എൽഡിഎഫ‌് ചരിത്രവിജയം നേടും: കോടിയേരി ബാലകൃഷ‌്ണൻ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, March 20, 2019

എൽഡിഎഫ‌് ചരിത്രവിജയം നേടും: കോടിയേരി ബാലകൃഷ‌്ണൻ


തെരഞ്ഞെടുപ്പിൽ എൽഡിഎഫ‌് ചരിത്രവിജയം നേടുമെന്ന‌് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ‌്ണൻ പറഞ്ഞു. കേരളത്തിൽ 2004 ആവർത്തിക്കും. 

എൽഡിഎഫ‌് തരംഗത്തിനുള്ള  രാഷ്ട്രീയ സാഹചര്യമാണ‌ുള്ളത‌്.  യുഡിഎഫ‌് തരിപ്പണമായി. ബിജെപിയും തമ്മിലടിച്ചുതകർന്നു. സ്ഥാനാർഥിനിർണയം പോലും മര്യാദയ‌്ക്ക് പൂർത്തിയാക്കാനാകാത്ത കോൺഗ്രസിന് രാജ്യം എങ്ങനെ ഭരിക്കാനാകുമെന്നാണ‌് പ്രബുദ്ധ കേരളം ചോദിക്കുന്നത‌്.  ഇ എം എസ‌് ദിനാചരണത്തിന്റെ ഭാഗമായുള്ള അനുസ‌്മരണ യോഗങ്ങളിൽ സംസാരിക്കുകയായിരുന്നു കോടിയേരി.

തമ്മിലടിച്ചുതകർന്ന യുഡിഎഫിനും ബിജെപിക്കും കനത്ത തിരിച്ചടി നൽകാൻ ജനം തയ്യാറെടുത്തുകഴിഞ്ഞു. മോഡി ഒരിക്കൽകൂടി അധികാരത്തിൽ വന്നാൽ ജനാധിപത്യവും മതേതരത്വവും ഇല്ലാതാകും. ഭരണഘടന തിരുത്തി എഴുതും. മതനിരപേക്ഷതയും ജനാധിപത്യവും സംരക്ഷിക്കാൻ ബിജെപിയെ അധികാരത്തിൽനിന്ന‌് പുറത്താക്കണം. ബിജെപി സർക്കാരിന്റെ അന്ത്യംകുറിക്കുന്ന തെരഞ്ഞെടുപ്പാകുമിത‌്. ബിജെപിക്ക‌് ബദലുണ്ടാക്കാൻ കോൺഗ്രസിനാകില്ല.

രാമക്ഷേത്രം നിർമിക്കുമെന്ന‌ുപറഞ്ഞ‌് നാട്ടിൽ കലാപത്തിന‌് ശ്രമിക്കുന്ന ബിജെപിയുടെ പിന്നാലെയാണ‌് കോൺഗ്രസ‌്. മൃദു വർഗീയനയം തന്നെയാണ‌് കോൺഗ്രസിന്റേയും. ദളിതരും ന്യൂനപക്ഷങ്ങളും വേട്ടയാടപ്പെടുമ്പോൾ പ്രതികരിക്കാൻപോലും കോൺഗ്രസ‌് തയ്യാറായിട്ടില്ല.  ബിജെപിക്ക‌് ബദലാകാൻ കോൺഗ്രസിനാകില്ല.  കോൺഗ്രസിനും ബിജെപിക്കും ബദലെന്തന്ന ചോദ്യത്തിനുള്ള വ്യക്തമായ ഉത്തരമാണ‌് കേരളത്തിലെ എൽഡിഎഫ‌് സർക്കാർ. ആ ബദൽ രാജ്യത്ത‌ുയരാൻ ഇടതുപക്ഷത്തിന്റെ അംഗസംഖ്യ ഉയരണംം–- കോടിയേരി പറഞ്ഞു.



from Kerala || Deshabhimani ​Online ​News https://ift.tt/2YaynHF
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages