പത്തനംതിട്ടയിൽ കെ സുരേന്ദ്രൻ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, March 24, 2019

പത്തനംതിട്ടയിൽ കെ സുരേന്ദ്രൻ

ന്യൂഡൽഹി
ആഴ‌്ചകൾ നീണ്ട രാഷ‌്ട്രീയ നാടകങ്ങൾക്കും തർക്കങ്ങൾക്കുമൊടുവിൽ പത്തനംതിട്ടയിൽ ബിജെപി സ്ഥാനാർഥിയായി  കെ  സുരേന്ദ്രനെ പ്രഖ്യാപിച്ചു.  സംസ്ഥാന അധ്യക്ഷൻ പി എസ‌് ശ്രീധരൻ പിള്ള, എം ടി രമേശ‌്, കേന്ദ്ര മന്ത്രി അൽഫോൺസ‌് കണ്ണന്താനം എന്നിവർ ഈ സീറ്റിനായിപിടിമുറുക്കിയിരുന്നു. ആർഎസ‌്എസ‌് നിലപാടാണ‌് കെ സുരേന്ദ്രന‌് തുണയായത‌്. പത്തനംതിട്ടയിൽ സുരേന്ദ്രനെ ഒഴിവാക്കിയാൽ പ്രചാരണ രംഗത്തുനിന്നും പൂർണമായും വിട്ടുനിൽക്കുമെന്ന‌് മുരളീധരപക്ഷം ഭീഷണി ഉയർത്തി. കുമ്മനം മൽസരിക്കുന്ന തിരുവനന്തപുരം അടക്കമുള്ള മണ്ഡലങ്ങളിൽ മുരളീധര പക്ഷം പ്രചാരണത്തിന‌് ഇറങ്ങാതെ വന്നതോടെ ബിജെപിയിൽ പ്രതിസന്ധി രൂക്ഷമായി.

തൃശ്ശൂരിൽ ബിഡിജെഎസ‌് സ്ഥാനാർഥിയാകാൻ തുഷാർ വെള്ളാപ്പള്ളി സന്നദ്ധനാകുമോയെന്നതിലെ അനിശ‌്ചിതത്വവും പത്തനംതിട്ടയുടെ കാര്യത്തിൽ തീരുമാനം വൈകാൻ കാരണമായി. ലോക‌്സഭയിലേക്ക‌് മൽസരിച്ചാലും തോൽവി ഉറപ്പായതിനാൽ രാജ്യസഭാ സീറ്റ‌് വേണമെന്ന ആവശ്യം തുഷാർ ആവർത്തിച്ചു. ഇക്കാര്യത്തിൽ വ്യക്തമായ ഉറപ്പ‌് ബിജെപി കേന്ദ്ര നേതൃത്വം നൽകിയില്ല. തെരഞ്ഞെടുപ്പിന‌് ശേഷം ബിഡിജെഎസിന‌് ചില സ്ഥാനങ്ങൾ നൽകാമെന്ന‌് മാത്രമാണ‌് അറിയിച്ചിട്ടുള്ളത‌്. എന്നാൽ മോഡി സർക്കാർ അധികാരത്തിൽ നിന്ന‌് പുറത്താക്കപ്പെട്ടാൽ ബിഡിജെഎസിന്റെ പ്രതീക്ഷകൾ അസ‌്തമിക്കും.

പത്തനംതിട്ടയിൽ തന്നെ പരിഗണിക്കാതിരുന്നതിൽ പി എസ‌് ശ്രീധരൻ പിള്ള കുപിതനാണ‌്. സുരേന്ദ്രന‌് വേണ്ടി ആർഎസ‌്എസ‌് ചരടുവലി നടത്തിയതിൽ കൃഷ‌്ണദാസ‌് പക്ഷവും കടുത്ത നീരസത്തിലാണ‌്. സംസ്ഥാനത്താകെ ബിജെപിയുടെ പ്രചാരണ പ്രവർത്തനങ്ങളിൽ ഗ്രൂപ്പുപോര‌് നിഴലിക്കും. കേന്ദ്രനേതൃത്വത്തിൽ നിന്ന‌് ലഭിക്കുന്ന ഫണ്ട‌് വീതംവെയ‌്ക്കുന്നതിലും തർക്കങ്ങൾ ഉയരും.



from Kerala || Deshabhimani ​Online ​News https://ift.tt/2Fy14ax
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages