കാഞ്ഞങ്ങാട്ട്‌ ഫണ്ട‌് പിരിവ‌ിനിടെ കോൺഗ്രസുകാർ ചേരിതിരിഞ്ഞ‌് ഏറ്റുമുട്ടി; ബിന്ദു കൃഷ്‌ണ പരിക്കേൽക്കാതെ രക്ഷപ്പെട്ടു - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, March 3, 2019

കാഞ്ഞങ്ങാട്ട്‌ ഫണ്ട‌് പിരിവ‌ിനിടെ കോൺഗ്രസുകാർ ചേരിതിരിഞ്ഞ‌് ഏറ്റുമുട്ടി; ബിന്ദു കൃഷ്‌ണ പരിക്കേൽക്കാതെ രക്ഷപ്പെട്ടു

കാഞ്ഞങ്ങാട‌് > കോൺഗ്രസ‌് നേതൃത്വത്തിൽ സംഘടിപ്പിച്ച  കൃപേഷ‌്,  ശരത‌് ലാൽ കുടുംബ സഹായ ഫണ്ട‌് പിരിവ‌് അടിപിടിയിൽ കലാശിച്ചു. കോടോം ബേളൂർ പഞ്ചായത്തിലെ ഏഴാംമൈൽ ടൗണിലാണ‌്  പിരിവ‌ിനിടെ അടിപൊട്ടിയത‌്. സംഘർഷം രൂക്ഷമായതിനെ തുടർന്ന‌് പഞ്ചായത്തിലെ ഫണ്ട‌് ശേഖരണത്തിന‌് നേതൃത്വം നൽകിയ കൊല്ലം ഡിസിസി പ്രസിഡന്റ‌് ബിന്ദു കൃഷ‌്ണ സ്ഥലത്തുനിന്ന‌് രക്ഷപ്പെട്ടു. 

ശനിയാഴ‌്ച രാവിലെ മൂന്നാംമൈലിൽനിന്നാണ‌്  പിരിവ‌് തുടങ്ങിയത‌്. അമ്പലത്തറ, പാറപ്പള്ളി, ഇരിയ  ടൗണുകൾ പിന്നിട്ട‌് ഏഴാം മൈലിലെത്തിയപ്പോൾ സംഘം ഇരുചേരികളായി തിരിഞ്ഞ‌്  അടി തുടങ്ങുകയായിരുന്നു. കോൺഗ്രസ‌് ബേളൂർ മണ്ഡലം പ്രസിഡന്റ‌് ബിനോയി ആന്റണി, ബളാൽ മണ്ഡലം  സെക്രട്ടറി കെ മധു ബാലുർ,  ബളാൽ ബ്ലോക്ക‌് സെക്രട്ടറി മാണിയൂർ ബാലകൃഷ‌്ണൻ, ലക്ഷ‌്മി തമ്പാൻ, കുഞ്ഞിരാമൻ അയ്യങ്കാ‌വ‌്, അനിത എന്നിവരടങ്ങിയ സംഘമാണ‌് ചേരിതിരിഞ്ഞ‌് ഏറ്റുമുട്ടിയത‌്.

കോൺഗ്രസ‌് വിമതനായി മത്സരിച്ച‌്  ബിജെപി സഹായത്തോടെ കോട്ടച്ചേരി മാർക്കറ്റിങ‌് സൊസൈറ്റി പ്രസിഡന്റായതാണ‌് കുഞ്ഞിരാമൻ അയ്യങ്കാവ‌്. ഇദ്ദേഹം  പിരിവിൽ പങ്കെടുക്കുന്നതിനെ മാണിയൂർ ബാലകൃഷ‌്ണന്റെ നേതൃത്വത്തിലുള്ള സംഘം ചോദ്യം ചെയ‌്തു. കള്ളന്മാരുടെ കൈയിൽ  ബക്കറ്റ‌് കൊടുത്താൽ എണ്ണാറാകുമ്പോൾ ബാക്കി ഒന്നുമുണ്ടാവില്ലന്ന‌്  മാണിയൂർ  ബാലകൃഷ‌്ണൻ പരസ്യമായി പറഞ്ഞു. ഇത‌് കുഞ്ഞിരാമനെയും  മധു ബാലൂരിനെയും ചൊടിപ്പിച്ചു. ഇരിയയിൽനിന്നും പാറപ്പള്ളിയിൽനിന്നും ബക്കറ്റിൽ വീണ 200,  500 രൂപയുടെ നോട്ടുകളിൽ കുറവുവന്നതും ഭിന്നിപ്പുണ്ടാക്കി. ഇതേച്ചൊല്ലി വാക്കേറ്റമുണ്ടായതോടെ മാണിയൂർ ബാലകൃഷ‌്ണൻ, മധു ബാലുരിനെ ബക്കറ്റടക്കം പിടിച്ച‌് റോഡിലേക്ക‌് വലിച്ചിട്ട‌് തല്ലി. 

ഇതോടെ പിരിവുകാർ  ഇരുവിഭാഗങ്ങളായി തിരിഞ്ഞ‌് ഏറ്റുമുട്ടി.  ഇതിനിടെ  പിരിവിനെത്തിയ സ‌്ത്രീകളടക്കമുള്ളവർ ചിതറിയോടി കിട്ടിയ  വാഹനങ്ങളിൽ കയറി രക്ഷപ്പെട്ടു. സംഘർഷം രൂക്ഷമായതോടെ കാറിലെത്തിയ ബിന്ദു  കൃഷ‌്ണയെ എഴാം മൈലിൽ ഇറക്കാതെ എണ്ണപ്പാറ തായന്നൂർ  ഭാഗത്തേക്ക‌് പറഞ്ഞുവിട്ടു. കാസർകോട‌് ജില്ലയിലെ  വിവിധ പഞ്ചായത്തുകളിൽ  കോൺഗ്രസ‌് സംസ്ഥാന നേതാക്കൾക്കായിരുന്നു ഫണ്ട‌് പിരിവിന്റെ ചുമതല.



from Kerala || Deshabhimani ​Online ​News https://ift.tt/2EJ8My1
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages