സ്വന്തം ലേഖകൻ
പെരുമാറ്റച്ചട്ടം നിലവിൽ വരുന്നതിനുമുമ്പെ അനുമതിയായി വിവിധ ഘട്ടങ്ങിലുള്ള പദ്ധതി പ്രവർത്തനങ്ങൾ തുടരാൻ തെരഞ്ഞെടുപ്പ‌് കമീഷന്റെ പ്രത്യേക അനുമതി ആവശ്യമില്ല. പെരുമാറ്റച്ചട്ടം നിലവിൽവരുമ്പോൾ ഗുണഭോക‌്തൃ പട്ടികയിൽ ഉൾപ്പെട്ടിരുന്നവർക്കുള്ള വ്യക്തിഗത ആനുകൂല്യ പദ്ധതികൾ തുടരുന്നതിലും തടസ്സമില്ല. നിലവിലുള്ള തൊഴിലുറപ്പ‌് പദ്ധതികൾ തുടരാം. എന്നാൽ തൊഴിലുറപ്പ‌് നിയമ പ്രകാരം നിർബന്ധിതമായ പദ്ധതികൾ മാത്രമെ പുതുതായി തുടങ്ങാൻ പാടുള്ളു. ഇതും നിലവിൽ രജിസ‌്റ്റർ ചെയ്യപ്പെട്ടവർക്കുവേണ്ടിയുള്ളതായിരിക്കണം. പദ്ധതിക്ക‌് മുൻകൂട്ടി അനുമതി ലഭിച്ചതും, പണം നീക്കിവച്ചതുമായിരിക്കണം.
പദ്ധതികളുടെ പൂർത്തിയായ ഭാഗത്തിനുള്ള തുക അനുവദിക്കുന്നതിന‌് തടസ്സമില്ല. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്നുള്ള ചികിത്സാ സഹായത്തിനുള്ള അപേക്ഷയിൽ ആശുപത്രികൾക്ക‌് തുക കൈമാറാം. പൂർണമായും തുക അനുവദിച്ച പദ്ധതികൾ തെരഞ്ഞെടുപ്പ‌് കമീഷനെ അറിയിച്ചു പ്രവൃത്തികൾ തുടങ്ങുന്നതിനും തടസ്സമില്ല. ഭരണ, സാങ്കേതിക, ധന അനുമതികളെല്ലാം ലഭിച്ചതും ടെണ്ടർ നടപടി പൂർത്തീകരിച്ച‌് കരാർ നൽകിയതുമായ പദ്ധതികളായിരിക്കണമെന്നും വ്യവസ്ഥ ചെയ്യുന്നു.
സമയബന്ധിതമായി പൂർത്തീകരിക്കാൻ കരാർ വ്യവസ്ഥയുള്ള പദ്ധതികൾ തുടങ്ങുന്നതിനും പ്രത്യേക അനുമതി വാങ്ങേണ്ടതില്ല. ദുരിതാശ്വാസത്തിന്റെ ഭാഗമായുള്ള നടപടികളും ഈ വിഭാഗത്തിൽപ്പെടും.
വരൾച്ച ബാധിത മേഖലയിൽ വാട്ടർ ടാങ്കറുകളിൽ കുടിവെള്ളം വിതരണം ചെയ്യാം. ഇതിനായി തദ്ദേശ സ്വയംഭരണ വ്യക്തിഗത ആനുകൂല്യ പദ്ധതികളിൽ സ്ഥാപനങ്ങൾക്കും ജില്ലാ ഭരണ നേതൃത്വത്തിനും നേരത്തെതന്നെ സർക്കാർ അനുവാദവും തുകയും അനുവദിച്ചിരുന്നു. നിലവിൽ കിണറുകളും കുഴൽകിണറുകളും വറ്റിയ മേഖലയിൽ പുതിയവ കുഴിക്കാം.
ദുരിതാശ്വാസത്തിന്റെ ഭാഗമായുള്ള ഭക്ഷ്യധാന്യ വിതരണം, കാലിത്തീറ്റ വിതരണം തുടങ്ങിയവയ‌്ക്കും തടസ്സമില്ല. എംപിമാരുടെയും എംഎൽഎമാരെുടെയും പ്രാശേദിക വികസന ഫണ്ടിൽനിന്ന‌് പൂർത്തയാക്കിയ പ്രവൃത്തികളുടെ പണം അനുവദിക്കാം. പണം അനുവദിച്ച പ്രവൃത്തികളിൽ സാധനസാമഗ്രികൾ പണിസ്ഥലത്ത‌് ഇറക്കിയിട്ടിട്ടുണ്ടെങ്കിൽ, അത്തരം പ്രവൃത്തികളിൽ നിർമാണം തുടങ്ങാമെന്ന‌് കമീഷൻ വ്യക്തമാക്കുന്നുണ്ട‌്.
from Kerala || Deshabhimani Online News https://ift.tt/2VUIU8d
via IFTTT
No comments:
Post a Comment