തിരുവല്ല> യുവാവ് പെട്രോളൊഴിച്ച് കത്തിച്ച് കൊലപ്പെടുത്തിയ പെൺകുട്ടിയുടെ പോസ്റ്റ്മോർട്ടം ഇന്ന് നടക്കും. തിരുവല്ല സിഐയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം കൊച്ചിയിലെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. ബുധനാഴ്‌ച വൈകീട്ട് ആറിനാണ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പെൺകുട്ടി മരിച്ചത്. അയിരൂർ ചെരുവിൽ കിഴക്കേമുറിയിൽ വിജയകുമാറിന്റെ മകൾ കവിത(19) ആണ് കൊല്ലപ്പെട്ടത്.
രക്തസമ്മർദ്ദം കുറയുകയും അണുബാധയുണ്ടാവുകയും ചെയ്തതാണ് മരണകാരണമായത്. ഈ മാസം 12 നാണ് തിരുവല്ലയിൽ നടുറോഡിൽ വച്ച് കവിതയെ സഹപാഠിയായിരുന്ന അജിൻ റെജി മാത്യു കത്തി കൊണ്ട് കുത്തുകയും തുടർന്ന് പെട്രോളൊഴിച്ച് കത്തിക്കുകയും ചെയ്തത്. കഴിഞ്ഞ 8 ദിവസമായി വെന്റിലേറ്ററിൽ ആയിരുന്നു കവിത.
അജിനെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചിരുന്നു. നിലവിൽ അജിൻ റെജിൻ മാത്യു മാവേലിക്കര സബ്ജയിലിൽ റിമാൻഡിലാണ്. വധശ്രമത്തിനാണ് കേസെടുത്തിരുന്നതെങ്കിലും പെൺകുട്ടി മരിച്ച സാഹചര്യത്തിൽ കൊലപാതകക്കേസായി മാറും.പ്രണയാഭ്യർത്ഥന നിരസിച്ചതിനാണ് കൊലപ്പെടുത്തിയത്.
from Kerala || Deshabhimani Online News https://ift.tt/2FkJ8P0
via IFTTT
No comments:
Post a Comment