കൊച്ചി> യുവനടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് അശ്ലീലദൃശ്യങ്ങൾ പകർത്തിയെന്ന കേസ് പ്രത്യേക സിബിഐ കോടതി (എറണാകുളം അഡി. സെഷൻസ് കോടതി) വ്യാഴാഴ്ച പരിഗണിക്കും. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് കേസ് പരിഗണിച്ചിരുന്നത്.എന്നാൽ, വനിതാ ജഡ്ജി ഉൾപ്പെട്ട കോടതിയിൽ വിചാരണ നടത്തണമെന്ന‌് ആവശ്യപ്പെട്ട് ഇരയായ നടി ഹൈക്കോടതിയെ സമീപിച്ചിരുന്നു. തുടർന്നാണ് കേസ് സിബിഐ കോടതിയിലേക്ക് മാറ്റിയത്.ആറുമാസത്തിനകം വിചാരണ പൂർത്തിയാക്കണം എന്ന് ഹൈക്കോടതിയുടെ നിർദ്ദേശമുണ്ട്.
2017 ഫെബ്രുവരി 17ന് തൃശൂരിൽനിന്ന് ഷൂട്ടിങ്ങിനായി കൊച്ചിയിലേക്ക് വരുമ്പോഴാണ‌് യുവനടി ആക്രമണത്തിന‌് ഇരയായത്. പൾസർ സുനിയുടെ നേതൃത്വത്തിലുള്ള ക്വട്ടേഷൻ സംഘം നടിയുടെ വാഹനം തടഞ്ഞ് ഇവരെ ആക്രമിച്ച് അശ്ലീലദൃശ്യങ്ങൾ പകർത്തിയെന്നാണ‌് കേസ‌്. പൾസർ സുനിയടക്കം 11 പ്രതികളുള്ള ഈ കേസിൽ നടൻ ദിലീപും പ്രതിയാണ്. ഗൂഢാലോചനക്കുറ്റം ഉൾപ്പെടെയുള്ളവയാണ് നടൻ ദിലീപിനെതിരെ ചുമത്തിയത്.
കേസിലെ മുഴുവൻ പ്രതികളോടും ഇന്ന് ഹാജരാകുവാൻ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും ദിലീപ് ഹാജരായേക്കില്ല. . ഒന്നാം പ്രതി പൾസർ സുനിയെന്ന സുനിൽകുമാർ ഹാജരാകും
from Kerala || Deshabhimani Online News https://ift.tt/2U4fLKg
via IFTTT
No comments:
Post a Comment