ഉരുളൻതണ്ണിയിൽ ആദിവാസി പുനരധിവാസം നടപ്പാക്കാം : ഹൈക്കോടതി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, March 19, 2019

ഉരുളൻതണ്ണിയിൽ ആദിവാസി പുനരധിവാസം നടപ്പാക്കാം : ഹൈക്കോടതി


കൊച്ചി
മലയാറ്റൂർ ഡിവിഷനിലെ വനമേഖലയിൽ കഴിയുന്ന 218 ആദിവാസി കുടുംബങ്ങളെ ഉരുളൻതണ്ണി തേക്ക് പ്ലാന്റേഷനിൽ പുനരധിവസിപ്പിക്കാനുള്ള നടപടികളുമായി സർക്കാരിന് മുന്നോട്ടുപോകാമെന്ന് ഹൈക്കോടതി. മണ്ണാൻ, മുതുവാൻ സമുദായങ്ങളിൽ ഉൾപ്പെടുന്ന കുടുംബങ്ങൾക്ക് വീടിനും അനുബന്ധ നിർമാണങ്ങൾക്കുമായി 15 സെന്റ് വീതമുള്ള പ്ലോട്ടുകളാണ് കണ്ടെത്തിയിട്ടുള്ളത്. ഇവിടെയുള്ള 786 തേക്കുമരങ്ങൾ ഉൾപ്പെടെ 1836 മരങ്ങൾ മുറിച്ചുമാറ്റേണ്ടതുണ്ട്. ഹൈക്കോടതി ഇതിന് അനുമതി നൽകിയിട്ടുണ്ട‌്. സർക്കാരിന‌് ആറാഴ്ച സമയവും കോടതി അനുവദിച്ചു. പുനരധിവാസത്തിനുള്ള ഭൂമിയിൽ ശേഷിക്കുന്ന 9020 തേക്കുമരങ്ങൾ മുറിക്കുന്ന കാര്യം ആദിവാസികളുടെ ആവശ്യംകൂടി പരിഗണിച്ചു തീരുമാനിക്കാമെന്നും ഇതിനായി കേന്ദ്ര വനം–-പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി തേടണമെന്നും ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.

സംസ്ഥാന സർക്കാരിന്റെ അപേക്ഷ ലഭിച്ചാൽ എട്ടാഴ്ചയ‌്ക്കുള്ളിൽ കേന്ദ്ര വനം–-പരിസ്ഥിതി മന്ത്രാലയം തീരുമാനമെടുക്കണമെന്നും വിധിയിൽ പറഞ്ഞു. ആദിവാസി പുനരധിവാസത്തിന് തീരുമാനമായിട്ടും തുടർനടപടികൾ വൈകുന്നതിനെതിരെ വാരിയം കോളനി ആദിവാസി പുനരധിവാസ സമിതിയടക്കം നൽകിയ ഹർജികളാണ് ഹൈക്കോടതി പരിഗണിച്ചത്.



from Kerala || Deshabhimani ​Online ​News https://ift.tt/2HsA6mF
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages