നെ ആദ്യം എഴുതിനൽകി.  തൊട്ടുപിന്നാലെ ഏഴിൽ ആറ‌് അസംബ്ലിമണ്ഡലം പ്രസിഡന്റുമാരും ഇക്കാര്യം ആവർത്തിച്ചു.

അതിനിടെ, മൽസരിക്കില്ലെന്ന പിടിവാശിയിൽ ഉമ്മൻ ചാണ്ടി അടക്കമുള്ള മുതിർന്ന നേതാക്കൾ ഉറച്ചുനിന്നതോടെ കേരളത്തിലെ കോൺഗ്രസ‌് സ്ഥാനാർഥി പട്ടികയും അനിശ‌്ചിതത്വത്തിലായി. ഉമ്മൻ ചാണ്ടിക്ക‌് പുറമെ മുല്ലപ്പള്ളി രാമചന്ദ്രൻ, വി എം സുധീരൻ, കെ സി വേണുഗോപാൽ തുടങ്ങിയ നേതാക്കളാണ‌് ഇക്കുറി ലോക‌്സഭാ തെരഞ്ഞെടുപ്പിൽ മൽസരിക്കാൻ വിമുഖത പ്രകടിപ്പിക്കുന്നത‌്. മത്സരിക്കാനില്ലെന്ന നിലപാടിൽ മുതിർന്ന നേതാക്കൾ ഉറച്ചുനിന്നതോടെ തിങ്കളാഴ‌്ച ഡൽഹിയിൽ ചേർന്ന സ‌്ക്രീനിങ‌് കമ്മിറ്റി യോഗം  തീരുമാനമെടുക്കാതെ പിരിഞ്ഞു.

കടുത്ത അമർഷം: ജോസഫ‌്
തൊടുപുഴ
കോട്ടയം സീറ്റിലേക്ക‌് പാർടി വർക്കിങ‌് ചെയർമാനായ തന്നെ പരിഗണിക്കാതിരുന്നതിൽ കടുത്ത അമർഷമെന്ന‌് പി ജെ ജോസഫ‌് പറഞ്ഞു. എന്റെ അഭിപ്രായം കേട്ടില്ല. യുഡിഎഫ‌് നേതാക്കളുമായി ആലോചിച്ച‌ ശേഷം ഭാവി പരിപാടികൾ തീരുമാനിക്കും. മാണി തീരുമാനം തിരുത്തുമെന്നാണ‌് പ്രതീക്ഷ. രാജ്യസഭാ സീറ്റ‌് ജോസ്‌ കെ മാണിക്ക‌് നൽകിയപ്പോൾ സ്വാഭാവികമായും അടുത്ത ഊഴം ലഭിക്കാൻ എന്റെ കൂടെ നിൽക്കുന്നവർക്ക‌് അർഹതയുണ്ട‌്. സ‌്റ്റിയറിങ‌് കമ്മിറ്റിയിലെ ഭൂരിപക്ഷ തീരുമാന പ്രകാരമല്ല, കോട്ടയം ജില്ലയിലെ നേതാക്കളുടെ അഭിപ്രായമനുസരിച്ചാണ‌് എന്നെ തഴഞ്ഞത‌്. ജില്ല മാറി മത്സരിക്കരുതെന്ന മാനദണ്ഡം എനിക്കുമാത്രം ബാധകമാക്കിയതും അംഗീകരിക്കില്ല –- പി ജെ ജോസഫ‌് മാധ്യമ പ്രവർത്തകരോട‌് പറഞ്ഞു.



from Kerala || Deshabhimani ​Online ​News https://ift.tt/2TIOrBh
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages