പൊലീസിനെ കൈയേറ്റംചെയ്ത കോൺഗ്രസ് നേതാവിനും പ്രവർത്തകർക്കും തടവ‌് - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, March 19, 2019

പൊലീസിനെ കൈയേറ്റംചെയ്ത കോൺഗ്രസ് നേതാവിനും പ്രവർത്തകർക്കും തടവ‌്


വെള്ളരിക്കുണ്ട്
തെരഞ്ഞെടുപ്പ് ദിവസം എസ്ഐ ഉൾപ്പെടെയുള്ള പൊലീസ് ഉദ്യോഗസ്ഥരെ കൈയേറ്റംചെയ‌്ത കോൺഗ്രസ് നേതാവിനും പ്രവർത്തകർക്കും തടവും പിഴയും ശിക്ഷ.  ഈസ്റ്റ് എളേരി കോൺഗ്രസ്  മണ്ഡലം സെക്രട്ടറിയും മുൻ പഞ്ചായത്തംഗവും ഈസ്റ്റ് എളേരി സഹകരണ ബാങ്ക് ജീവനക്കാരനുമായ കമ്പല്ലൂരിലെ കെ വി സന്തോഷ്  (42), കോൺഗ്രസ് ബൂത്ത് പ്രസിഡന്റ് ജിജോ സിറിയക്  (41 ), യൂത്ത് കോൺഗ്രസ് നേതാവ് എ ആർ രജിത്ത്(28), പ്രവർത്തകരായ കെ ജെ ബാബു,  പി എം മോഹനൻ  (48) എന്നിവരെയാണ് ഭീമനടി ഗ്രാമീണ ന്യായാലയം ശിക്ഷിച്ചത‌്. അസഭ്യം പറയുകയും കൈയേറ്റംചെയ‌്തതിനുമാണ‌്  വിവിധ വകുപ്പുകളിലായി ഒന്നുമുതൽ ആറു മാസംവരെ തടവിനും 9500 രൂപ പിഴടയ‌്ക്കാനും ഗ്രാമീണ ന്യായാലയ ന്യായാധികാരി എ നിസാം ഉത്തരവിട്ടത‌്.

2016 മെയ് 16ന്  നിയമസഭാ തെരഞ്ഞെടുപ്പ് ദിവസമാണ് കേസിനാസ്പദമായ സംഭവം.   കെ വി സന്തോഷ്  രാത്രി 10.25 ഓടെ കമ്പല്ലൂർ -കണ്ണിക്കുന്ന് ജങ‌്ഷനിൽ കോൺഗ്രസ്  – ജനാധിപത്യ ജനകീയ മുന്നണി (ഡിഡിഎഫ്) സംഘർഷമുണ്ടെന്ന് പറഞ്ഞ്   എസ്ഐ പി വി രാജനെ   വിളിച്ചുവരുത്തുകയായിരുന്നു. സ്ഥലത്തെത്തിയ എസ്ഐയെ  കോളറിൽ പിടിച്ച് തള്ളുകയും ഭീഷണിപ്പെടുത്തുകയും ചെയ‌്തു. കൂട്ടത്തിലുള്ള മറ്റു പൊലീസുകാരെയും തള്ളിയിടുകയും  പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റുന്നത് തടസ്സപ്പെടുത്തുകയും ചെയ്തു. ശിക്ഷിക്കപ്പെട്ട മറ്റു നാല് പേരും കെ വി സന്തോഷിനൊപ്പം   കുറ്റകൃത്യത്തിൽ പങ്കെടുത്തവരാണ്. പ്രോസിക്യൂഷന് വേണ്ടി എപിപി വിനോദ് കുമാർ ഹാജരായി.



from Kerala || Deshabhimani ​Online ​News https://ift.tt/2HFHQRJ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages