കമ്യൂണിസ്റ്റുകാരുടെ പോരാട്ടചരിത്രം തമസ‌്കരിച്ചു: വി എസ‌് - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, March 20, 2019

കമ്യൂണിസ്റ്റുകാരുടെ പോരാട്ടചരിത്രം തമസ‌്കരിച്ചു: വി എസ‌്



തിരുവനന്തപുരം
സ്വാതന്ത്ര്യസമര കാലഘട്ടത്തിൽ ഉത്തരവാദിത്ത ഭരണത്തിനും പ്രായപൂർത്തി വോട്ടവകാശത്തിനും ഇന്ത്യൻ യൂണിയനിൽ ലയിക്കുന്നതിനുമായി കമ്യൂണിസ്റ്റുകാർ നടത്തിയ സമരങ്ങൾ വേണ്ടവിധം രേഖപ്പെടുത്തിയില്ലെന്ന‌് ഭരണ പരിഷ‌്കാര കമീഷൻ ചെയർമാൻ വി എസ‌് അച്യുതാനന്ദൻ പറഞ്ഞു. തൊഴിലാളിവർഗത്തിന്റെ ഈ ആവശ്യങ്ങൾ അവഗണിച്ച‌് അമേരിക്കൻ മോഡൽ ഭരണം നടപ്പാക്കാൻ ശ്രമിച്ചപ്പോഴായിരുന്നു ഐതിഹാസികമായ പുന്നപ്ര വയലാർ സമരം നടന്നത‌്. ഈ രീതിയിൽ പഴയ സമരപോരാട്ടങ്ങളെ രേഖപ്പെടത്തുമ്പോഴാണ‌്, അത‌് കമ്യൂണിസ്റ്റ‌് പ്രസ്ഥാനത്തിന്റെ ചരിത്രമാകുന്നത‌്. അത‌് സംഭവിക്കാത്തതിനാലാണ‌്, ഇത്തരം സമരങ്ങളെ സ്വാതന്ത്ര്യസമരവുമായി ബന്ധിപ്പിക്കേണ്ടതില്ലെന്ന‌ മട്ടിൽ ചരിത്രഗവേഷകർ വാദമുന്നയിക്കുന്നത‌്. ചിന്ത പബ്ലിഷേഴ‌്സ‌് പ്രസിദ്ധീകരിക്കുന്ന ‘കേരളത്തിലെ കമ്യൂണിസ്റ്റ‌് പാർടിയുടെ ചരിത്രം’ പുസ‌്തകങ്ങളുടെ രണ്ടും മൂന്നും ഭാഗങ്ങളുടെ പ്രകാശനച്ചടങ്ങിൽ സംസാരിക്കുകയായിരുന്നു വി എസ‌്.

തൊഴിലാളി–- കർഷക ഐക്യം എന്ന മുൻകാല മുദ്രാവാക്യത്തിന‌് കമ്യൂണിസ്റ്റ‌് പ്രസ്ഥാനത്തിന്റെ വളർച്ചയോളംതന്നെ പ്രസക്തിയുണ്ട‌്. തൊഴിലാളികളുടെയും കർഷകരുടെയും ആ സഖ്യം പ്രാവർത്തികമാക്കിയ സംസ്ഥാനം കേരളമാണ‌്. കയർ, ബീഡി, ചെത്ത‌് തൊഴിലാളികൾമാത്രമല്ല, കർഷകത്തൊഴിലാളികളും പോരാട്ടങ്ങളുടെ മുൻനിരയിലുണ്ടായി. ഈ സഖ്യം രൂപപ്പെടുത്തുന്നതിൽ കമ്യൂണിസ്റ്റ‌് നേതാവ‌് പി കൃഷ‌്ണപിള്ളയുടെ നേതൃപരമായ പങ്ക‌് പലപ്പോഴും വിസ‌്മരിക്കപ്പെട്ടു. ഇന്ത്യൻ കമ്യൂണിസ്റ്റ‌് പാർടി മാത്രമായിരുന്നു മലബാറിലും കൊച്ചിയിലും തിരുവിതാംകൂറിലും ഒരുപോലെ പ്രവർത്തനരംഗത്തുണ്ടായിരുന്നത‌്. കോൺഗ്രസ‌ുപോലും ഇത്തരത്തിൽ പ്രവർത്തിച്ചില്ല. പലരും ഇക്കാര്യങ്ങളെല്ലാം തമസ‌്കരിച്ചാണ‌് സംസാരിക്കുന്നതെന്നും വി എസ‌് പറഞ്ഞു.



from Kerala || Deshabhimani ​Online ​News https://ift.tt/2ukJ8cJ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages