"താങ്ങാണ‌്, തണലാണ‌് ഈ പൊൻപണം'; വാർധക്യ പെൻഷന്റെ സന്തോഷത്തിൽ ഹസൻ ഹാജി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, March 24, 2019

"താങ്ങാണ‌്, തണലാണ‌് ഈ പൊൻപണം'; വാർധക്യ പെൻഷന്റെ സന്തോഷത്തിൽ ഹസൻ ഹാജി

മലപ്പുറം/പൊന്നാനി> ‘ആശുപത്രീല‌് പോകണം. കൊറേ ഗുളിക മേടിക്കാനുണ്ട‌്. പിന്നെ, പേരക്കുട്ടികൾക്ക‌് കുറച്ച‌് കളിക്കോപ്പും’- വാർധക്യ പെൻഷൻ 7500 രൂപ കൈയിലെടുത്ത‌് എണ്ണിനോക്കിയിട്ട‌് 97-കാരൻ ഹസൻ ഹാജി പറഞ്ഞു.  ഇത‌് കേട്ടപ്പോൾ കൂടെയുണ്ടായിരുന്ന ഇയ്യാത്തുവിന‌് പ്രഷറിന്റെയും ഷുഗറിന്റെയും പരാതി. ഡോക്ടറെ കാണിച്ച‌് മരുന്ന‌് മേടിക്കണം. ഈയിടെയായി കണ്ണിന‌് ഒരു ചൊറിയലുണ്ട‌്. അതും കാണിക്കണം. ഭർത്താവ‌് ഹസൻ  ഹാജിയെ നോക്കി ചെറുപുഞ്ചിരിയോടെ ഇയ്യാത്തു കൂടെച്ചേർന്നു. 

കോഡൂർ ഒറ്റത്തറയിലെ ഇവരുടെ പാട്ടുപാറ ഹൗസിലേക്ക‌് സംസ്ഥാന സർക്കാരിന്റെ ക്ഷേമ പെൻഷനായി ഇത്തവണ കിട്ടിയത‌് 15,000 രൂപയാണ‌്. പ്രായത്തിന്റെ പരാധീനതയിലും പെൻഷൻ തുകയാണ‌് ഇവർക്ക‌് കൈത്താങ്ങായത‌്. പൊന്നാനിയിലെ എൽഡിഎഫ് സ്ഥാനാർഥി പി വി അൻവറിന്റെ തലയിൽ കൈവച്ച് ആയിശുമ്മ പറഞ്ഞത‌്  ‘കഴിഞ്ഞ രണ്ടുവർഷമായിട്ട് എനിക്ക് പെൻഷൻ മുടങ്ങാതെ കിട്ടുന്നുണ്ട് മോനെ...  ഇപ്പോഴിതാ ഒരുമാസത്തെ പെൻഷൻ മുൻകൂറായി കിട്ടുന്നു–- -എന്നാണ‌്. 
ഞങ്ങളെപോലുള്ള പ്രായമായവർക്ക് സർക്കാർ തരുന്ന ഈ പെൻഷനാണ് വലിയ ആശ്വാസമെന്നും’ അൻവറിനോട‌് അവരുടെ സാക്ഷ്യം. നാടെങ്ങും പെൻഷൻ കിട്ടിയതിന്റെ സന്തോഷത്തിലാണ‌് ആയിരങ്ങൾ.
 
സംസ്ഥാന സർക്കാരിന്റെ വിവിധ ക്ഷേമ പെൻഷനുകളുടെ വിതരണമാണ‌് തുടങ്ങിയത‌്.  വിഷുവിനോട‌നുബന്ധിച്ച‌് ഡിസംബർമുതൽ ഏപ്രിൽവരെയുള്ള തുകയാണ‌് ഈ ഘട്ടത്തിൽ വിതരണംചെയ്യുക. ജില്ലയിൽ കോഡൂർ സർവീസ‌് സഹകരണ ബാങ്ക‌് പെൻഷൻ വിതരണത്തിന‌് തുടക്കമിട്ടു. അഞ്ച‌്  വിഭാഗങ്ങൾക്കാണ‌് സംസ്ഥാനത്ത‌് പ്രധാനമായും  ക്ഷേമ പെൻഷൻ നൽകിവരുന്നത‌്. കർഷകത്തൊഴിലാളി, വാർധക്യകാലം, വികലാംഗ, വിധവ, അവിവാഹിത പെൻഷനുകളാണ‌വ. നിലവിൽ അനുവദിച്ച തുക ട്രഷറി മുഖേന സഹകരണ ജോ. രജിസ്ട്രാർ അക്കൗണ്ടിൽ വന്നാലാണ‌് വിതരണംചെയ്യുക.
 
മുമ്പ‌് 1100 രൂപയായിരുന്ന പെൻഷൻ തുക ബജറ്റിൽ വർധിപ്പിച്ചതോടെ ഏപ്രിൽമുതൽ 1200 രൂപയാണ‌് ലഭിക്കുക. ഇതോടെ ഒരാൾക്ക‌് 5600 രൂപ ലഭിക്കും. ജില്ലയിൽ 2,74,153  ഉപഭോക്താക്കൾക്ക‌് 157,53,21,700 രൂപയാണ‌് ആകെ വിതരണംചെയ്യുക. 15,42,77,100 രൂപയാണ‌് 27,769 കർഷകത്തൊഴിലാളികൾക്ക‌് ഇത്തവണ ലഭിക്കുക. വാർധക്യകാല പെൻഷനായി 75,14,26,200 രൂപ 1,26,231 തൊഴിലാളികൾക്ക‌് ലഭ്യമാകും.
 
ജില്ലയിലെ 87,060 വിധവകൾക്ക‌് 48,30,22,400 രൂപയും 29,438 അംഗവൈകല്യമുള്ളവർക്ക‌് 16,63,77,700 രൂപയുമാണ‌് ലഭിക്കുക. 2,02,18,300 രൂപയാണ‌് 3655 അവിവാഹിതകൾക്ക‌് പെൻഷൻ ലഭിക്കുക.   ക്രിസ‌്മസിന‌് ജില്ലയിൽ 2,52,449 ഗുണഭോക്താക്കൾക്ക‌് 11,92,72,100 രൂപയാണ‌് എൽഡിഎഫ‌് സർക്കാർ വിതരണംചെയ്തത‌്.


from Kerala || Deshabhimani ​Online ​News https://ift.tt/2CAkF7Y
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages