ജോയ‌്സിനെ ഞങ്ങൾക്കിനിയും വേണം - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, March 21, 2019

ജോയ‌്സിനെ ഞങ്ങൾക്കിനിയും വേണം


അടിമാലി
ഇടുക്കി പാർലമെന്റ‌് മണ്ഡലത്തിലെ എൽഡിഎഫ‌് സ്ഥാനാർത്ഥി ജോയ‌്സ‌് ജോർജ്ജ‌് വിവിധ സ്ഥലങ്ങളിൽ പര്യടനം നടത്തി.  ദേവികുളം നിയോജക മണ്ഡലത്തിലെ അടിമാലി, പള്ളിവാസൽ, മാങ്കുളം പഞ്ചായത്തുകളിലായിരുന്നു ബുധനാഴ‌്ചത്തെ പര്യടനം. മച്ചിപ്ലാവ‌് കാർമൽ ജ്യോതി സ‌്പെഷ്യൽ സ‌്കൂളിലെത്തിയ സ്ഥാനാർഥിയെ ബാൻഡുമേളവുമായി സ‌്കൂളിലെ കുട്ടികളും അധ്യാപകരും ചേർന്ന‌് സ്വീകരിച്ചു. സ‌്കൂളിലെ വിദ്യാർഥിനി ആതിര കുഞ്ഞുമോൻ സ‌്പെഷ്യൽ ഒളിമ്പിക‌്സിൽ സമ്മാനം നേടിയതിന്റെ ഭാഗമായി നടന്ന ആഘോഷത്തിലും സ്ഥാനാർത്ഥി പങ്കെടുത്തു. അടിമാലി പത്താംമൈലിൽനിന്ന‌് തുടങ്ങിയ പര്യടനം മാങ്കുളത്ത‌് സമാപിക്കുമ്പോൾ സമയമേറെ വൈകി.  ചാറ്റുപാറയിൽ തൊഴിലുറപ്പു തൊഴിലാളികൾ സ്ഥാനാർത്ഥിയെ സ്വീകരിച്ചു. എൽഡിഎഫ‌് സർക്കാരിലൂടെ ‘ജീവിതം’ ലഭിച്ച മച്ചിപ്ലാവ‌് സ്വദേശി പ്രസന്നകുമാർ അടിമാലി  കാംകോ ജങ‌്ഷനിൽ എത്തിയ ജോയ‌്സ‌് ജോർജിനെ  സ്വീകരിക്കാനെത്തി. ലൈഫ‌് പദ്ധതി പ്രകാരം എൽഡിഎഫ‌് സർക്കാർ അടിമാലി മച്ചിപ്ലാവിൽ പണിതീർത്ത ബഹുനില ഫ്ലാറ്റ‌് സമുച്ചയത്തിലാണ‌് പ്രസന്നകുമാറും കുടുംബവും ഇന്ന‌് അന്തിയുറങ്ങുന്നത‌്.

പാതയോരങ്ങളിലും  തൊഴിൽശാലകളിലും വ്യാപാരകേന്ദ്രങ്ങളിലുമെല്ലാം അഡ്വ. ജോയ‌്സ‌് ജോർജിനെ നിറഞ്ഞ പുഞ്ചിരിയോടെ സ്വീകരിക്കുന്ന മുഖങ്ങൾ കാണാമായിരുന്നു. ഈസ‌്റ്റേൺ കറി പൗഡർ ഫാക്ടറിയിലും സ്ഥാനാർഥിക്ക‌് തൊഴിലാളികളുടെ അകമഴിഞ്ഞ പിന്തുണ ലഭിച്ചു. വൈകിട്ട‌് ചെണ്ടമേളത്തിന്റെ അകമ്പടിയോടെ അടിമാലി ടൗണിലും സ്ഥാനാർഥി പര്യടനം നടത്തി. എൽഡിഎഫ‌് നിയോജകമണ്ഡലം കൺവീനർ എം എൻ മോഹനൻ, സിപിഐ എം അടിമാലി ഏരിയ സെക്രട്ടറി ടി കെ ഷാജി, സിപിഐ മണ്ഡലം സെക്രട്ടറി വിനു സ‌്കറിയ, ക്ഷേമനിധി ബോർഡ‌് ചെയർമാൻ ചാണ്ടി പി അലക‌്സാണ്ടർ, അടിമാലി പഞ്ചായത്ത‌് പ്രസിഡന്റ‌് ശ്രീജ ജോർജ‌് എന്നിവർ സ്ഥാനാർഥിയോടൊപ്പം ഉണ്ടായിരുന്നു.

ഇന്ന് കോതമംഗലത്തും നാളെ മൂവാറ്റുപുഴയിലും
ഇടുക്കി
എൽഡി‌എഫ‌് സ്വതന്ത്ര സ്ഥാനാർഥി അഡ്വ. ജോയ്സ് ജോർജ‌് വ്യാഴാഴ‌്ച കോതമംഗലം മണ്ഡലത്തിൽ പര്യടനം നടത്തും. രാവിലെ ഏഴിന‌് വെള്ളാരംകുത്തിൽനിന്നാണ് തുടക്കം. പൂയംകുട്ടി, വടാട്ടുപാറ മേഖലകൾ സന്ദർശിക്കും. കീരംപാറ, നെല്ലിക്കുഴി, പിണ്ടിമന, വാരപ്പെട്ടി, പല്ലാരിമംഗലം, കവളങ്ങാട് എന്നിവിടങ്ങളിൽ സന്ദർശനം നടത്തും. വെള്ളിയാഴ്ച രാവിലെ എട്ടിന‌് കല്ലൂർക്കാട് പഞ്ചായത്തിൽനിന്നും മൂവാറ്റുപുഴയിലെ പര്യടനം ആരംഭിക്കും. കല്ലൂർക്കാട്, മഞ്ഞള്ളൂർ, ആവോലി, ആരക്കുഴ, പാലക്കുഴ, മാറാടി, വാളകം, പായിപ്ര, ആയവന എന്നിവിടങ്ങളിൽ പര്യടനം നടത്തും.



from Kerala || Deshabhimani ​Online ​News https://ift.tt/2U0Rp4a
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages