കർഷകർക്ക് ആശ്വാസം; ജപ്തി നിർത്തിവെക്കണമെന്ന സർക്കാർ ആവശ്യം ബാങ്കുകൾ അംഗീകരിച്ചു - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, March 6, 2019

കർഷകർക്ക് ആശ്വാസം; ജപ്തി നിർത്തിവെക്കണമെന്ന സർക്കാർ ആവശ്യം ബാങ്കുകൾ അംഗീകരിച്ചു

തിരുവനന്തപുരം> പ്രളയത്തെതുടർന്ന് വിളകൾ നശിച്ച് ദുരിതത്തിലായ കർഷകർക്ക് ആശ്വാസമായി സർക്കാർ നടപടി. ജപ്തി നിർത്തിവെക്കണമെന്ന് ആവശ്യം ബാങ്കുകൾ അംഗീകരിച്ചു. അടുത്ത ഒരു വർഷത്തേക്ക് കർഷകരുടെ കാർഷിക, കാർഷികേതര വായ്‍പകളിൽ സർഫാസി നിയമം ചുമത്തില്ല. ഇതിനായി റിസർവ് ബാങ്കിന്‍റെ പ്രത്യേക അനുമതി വാങ്ങാനും തീരുമാനമായി.സംസ്ഥാനതല ബാങ്കേഴ്സ് സമിതി യോഗത്തിലാണ് തീരുമാനം.

പഞ്ചായത്ത് തലങ്ങളിലും ഇനി കർഷകരുടെ യോഗം വിളിക്കാനും തീരുമാനമായിട്ടുണ്ട്. അവിടെ ബാങ്ക് ഉദ്യോഗസ്ഥരെയും കർഷകരെയും ഒന്നിച്ചിരുത്തി യോഗം നടത്തും. നേരത്തേ വായ്‍പ എടുത്തവർക്ക് പുതിയ വായ്‍പ നിഷേധിക്കരുതെന്നും ബാങ്കേഴ്‍സ് സമിതിയോട് സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്.

വാണിജ്യബാങ്കുകളെ കടാശ്വാസ കമ്മീഷൻ പരിധിയിൽ കൊണ്ടുവരണമെന്ന സർക്കാർ നിർദേശം പരിഗണിക്കാമെന്നും ബാങ്കേഴ്‍സ് സമിതി വ്യക്തമാക്കി. നാളെ ഇടുക്കിയിൽ കൃഷി മന്ത്രി വി എസ് സുനില്‍ കുമാര്‍ സന്ദർശനം നടത്തുന്നുണ്ട്. ജില്ലാതല ബാങ്കേഴ്സ് സമിതി യോഗത്തില്‍ മന്ത്രി പങ്കെടുക്കും.



from Kerala || Deshabhimani ​Online ​News https://ift.tt/2EzLitU
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages