തൃപ്പൂണിത്തുറ
കോട്ടയം മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി വി എൻ വാസവന് വ്യവസായമേഖലയായ ഇരുമ്പനത്ത് ഊഷ്മളമായ വരവേൽപ്പ്. ചുവപ്പുമാല അണിയിച്ചും സ്ഥാനാർഥിക്കൊപ്പം ചേർന്നുനിന്നും തൊഴിലാളികൾ അദ്ദേഹത്തോടുള്ള സ്‌നേഹവും അനുഭാവവും പ്രകടിപ്പിച്ചു. എച്ച്പിസിഎൽ ഗേറ്റിലും ഇരുമ്പനം ട്രാക്കോ കേബിൾ കമ്പനിയുടെ ഗേറ്റിലും അദ്ദേഹം തൊഴിലാളികളോട് സംവദിച്ചു. ഇന്ത്യയിലെ പൊതുമേഖല വിറ്റുതുലയ്ക്കുന്നതിനെതിരെ ശക്തമായ നിലപാട് സ്വീകരിക്കുന്നത് ഇടതുപക്ഷം മാത്രമാണെന്ന് വാസവൻ പറഞ്ഞു. പൊതുമേഖല സംരക്ഷിക്കാൻ ഇടതുപക്ഷത്തിനു മാത്രമേ കഴിയൂവെന്നും അദ്ദേഹം പറഞ്ഞു.
കോട്ടയം മണ്ഡലത്തിന്റെ വടക്കേ അതിർത്തിയായ ഇരുമ്പനത്ത് രാവിലെ ഏഴോടെയാണ‌് സ്ഥാനാർഥി എത്തിയത‌്. ഇരുമ്പനം ലോക്കൽ കമ്മിറ്റി ഓഫീസായ അഴീക്കോടൻ മന്ദിരത്തിൽ നടന്ന ലോക്കൽ കമ്മിറ്റിയംഗങ്ങളുടെയും ബ്രാഞ്ച് സെക്രട്ടറിമാരുടെയും യോഗത്തിൽ പങ്കെടുത്തു. സിപിഐ എം പിറവം നിയോജകമണ്ഡലം സെക്രട്ടറി ഷാജു ജേക്കബും ഒപ്പമുണ്ടായി.
എച്ച്പിസിഎൽ ഗേറ്റിലെത്തി തൊഴിലാളികളെ കണ്ടശേഷം ഇരുമ്പനത്ത് സിപിഐ എം കെട്ടിപ്പടുക്കാൻ നേതൃത്വം നൽകിയ കെ ഭാസ്‌കരന്റെ കുടുംബാംഗങ്ങളെ അദ്ദേഹം സന്ദർശിച്ചു. തുടർന്ന് അമ്പാട്ടുമനയിൽ വോട്ടുതേടിയശേഷം ഇരുമ്പനം ട്രാക്കോ കേബിൾ കമ്പനി ഗേറ്റിലെത്തി.
തിരുവാങ്കുളം ലോക്കൽ കമ്മിറ്റി ഓഫീസിനു മുന്നിൽ എം പി സാജുവിന്റെയും എൻ പി ബോബിയുടെയും നേതൃത്വത്തിൽ ചുമട്ടുതൊഴിലാളികൾ വരവേറ്റു. തുടർന്ന് കരിങ്ങാച്ചിറ പള്ളി, സന്ന്യാസിനിമഠം, സെന്റ് ജോർജ് കത്തോലിക്കാ പള്ളി, കന്യാസ്ത്രീമഠം എന്നിവിടങ്ങൾ സന്ദർശിച്ചു. ഇതിനുശേഷം ആരക്കുന്നം എ പി വർക്കി മിഷൻ ആശുപത്രിയും സന്ദർശിച്ചു. ആശുപത്രി അധികൃതരും ജീവനക്കാരും ചേർന്ന് വാസവനെ സ്വീകരിച്ചു.
ജയശ്രീക്ക‌് വി എൻ വാസവൻ അന്ത്യോപചാരം അർപ്പിച്ചു
പിറവം
വാഹനാപകടത്തിൽ മരിച്ച ആരക്കുന്നം ഗവ. പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ നേഴ്സ് പാലച്ചുവട് ചാമക്കാലായിൽ ജയശ്രീക്ക‌് കോട്ടയം പാർലമെന്റ‌് മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി വി എൻ വാസവൻ അന്ത്യോപചാരം അർപ്പിച്ചു. പാലച്ചുവടിലെ വീട്ടിൽ വെള്ളിയാഴ്ച രാവിലെ എൽഡിഎഫ് മണ്ഡലം സെക്രട്ടറി ഷാജു ജേക്കബിനൊപ്പം എത്തിയ വി എൻ വാസവൻ ജയശ്രീയുടെ ബന്ധുക്കളെ ആശ്വസിപ്പിച്ചു.
വ്യാഴാഴ്ച രാവിലെ വീട്ടിൽനിന്ന‌് സ്‌കൂട്ടറിൽ ജോലിക്കുപോകവെ പാഴൂർ അമ്പലപ്പടിക്കുസമീപം ടോറസിന് അടിയിൽപ്പെട്ട ജയശ്രീ (49) തൽക്ഷണം മരിക്കുകയായിരുന്നു. ഭർത്താവ്: കെഎസ്ആർടിസി റിട്ട. ഉദ്യോഗസ്ഥൻ സി പി സലിം. ഏകമകൻ കശ്യപ് പ്ലസ്‌വൺ വിദ്യാർഥിയാണ്. വെള്ളിയാഴ‌്ച 11ന‌് ആയിരുന്നു സംസ‌്കാരം.

from Kerala || Deshabhimani Online News https://ift.tt/2UEfqLt
via IFTTT
No comments:
Post a Comment