തിരുവനന്തപുരം
കുടുംബശ്രീ വനിതാ മുന്നേറ്റത്തിന്റെ മികച്ച മാതൃകയാണെന്ന് യാത്രിക സംഗീത ശ്രീധർ. രാജ്യത്ത് വേറൊരിടത്തും ഇതുപോലെ ശക്തമായി പ്രവർത്തിക്കുന്ന മറ്റൊരു പദ്ധതി കണ്ടിട്ടില്ല. സർക്കാരിന്റെ നേതൃത്വത്തിൽ ഇങ്ങനെയൊരു പദ്ധതി നടപ്പാക്കുന്നത് ഇതിന്റെ മാറ്റ് കൂട്ടുന്നുവെന്ന് ഒമാൻ സർക്കാരിന്റെ മുൻ കൺസൾട്ടന്റായ സംഗീത പറഞ്ഞു.
ഈ പദ്ധതി രാജ്യത്ത് എല്ലായിടത്തും നടപ്പാക്കേണ്ട ഒന്നാണ്. വനിതാ മുന്നേറ്റത്തിനായി ഇത് മറ്റു സർക്കാരുകൾ ഏറ്റെടുക്കേണ്ടതാണ്. കോർപറേറ്റ് സാമൂഹ്യ ഉത്തരവാദിത്തം പദ്ധതികളിലൂടെ ഈ മാതൃക നടപ്പാക്കണം. കുടുംബശ്രീ പദ്ധതി മറ്റു സംസ്ഥാനങ്ങളിൽ നടപ്പാക്കിയാൽ സ്ത്രീകൾക്ക് സ്വന്തം കാലിൽ നിൽക്കാൻ കഴിയും. സമൂഹത്തിൽ ഇത്രയും ശക്തമായി ഇടപെടുന്ന സ്ത്രീകളെ കേരളത്തിലെപോലെ മറ്റിടങ്ങളിൽ കണ്ടിട്ടില്ല. മികച്ച വിദ്യാഭ്യാസമാണ് ഇവിടെ എല്ലാവർക്കും ലഭിക്കുന്നത്. ഇത് കേരളത്തിനെ മറ്റിടങ്ങളിൽനിന്ന് വ്യത്യസ്തമാക്കുന്നു. വൃത്തിയുള്ള ശൗചാലയമെന്ന സന്ദേശം പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന യാത്രയുടെ ഭാഗമായാണ് സംഗീത തിരുവനന്തപുരത്ത് എത്തിയത്. ഇന്ത്യാ ഗേറ്റിൽനിന്ന് ആരംഭിച്ച യാത്ര 290 നഗരം സന്ദർശിച്ച് 44,500 കിലോമീറ്റർ താണ്ടിയാണ് കേരളത്തിലെത്തിയത്. യാത്രയുടെ ഭാഗമായി സംഗീത എത്തുന്ന 21–-ാമതെ സംസ്ഥാനമാണ് കേരളം. തമിഴ്നാട് കോയമ്പത്തൂർ സ്വദേശിയായ സംഗീതയുടെ ഊണും ഉറക്കവും വിശ്രമവുമെല്ലാം യാത്രയ്ക്കായി തയ്യാറാക്കിയ വാഹനത്തിൽ തന്നെയാണ്.
from Kerala || Deshabhimani Online News https://ift.tt/2uhjxl8
via IFTTT
No comments:
Post a Comment