കൊച്ചി
കോൺഗ്രസ‌് എംപി ശശി തരൂരിന്റെ, ബിജെപി അംഗങ്ങളായ ബന്ധുക്കളെ വീണ്ടും ബിജെപിയിൽ ചേർത്ത‌് സംസ്ഥാന അധ്യക്ഷൻ പി എസ‌് ശ്രീധരൻപിള്ളയുടെ നാടകം. വെള്ളിയാഴ‌്ച എറണാകുളം ഭാരത‌് ടൂറിസ‌്റ്റ‌് ഹോമിലാണ‌് ശശി തരൂരിന്റെ ബന്ധുക്കൾ ബിജെപിയിൽ ചേരുന്നു എന്ന പേരിൽ ചടങ്ങ‌് സംഘടിപ്പിച്ചത‌്.
തരൂരിന്റെ ചെറിയമ്മ ശോഭന, ഇവരുടെ ഭർത്താവ‌് എം ശശികുമാർ എന്നിവരടക്കം 14 പേരെയാണ‌് ശ്രീധരൻപിള്ള ഷാൾ അണിയിച്ച‌് ബിജെപിയിൽ ‘ചേർക്കുന്നതായി’ പ്രഖ്യാപിച്ചത‌്. എന്നാൽ, തങ്ങൾ വളരെക്കാലംമുമ്പുമുതൽ ബിജെപിക്കാരാണെന്നും ഇപ്പോൾ ഇങ്ങനെയൊരു ചടങ്ങ‌് സംഘടിപ്പിച്ചത‌് എന്തിനെന്ന‌് അറിയില്ലെന്നും ചടങ്ങിനുശേഷം ഇവർ പറഞ്ഞു.
‘"ഞങ്ങൾ പണ്ടുമുതലേ ബിജെപിക്കാരാണ‌്. ഇപ്പോൾ ഇങ്ങനെയൊരു ചടങ്ങ് എന്തിനാണെന്ന് അറിയില്ല. എന്തിനാണ് ഈ ചടങ്ങ‌് സംഘടിപ്പിച്ചതെന്ന് പറയേണ്ടത് സംഘാടകരാണ‌്. അവരോട‌് ചോദിക്കണം’’ –-
ശോഭന ശശികുമാർ മാധ്യമപ്രവർത്തകരോടു പറഞ്ഞു. രണ്ട‌് കെപിസിസി എക‌്സിക്യൂട്ടീവ‌് അംഗങ്ങൾ ബിജെപിയിൽ ഉടൻ ചേരുമെന്ന‌് ചടങ്ങിൽ സംസാരിച്ച പി എസ‌് ശ്രീധരൻപിള്ള പറഞ്ഞു. ഇതിനായി ചർച്ച നടത്തിവരികയാണ‌്. ഇവരുടെ പേര‌് ഇപ്പോൾ വെളിപ്പെടുത്താനാകില്ല. നേരത്തേ കേരളത്തിൽനിന്നുള്ള കോൺഗ്രസ‌് ഉന്നതനേതാവ‌് ബിജെപിയിൽ ചേരാൻ സന്നദ്ധത പ്രകടിപ്പിച്ചിരുന്നു. ഇതിനായി ഡൽഹിയിൽ പോയി ദേശീയ നേതാക്കളുമായി ചർച്ച നടത്തി. എന്നാൽ, അദ്ദേഹത്തിന്റെ പേര‌് പുറത്തുവന്നതിനെ തുടർന്ന‌് ചിലർ ഇടങ്കോലിട്ടു. ഇത‌് ഇനി ഉണ്ടാകാതിരിക്കാനാണ‌് പാർടിയിലേക്കുവരുന്ന കോൺഗ്രസ‌് നേതാക്കളുടെ പേര‌് വെളിപ്പെടുത്താത്തതെന്ന‌് പി എസ‌് ശ്രീധരൻപിള്ള പറഞ്ഞു.
from Kerala || Deshabhimani Online News https://ift.tt/2UJCjgN
via IFTTT
No comments:
Post a Comment