തട്ടിയെടുത്ത പെൺകുട്ടിയേയും കൊണ്ട്‌ പ്രതി ബംഗളൂരുവിലേക്ക്‌ കടന്നു; ടിക്കറ്റെടുത്തതിന്‌ തെളിവ്‌ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, March 20, 2019

തട്ടിയെടുത്ത പെൺകുട്ടിയേയും കൊണ്ട്‌ പ്രതി ബംഗളൂരുവിലേക്ക്‌ കടന്നു; ടിക്കറ്റെടുത്തതിന്‌ തെളിവ്‌

കൊല്ലം> ഓച്ചിറയില്‍ നിന്നും തട്ടിയെടുത്ത 13 വയസുള്ള  രാജസ്‌ഥാനി പെൺകുട്ടിയേയും കൊണ്ട്‌ പ്രതി  ബെംഗളൂരുവിലേക്ക് കടന്നുവെന്ന് പൊലീസ്. കൂട്ടുപ്രതികൾ എറണാകുളം റെയിൽവേ സ്റ്റേഷൻ വരെ ഒപ്പം പോയതിനും പ്രതി ബാംഗ്ലൂരിലേക്കുള്ള ട്രെയിൻ ടിക്കറ്റെടുത്തതിനുള്ള തെളിവ് ലഭിച്ചുവെന്നും പൊലീസ്‌ .

ഓച്ചിറ സ്വദേശി റോഷനും സംഘവുമാണ് പതിമൂന്ന് വയസ്സുള്ള പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്ന് പൊലീസ് പറയുന്നു. രാജസ്‌ഥാനിൽനിന്നുള്ള വഴിയോരക്കച്ചവടക്കാരാണ് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍. പ്ലാസ്‌റ്റർ ഓഫ്‌ പാരീസ്‌ കൊണ്ടുള്ള ശിൽപങ്ങൾ വിൽക്കുന്നവരാണിവർ .

തിങ്കളാഴ്ചയാണ് പെൺകുട്ടിയെ ഒരു സംഘം തട്ടിക്കൊണ്ട് പോയത്. നാട്ടിൽത്തന്നെയുള്ള ചിലർ ഉപദ്രവിക്കാറുണ്ടെന്ന് അച്ഛനമ്മമാർ പൊലീസിന് മൊഴി നൽകിയിരുന്നു.

 രാത്രി 11 നേ്‌  ഒരു സംഘമാളുകൾ ഇവർ താമസിക്കുന്ന ഷെഡ്ഡിൽ അതിക്രമിച്ച് കയറി പെൺകുട്ടിയെ പിടിച്ചുകൊണ്ടുപോകുകയായിരുന്നു. തടയാൻ ശ്രമിച്ച അച്ഛനമ്മമാരെ മർദ്ദിച്ച്‌ അവശരാക്കിയാണ്‌  പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയത്‌. കൊല്ലം എസിപിയുടെ നേതൃത്വത്തിലാണ് അന്വേഷണം .പ്രതികൾ സഞ്ചരിച്ചിരുന്ന കാർ ഇന്നലെ രാത്രി കായംകുളത്ത് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയിരുന്നു. 



from Kerala || Deshabhimani ​Online ​News https://ift.tt/2FeyUQw
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages