മുനമ്പം മനുഷ്യക്കടത്ത‌്: സ‌്ത്രീ ഉൾപ്പെടെ 7 പേർ പിടിയിൽ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, March 24, 2019

മുനമ്പം മനുഷ്യക്കടത്ത‌്: സ‌്ത്രീ ഉൾപ്പെടെ 7 പേർ പിടിയിൽ

പറവൂര്‍ > മുനമ്പംമനുഷ്യക്കടത്തു കേസിൽ സ്ത്രീ ഉൾപ്പെടെ ഏഴുപേർ അറസ്റ്റിൽ. മുഖ്യസൂത്രധാരൻ കോയമ്പത്തൂർ പാപ്പനാക്കിയം പാളയം കാളിയമ്മൻ സ‌്ട്രീറ്റ‌് നമ്പർ 37ൽ ശെൽവം (49), ചെന്നൈ പോളപ്പാക്കം സഭാപതി നഗറിൽ ബി ബ്ലോക്കിൽ അറുമുഖം (43), ചെന്നൈ തിരുവള്ളൂർ വിഘ‌്നേശ്വര നഗർ 448ൽ താമസക്കാരായ ഇളയരാജ (39), ഭാര്യ രതി (34)‌, ദീപൻ രാജ‌് (49),  മക്കളായ അജിത‌് (24), വിജയ‌് (22) എന്നിവരാണ‌് അറസ‌്റ്റിലായത‌്.

രതിയെ പറവൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട‌് കോടതി ഒന്ന് 14 ദിവസത്തേക്ക‌് റിമാൻഡ് ചെയ്തു. മറ്റ് ആറുപേരെ ഏഴുദിവസത്തേക്ക‌് പൊലീസ് കസ്റ്റഡിയിൽ വിട്ടു. പാസ‌്പോർട്ട‌് നിയമം, ഫോറിനേഴ‌്സ‌് നിയമം എന്നിവ കൂടാതെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ മനുഷ്യക്കടത്ത് വകുപ്പുകൂടി പ്രതികൾക്കുമേൽ ചുമത്തി. കേസിലെ ഒന്നാംപ്രതി തമിഴ‌്നാട‌് സ്വദേശി ശ്രീകാന്തൻ, രവീന്ദർ, മണിവണ്ണൻ, ശ്രീലങ്കൻ സ്വദേശികളായ അരുൺ പാണ്ഡ്യൻ, പാണ്ഡ്യരാജ‌് എന്നിവർ ഒളിവിലാണ‌്. മൊത്തം 15 പേരാണ‌് പ്രതികൾ.

രഹസ്യവിവരത്തെത്തുടർന്ന‌് തമിഴ്നാട്ടിലെ തിരുവള്ളൂരിലുള്ള ഒളിത്താവളത്തിൽനിന്നാണ് ഇവരെ പൊലീസ് പിടികൂടിയത്. മുനമ്പം മനുഷ്യക്കടത്തിൽ ഇവർ ഗൂഢാലോചന നടത്തിയതായും ലാഭവിഹിതം കൈപ്പറ്റിയതായും റിമാൻഡ‌് റിപ്പോർട്ടിൽ പൊലീസ‌് വ്യക്തമാക്കി. അംഗീകൃത നിരക്കിനേക്കാൾ കുറഞ്ഞ ചെലവിൽ ബോട്ടുമാർഗം ന്യൂസിലൻഡിൽ എത്തിക്കാമെന്നു പറഞ്ഞ‌് ഡൽഹി മദൻഗിർ അംബേദ്കർ കോളനി നിവാസികൾ, തമിഴ് വംശജർ, ശ്രീലങ്കൻ പൗരന്മാർ, മറ്റ് ഇതരസംസ്ഥാനക്കാർ അടക്കം സ്ത്രീകളും കുട്ടികളും ഉൾപ്പെടെ എഴുപതിലേറെപ്പേരെ രാജ്യത്തുനിന്ന‌് കടത്തിയെന്നും ഓരോരുത്തരിൽനിന്ന‌് മൂന്ന‌് ലക്ഷം രൂപ ഈടാക്കിയെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.

മനുഷ്യക്കടത്തിൽ ഇടനിലക്കാരനായ തിരുവനന്തപുരം സ്വദേശി ശ്രീകാന്തന്റെ ബന്ധുവാണ് ശെൽവം. ഇവരെ ചെന്നൈയിൽനിന്ന‌ാണ‌് തമിഴ്‌നാട് പൊലീസിന്റെ സഹായത്തോടെ പിടികൂടിയത്.

നേരത്തെ ഡൽഹി അംബേദ്കർ കോളനിയിൽനിന്ന് പിടിയിലായ പ്രഭു ദണ്ഡപാണി, രവി സനൂപ്, അനിൽകുമാർ എന്നിവർ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് ശെൽവം കുടുങ്ങിയത്. കൂടെ പിടിയിലാവർ തമിഴ്, ശ്രീലങ്കൻ വംശജരാണ്. തന്റെ മൂന്ന് മക്കളും ഓസ്‌ട്രേലിയയിലേക്ക് ബോട്ടിൽ പുറപ്പെട്ടുവെന്നാണ് സെൽവന്റെ മൊഴി. പിടിയിലായവരെ കേന്ദ്ര അന്വേഷണ ഏജൻസികൾ ചോദ്യം ചെയ്യുകയാണ്.ജനുവരി 12ന‌് യാത്രക്കാരുമായി പോയ ബോട്ട‌് ഓസ്‌ട്രേലിയയിലോ ന്യൂസിലൻഡിലോ എത്തിയിട്ടില്ലെന്നും അപകടത്തിൽപ്പെട്ടതായി സ്ഥിരീകരണമില്ലെന്നും പൊലീസ‌് പറഞ്ഞു.



from Kerala || Deshabhimani ​Online ​News https://ift.tt/2HO3bIM
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages