പിഎസ്‌സി വ്യാജവാർത്ത പൊളിഞ്ഞിട്ടും മനോരമയുടെ ഒളിച്ചുകളി; ഔദ്യോഗിക വിശദീകരണം ഉൾപ്പേജിൽ ഒളിപ്പിച്ചു - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, March 6, 2019

പിഎസ്‌സി വ്യാജവാർത്ത പൊളിഞ്ഞിട്ടും മനോരമയുടെ ഒളിച്ചുകളി; ഔദ്യോഗിക വിശദീകരണം ഉൾപ്പേജിൽ ഒളിപ്പിച്ചു

തിരുവനന്തപുരം > പിഎസ്‌സിക്ക്‌ എതിരെ വ്യാജവാർത്ത നൽകിയത്‌ തെളിവ്‌ സഹിതം പൊളിഞ്ഞിട്ടും കൃത്യമായ വിശദീകരണം നൽകാതെ മലയാള മനോരമ പത്രം. തിങ്കളാഴ്‌ച്ചയാണ് സുപ്രധാന പിഎസ്‌സി നിയമനങ്ങൾ പുറം ഏജൻസികൾക്ക്‌ നൽകുന്നുവെന്ന വ്യാജവാർത്ത മലയാള മനോരമ ലീഡ്‌ വാർത്തയായി പ്രസിദ്ധീകരിച്ചത്‌. ഇത്തരത്തിൽ ഒരു നിർദ്ദേശവും വച്ചിട്ടില്ലെന്നും, അത്തരത്തിലൊരു തീരുമാനവും എടുത്തിട്ടില്ലെന്നും ഭരണപരിഷ്‌ക്കാര കമീഷൻ മെമ്പർ സെക്രട്ടറി ഷീലാ തോമസ്‌ വ്യക്തമാക്കിയിരുന്നു.സർക്കാരിന്റെ വിവിധ വകുപ്പുകളുടെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായുള്ള ചർച്ചയാണ‌് വളച്ചൊടിച്ചത്‌. ഡിസംബർ 27ന‌് ഭരണപരിഷ്‌കാര കമീഷൻ, പിഎസ‌്സി അധികൃതരുമായി നടത്തിയ ചർച്ചയുടെ വെളിച്ചത്തിലാണ‌്  നുണ എഴുതിപ്പിടിപ്പിച്ചത‌്. നിയമനങ്ങൾ പുറംഏജൻസിക്കു നൽകുന്ന നടപടികളുമായി ഭരണപരിഷ്‌കാര കമീഷൻ മുന്നോട്ടുപോകുകയാണെന്ന വിഡ്ഢിത്തവും വാർത്തയിലുണ്ട‌്.

‘സുപ്രധാന നിയമനങ്ങൾ; കൈവിട്ട‌് പിഎസ‌്‌സി’ എന്ന തലക്കെട്ടിലാണ്‌ തിങ്കളാഴ്ച ലേഖകന്റെ പേര്‌ സഹിതം പിഎസ്‌സി പോലുള്ള ഒരു സ്ഥാപനത്തിനെതിരെ മനോരമ വ്യാജവാർത്ത എഴുതിവിട്ടത്‌. ബുധനാഴ്‌ച  'പിഎസ്‌സി നിയമന കൈമാറ്റം ഭരണപരിഷ്‌കാര കമീഷൻ നിർദ്ദേശിച്ചിട്ടില്ല' എന്ന തലക്കെട്ടിൽ നൽകിയ വാർത്ത സ്വന്തം പത്രത്തിൽ വന്ന വ്യാജവാർത്തയ്‌ക്ക്‌ നൽകിയ മറുപടിയാണെന്ന സൂചനപോലും മനോരമ നൽകുന്നില്ല.വാർത്ത തെറ്റാണെന്നും, ആരോപണങ്ങൾക്ക്‌ കൃത്യമായ മറുപടി ഉത്തരവാദിത്വപ്പെട്ടവർ തന്നെ നൽകിയിട്ടും അത്‌ വേണ്ടത്ര പ്രാധാന്യത്തോടെ നൽകാൻ പത്രം തയ്യാറാകുന്നുമില്ല. ഒരു ചടങ്ങ്‌ എന്ന നിലയിൽ ഷീലാ തോമസിന്റെ വിശദീകരണം ഉൾപ്പേജിൽ ചെറിയ തലക്കെട്ടിൽ ഒതുക്കുകയാണ്‌ മനോരമ ചെയ്‌തത്‌. ഒന്നാം പേജിൽ വലിയ ഡിസ്‌പ്ലേയിൽ വാർത്ത നൽകി നിരവധി ഉദ്യോഗാർഥികളെ തെറ്റിദ്ധരിപ്പിച്ച ശേഷമാണ്‌ ഈ പ്രവൃത്തി. സർവകലാശാല, കോർപറേഷൻ എന്നിവയിലെ അസിസ‌്റ്റന്റ‌്, ലാസ‌്റ്റ‌്ഗ്രേഡ‌് നിയമനങ്ങളും വകുപ്പുതല പരീക്ഷകളും പിഎസ‌്സി  പുറംഏജൻസിക്കു നൽകുന്നു എന്നാണ‌് വാർത്തയിലുള്ളത‌്. ഇത്‌ വായിച്ച്‌ പലരും തെറ്റിദ്ധരിപ്പിക്കപ്പെട്ടെന്ന ബോധ്യമുണ്ടായിട്ടും മനപ്പൂർവ്വം പിഎസ്‌സിയെ സംശയത്തിൽ നിർത്തുന്ന സമീപനമാണ്‌ പത്രത്തിന്റെ ഭാഗത്തുനിന്ന്‌ ഉണ്ടായത്‌.

ഭരണഘടനാ സ്ഥാപനമായ പിഎസ‌്സിയുടെ കാര്യത്തിൽ ഭരണപരിഷ്‌കാര കമീഷന്‌ ഇടപെടാനാകില്ലെന്ന സാമാന്യവിവരം പോലുമില്ലാതെയായിരുന്നു നുണ വാർത്തയെഴുതിയത‌്. പിഎസ‌്സിയുടെ പ്രവർത്തനത്തിൽ എന്തെങ്കിലും മാറ്റം വരുത്താൻ ശുപാർശ ലഭിച്ചാൽ സർക്കാരാണ‌് ഇക്കാര്യം തീരുമാനിക്കേണ്ടത‌്. ഇതിനായി പലതലത്തിൽ ചർച്ചയും മന്ത്രിസഭായോഗത്തിന്റെ അംഗീകാരവും വേണം. പരാതിക്കിടയില്ലാത്ത വിധം പ്രവർത്തിക്കുന്ന പിഎസ‌്സിയുടെ നിയമനം മറ്റ‌് ഏജൻസികൾക്കു നൽകുന്ന കാര്യം  ആലോചിച്ചിട്ടുപോലുമില്ലെന്ന‌് സർക്കാർ വൃത്തങ്ങൾ പറഞ്ഞു.

'പിഎസ്‌സി നടത്തുന്ന പരീക്ഷകൾ ബാഹ്യ ഏജൻസികൾക്കു കൈമാറാൻ ഭരണപരിഷ്കാര കമ്മിഷൻ ഒരു നിർദേശവും വച്ചിട്ടില്ല. ഇതു സംബന്ധിച്ച്‌ തീരുമാനമൊന്നും എടുത്തിട്ടില്ല' ‐ ഷീല തോമസ്‌ പറഞ്ഞത്‌ മനോരമയുടെ വാർത്തയിൽതന്നെ നൽകിയിട്ടുണ്ട്‌. ഇതിൽതന്നെ തിങ്കളാഴ്‌ച ലീഡ്‌ നൽകിയത്‌ വലിയ നുണയാണെന്ന്‌ പത്രം തന്നെ സമ്മതിക്കേണ്ട അവസ്ഥയാണ്‌. അധികമാരും അറിയാതെ മുമ്പ്‌ പറഞ്ഞതുതന്നെ കൂടുതൽ ആളുകൾ മനസ്സിലാക്കിയാൽ മതിയെന്ന നിലപാടാണ്‌ ഇപ്പോഴും മനോരമയ്‌ക്കുള്ളത്‌.



from Kerala || Deshabhimani ​Online ​News https://ift.tt/2VyJpEK
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages