അലകടലായി തൊഴിലിടങ്ങളിലൂടെ പ്രിയനേതാവ് - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, March 21, 2019

അലകടലായി തൊഴിലിടങ്ങളിലൂടെ പ്രിയനേതാവ്


ഏറ്റുമാനുർ
പ്രിയനേതാവിനെ തൊഴിലിടങ്ങൾ വരവേറ്റത‌് അലകടലായി ഇരമ്പിയ ആവേശത്തോടെ. വേദഗിരി കോട്ടയം ടെക‌്സ‌്റ്റൈൽ,  വേദഗിരി കെഎസ‌്ഇ ലിമിറ്റഡ‌്, ഏറ്റുമാനൂർ ഇൻഡസ‌്ട്രിയൽ എസ‌്റ്റേറ്റ‌് എന്നിവിടങ്ങൾ കോട്ടയം ലോക‌്സഭാ മണ്ഡലം എൽഡിഎഫ‌് സ്ഥാനാർഥി വി എൻ വാസവൻ സന്ദർശിച്ചപ്പോഴാണ‌് തൊളിലാ‌ളികളുടെ ഹൃദയാഭിവാദ്യം പ്രകടമായത‌്. 

കോട്ടയം ടെക‌്സ‌്റ്റൈത്സിൽ സ്ഥാനാർഥി എത്തിയപ്പോൾ തൊഴിലാളികൾ ആഹ്ലാദത്തോടെ സ്വീകരിച്ചു. തങ്ങൾക്ക‌് പുതുജീവിതം നൽകിയതിന്റെ നന്ദിവാക്കുകൾ അവർ അറിയിച്ചു. യുഡിഎഫ‌് സർക്കാരിന്റെ കാലത്ത‌് അടഞ്ഞുകിടന്ന സ്ഥാപനം തുറക്കാൻ വി എൻ വാസവൻ നിവേദനം നൽകിയ കാര്യം അവർ അനുസ‌്മരിച്ചു. മിൽ നവീകരണത്തിനായി സംസ്ഥാന ബജറ്റിൽ ഏഴുകോടി രൂപ നീക്കിവയ‌്ക്കാൻ നടത്തിയ  ഇടപെടലുകളും ചൂണ്ടിക്കാട്ടി. വേദഗിരി കെഎസ‌്ഇ ലിമിറ്റഡ‌ിൽ ജനറൽ മാനേജർ ടി അനിൽ, വർക്‌സ‌് മാനേജർ വിനോദ‌് കുര്യൻ എന്നിവർ വാസവനെ സ്വീകരിച്ചു. ഇവിടെയും വെസ‌്റ്റ ഐസ‌്ക്രീം ഫാക്ടറിയിലും തൊഴിലാളികൾ സ‌്നേഹത്തോടെ വരവേറ്റു. 

ഏറ്റുമാനൂർ ഇൻഡസ‌്ട്രിയൽ എസ‌്റ്റേറ്റ‌ിലും ആവേശം നിറഞ്ഞുനിന്നു. മിഡാസിലും മറ്റു സ്ഥാപനങ്ങളിലും സ്ഥാനാർഥിയെത്തിയതറിഞ്ഞ‌് തൊഴിലാളികൾ ഓടിക്കൂടി. ഡെവണിൽ സ‌്ത്രീത്തൊഴിലാളികൾ ഒന്നടങ്കം സ്വീകരിക്കാനെത്തി. ചിലർ രക്തഹാരമണിയിച്ചാണ‌് സ്ഥാനാർഥിയോട‌് സ‌്നേഹം പ്രകടിപ്പിച്ചത‌്.

ഏറ്റുമാനൂർ ബസ്‌ സ്‌റ്റാൻഡിൽ വോട്ട്‌ അഭ്യർഥിക്കുന്ന വി എൻ വാസവൻ. കെ സുരേഷ്‌കുറുപ്പ്‌ എംഎൽഎ സമീപം

പൊതുമേഖലാ സ്ഥാപനങ്ങൾ നിലനിർത്തും
ഏറ്റുമാനുർ
പൊതുമേഖലാ സ്ഥാപനങ്ങൾ നിലനിർത്താനുള്ള പ്രയത്നത്തിൽ ഇടപെടുമെന്നും ലോക‌്സഭയിലെത്തിയാൽ ഇതിനായി ശബ്ദമുയർത്തുമെന്നും കോട്ടയം ലോക‌്സഭാ മണ്ഡലം എൽഡിഎഫ‌് സ്ഥാനാർഥി വി എൻ വാസവൻ പറഞ്ഞു. വിവിധ പ്രചാരണ യോഗങ്ങളിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ജില്ലയിൽ ഒന്നോ രണ്ടോ പൊതുമേഖലാ സ്ഥാപനങ്ങളേയുള്ളൂ. വേദഗിരി കോട്ടയം ടെക‌്സ‌്റ്റൈൽസ‌് അതിലൊന്നാണ‌്. അത‌് ഊർധശ്വാസം വലിക്കുന്ന അവസ്ഥയിൽ എത്തിയിരുന്നു. എൽഡിഎ‌ഫ‌് സർക്കാർ വന്നതോടെയാണ‌് അതിനെ പുനരുജ്ജീവിപ്പിച്ചത‌്. അതിന്റെ ഫലമായി പ്രതീക്ഷാ നിർഭരമായ അവസ്ഥയുണ്ടായി. എൽഡിഎ‌ഫ‌് വന്നശേഷം പൊതുമേഖലാ സ്ഥാപനങ്ങൾ ലാഭത്തിലെത്തി.

കേന്ദ്രസർക്കാർ എച്ച‌്എൻഎൽ വിൽക്കാനൊരുങ്ങുന്നു. എംപിയായാൽ എച്ച‌്എൻഎൽ പൊതുമേഖലയിൽ നിലനിർത്താൻ ഇടപെടും. രാവിലെ ആറ‌് മുതൽ വൈകിട്ട‌് ആറ‌് വരെയാണ‌്  സ‌്ത്രീ തൊഴിലാളികളുടെ ജോലി സമയം ക്രമീകരിച്ചിരിക്കുന്നത‌്. ഇത‌് 24 മണിക്കൂർ ആക്കാൻ നീക്കം നടക്കുന്നു. ഇത‌് അനുവദിക്കാനാവില്ല.
 കോട്ടയത്തെ പ്രശ‌്നങ്ങൾ ലോക‌്സഭയിൽ എത്തിക്കാൻ ആളില്ലാത്ത അവസ്ഥയുണ്ടായി. ഇപ്പോൾ യുഡിഎഫിനായി മത്സരിക്കുന്ന സ്ഥാനാർഥിയുടെ പാർടിയായ കേരള കോൺഗ്രസ‌് എമ്മിനെ പ്രതിനിധാനംചെയ്‌താണ്‌ അദ്ദേഹം ലോക‌്സഭയിലെത്തിയത‌്. ഇനിയും ആ അവസ്ഥ ഉണ്ടാവാതിരിക്കണമെന്ന ചിന്ത എല്ലാവരുടെയും മനസ്സിൽവേണം –- വാസവൻ പറഞ്ഞു.

ഏറ്റുമാനൂർ മണ്ഡലത്തിലെ പുലിക്കുട്ടിശ്ശേരി ഹന്ന ഭവനിൽ വി എൻ വാസവൻ എത്തിയപ്പോൾ വോട്ട്‌ ഉറപ്പാണെന്ന്‌ പറയുന്ന അന്തേവാസി

 

ഞങ്ങളെ ഇത്രയൊക്കെ ആക്കിയത‌് നിങ്ങളാ വേറെ ആർക്കും വോട്ടില്ല
ഏറ്റുമാനൂർ
“നിങ്ങൾക്കല്ലാതെ വേറെ ആർക്കും വോട്ടു കൊടുക്കില്ല. ഒന്നുമില്ലാതിരുന്ന ഞങ്ങളെ ഇത്രയൊക്കെ ആക്കിയത‌് നിങ്ങളാ. അതുകൊണ്ട‌് ഞങ്ങടെ വോട്ട‌് നിങ്ങൾക്ക‌് തന്നെ’–- അവശതകൾ മറന്ന‌് അച്ചുക്കുട്ടി എന്ന വൃദ്ധ വി എൻ വാസവനോട‌് പറഞ്ഞു. കൈപ്പുഴയിലെ വികലാംഗ ഭവനമായ സെന്റ‌് തോമസ‌് അസൈലത്തിൽ കോട്ടയം ലോക‌്സഭാ മണ്ഡലം എൽഡിഎഫ‌് സ്ഥാനാർഥി വി എൻ വാസവൻ എത്തിയപ്പോഴാണ‌്  ഉള്ളുതുറന്ന ഈ പറച്ചിൽ. 

ഭിന്നശേഷിക്കാരായ മുതിർന്ന സ‌്ത്രീകളെ പാർപ്പിക്കുന്നയിടമാണ‌് സെന്റ‌് തോമസ‌് അസൈല. എൽഡിഎഫ‌് സർക്കാർ വന്നശേഷം ക്ഷേമപെൻഷൻ കൃത്യമായി ലഭിക്കുന്നില്ലേയെന്ന‌് സ്ഥാനാർഥി ചോദിച്ചപ്പോൾ ഉടൻവന്നു അച്ചുക്കുട്ടിയുടെ മറുപടി: പെൻഷൻ കൃത്യമായി കിട്ടുന്നുണ്ട‌്. തുടർന്ന‌് വാസവൻ വോട്ടഭ്യർഥിക്കാതെതന്നെ അവർ തന്റെ നിലപാട‌് വ്യക്തമാക്കുകയായിരുന്നു.

പെൻഷൻ  കൃത്യമായി കിട്ടുന്നതിനാലാണ‌് തങ്ങൾ ഇങ്ങനെയൊക്കെ കഴിഞ്ഞുകൂടുന്നത‌്. അതിനാൽ ഇപ്പോഴത്തെ സർക്കാരിനെ മറക്കാനാവില്ല. വോട്ടും എൽഡിഎഫിന‌് ഉറപ്പിക്കാം –- അച്ചുക്കുട്ടി പറഞ്ഞു.  മറ്റ‌് അന്തേവാസികളും ക്ഷേമപെൻഷനെക്കുറിച്ച‌് സന്തോഷത്തോടെ പറഞ്ഞു. അടുത്തഘട്ടം പെൻഷൻ ഉടൻതന്നെ എല്ലാവർക്കും കൃത്യമായി ലഭിക്കുമെന്ന‌് വാസവൻ അവരെ അറിയിച്ചു. എല്ലാ അന്തേവാസികളുടെയും ക്ഷേമകാര്യങ്ങൾ സ്ഥാനാർഥി അന്വേഷിച്ചു. തങ്ങളെ കാണാനെത്തിയ സ്ഥാനാർഥിയെ അവർ സ‌്നേഹം നിറഞ്ഞ നന്ദിവാക്കുകൾ പറഞ്ഞാണ‌് യാത്രയാക്കിയത‌്.

 



from Kerala || Deshabhimani ​Online ​News https://ift.tt/2Js2Lu2
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages