വികസനനായകന‌് സ്വാഗതമോതി നവോത്ഥാനമണ്ണ‌് ; സഹോദരന്റെ ഭൂമികയിൽ ഉജ്വല വരവേൽപ്പ‌് - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, March 21, 2019

വികസനനായകന‌് സ്വാഗതമോതി നവോത്ഥാനമണ്ണ‌് ; സഹോദരന്റെ ഭൂമികയിൽ ഉജ്വല വരവേൽപ്പ‌്


കൊച്ചി
നവോത്ഥാനചിന്തകൾക്ക് ഊർജവും ആവേശവും പകർന്ന ശ്രീനാരായണ ഗുരുദേവന്റെ പാദസ്പർശമേറ്റ മണ്ണിൽ, ജാതിവിവേചനങ്ങൾക്കെതിരെ പടപൊരുതിയ സഹോദരന്റെ ഭൂമികയിൽ എറണാകുളത്തിന്റെ വികസനനായകന‌് ഉജ്വല വരവേൽപ്പ‌്.  എൽഡിഎഫ‌് സ്ഥാനാർഥി പി രാജീവിന്റെ ബുധനാഴ‌്ചത്തെ മണ്ഡലപര്യടനം നാടിന്റെ നവോത്ഥാനപാരമ്പര്യം കാത്തുസൂക്ഷിക്കുമെന്ന പ്രഖ്യാപനത്തിന്റെ വിളംബരം കൂടിയായി.

പറവൂർ മണ്ഡലത്തിലെ പര്യടനത്തിനിടയിലാണ് മൂത്തകുന്നം എച്ച്എംഡിപി സഭ ഓഫീസിലും ഗുരുദേവൻ പ്രതിഷ്ഠ നടത്തിയ ശ്രീശങ്കരനാരായണമംഗലം ക്ഷേത്രത്തിലും പി രാജീവ‌് എത്തിയത‌്. സഭ ഓഫീസിലെത്തിയ രാജീവിനെ സഭ പ്രസിഡന്റ‌് കെ വി അനന്തൻ, സെക്രട്ടറി ബിജിൽ കുമാർ, സഭാംഗങ്ങൾ എന്നിവർചേർന്ന് സ്വീകരിച്ചു.

സഹോദരൻ അയ്യപ്പന്റെ വീടിനുമുന്നിൽ പി രാജീവ് പൂച്ചെണ്ട് അർപ്പിക്കുന്നു

 

പന്തിഭോജനത്തിന്റെ സ്മരണകളിരമ്പുന്ന സഹോദരൻ അയ്യപ്പന്റെ വീടിനുമുന്നിൽ രാജീവ് പൂച്ചെണ്ട് അർപ്പിച്ച് അഭിവാദ്യംചെയ്തു. സാഹിത്യ അക്കാദമി അവാർഡ് ജേതാവും സഹോദരൻ അയ്യപ്പൻസ്മാരക ഭരണസമിതി അംഗവുമായ പൂയപ്പിള്ളി തങ്കപ്പന്റെ നേതൃത്വത്തിലായിരുന്നു സ്വീകരണം. കേരള നവോത്ഥാന ചരിത്രത്തിലെ തിളക്കമേറിയ പേരാണ് സഹോദരൻ അയ്യപ്പന്റേതെന്നും കൊച്ചി നഗരത്തിന്റെ വികസനകാര്യങ്ങളിൽ സഹോദരൻ നൽകിയ സംഭാവനകൾ ഇന്നും അത്ഭുതപ്പെടുത്തുന്നതാണെന്നും പി രാജീവ് പറഞ്ഞു.

പി രാജീവ്‌ മുനമ്പം ഹാർബറിൽ

 

പുത്തൻവേലിക്കരയിലെത്തിയ സ്ഥാനാർഥിക്ക് കൊടും ചൂടിലും ഉജ്വല സ്വീകരണമാണ് ലഭിച്ചത്. എളന്തിക്കര ഐഎച്ച്ആർഡി കോളേജിൽ എസ്എഫ്ഐ പ്രവർത്തകരുടെ നേതൃത്വത്തിൽ വരവേറ്റു. ഉച്ചതിരിഞ്ഞുള്ള വൈപ്പിൻ മണ്ഡലം പര്യടനത്തിനിടെ രക്തസാക്ഷി ചന്ദ്രബാബുവിന്റെ വീട്, മുനമ്പം വേളാങ്കണ്ണി പള്ളി, നവജ്യോതി ഭുവനേശ്വരി ക്ഷേത്രം, പള്ളിപ്പുറം സഹകരണ ബാങ്ക്, പള്ളിപ്പുറം മഞ്ഞുമാതാ പള്ളി, പണ്ഡിറ്റ് കറുപ്പൻ സ്മാരക വായനശാല, ചെറായി കോവിലങ്കൽ ക്ഷേത്രം, സാമുദായിക ചന്ദ്രിക സഭ, സെന്റ് തോമസ് യാക്കോബായ സുറിയാനി പള്ളി, സെന്റ് സെബാസ‌്റ്റ്യൻസ് പള്ളി, കുഞ്ഞിത്തെ ശ്രീ ബാലസുബ്രഹ്മണ്യക്ഷേത്രം, പാല്യതുരുത്ത് എസ്എൻഡിപി യോഗം, വാവക്കാട് ഗുരുദേവ മെമ്മോറിയൽ വായനശാല, വാവക്കാട് എസ്എൻഡിപി യോഗം, കുഞ്ഞിത്തെ എസ്എൻഡിപി യോഗം, വാവക്കാട് കൈത്തറി യൂണിറ്റുകൾ, സെന്റ് ഫ്രാൻസിസ് സേവ്യർ ചർച്ച്, വാവാക്കാട് കയർ വ്യവസായ സഹകരണസംഘം, കട്ടത്തുരുത്ത് ചരമോചാരസംഘം, മൂത്തകുന്നം ഹിന്ദുമത ധർമപരിപാലനസഭ, എസ്എൻഎം കോളേജ്, വെട്ടിക്കാട് സർവീസ് സഹകരണ ബാങ്ക്, വെട്ടിക്കാട് സെന്റ് ആന്റണീസ് ചർച്ച്, കോട്ടുവള്ളിക്കാട് ഹിന്ദുമത ക്ഷേമസഭ, ചേന്ദമംഗലം ഗ്രാമ പഞ്ചായത്ത്, കടൽവാതുരുത്ത് ഹോളിക്രോസ് ചർച്ച്,  ഗോതുരുത്ത് സെന്റ് സെബാസ്റ്റ്യൻസ് ചർച്ച്, വടക്കേക്കര മുസ്ലിം ജുമാ മസ്ജിദ്, പുത്തൻവേലിക്കര വിവേക ചന്ദ്രികസഭ, ഏളന്തിക്കര വനിതാ സഹായസംഘം എന്നിവിടങ്ങളിലും പി രാജീവ് സന്ദർശനം നടത്തി. എസ് ശർമ എംഎൽഎ, എൽഡിഎഫ് മണ്ഡലം സെക്രട്ടറി ടി ആർ ബോസ്, പ്രസിഡന്റ‌് കെ എം ദിനകരൻ എന്നിവരും സ്ഥാനാർഥിക്കൊപ്പമുണ്ടായി.

വാവക്കാട്‌ ഖാദി നെയ്‌ത്ത്‌ സംഘത്തിൽ വോട്ട്‌ അഭ്യർഥിക്കുന്നു

 

 

രാജീവ‌ിനോട‌് പറയാം
കൊച്ചി
കൊച്ചി- ജനകീയ വികസന നയരൂപീകരണത്തിന് ജനങ്ങളിൽനിന്ന് നിർദേശങ്ങൾ ക്ഷണിച്ച് എറണാകുളം മണ്ഡലത്തിലെ എൽഡിഎഫ്‌ സ്ഥാനാർഥി പി രാജീവ്. എറണാകുളത്തിന്റെ സമഗ്രവികസനത്തിന് ജനങ്ങൾ എന്തു പ്രതീക്ഷിക്കുന്നുവെന്ന് അറിയിക്കാനാണ് അഭ്യർഥന. www.facebook.com/prajeev.cpm എന്ന പേജിൽ നിർദേശങ്ങൾ സമർപ്പിക്കാം. 

കഴിഞ്ഞദിവസം ജനങ്ങളോട‌് നേരിട്ട‌് സംവദിക്കാൻ പി രാജീവ‌് ഫെയ‌്സ‌്ബുക്ക‌് ലൈവിൽ വന്നിരുന്നു. അരമണിക്കൂറിനുള്ളിൽ ആയിരങ്ങളാണ‌് അതിൽ പങ്കാളികളായി സംവദിച്ചത‌്. എറണാകുളത്തിന്റെ വികസനത്തിന‌് ആവശ്യമായ നിരവധി നിർദേശങ്ങളും ഉന്നയിച്ചിരുന്നു.



from Kerala || Deshabhimani ​Online ​News https://ift.tt/2Js2QOm
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages