സോളാർ പീഡനക്കേസിൽ മൂന്ന‌് കോൺഗ്രസ‌് എംഎൽഎമാർക്കെതിരെ കേസെടുത്തത‌് യുഡിഎഫ‌് സർക്കാർ തന്നെ നിയോഗിച്ച ജുഡീഷ്യൽ കമീഷന്റെ ശുപാർശപ്രകാരം. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, മന്ത്രിമാരായിരുന്ന അടൂർ പ്രകാശ‌്, എ പി അനിൽകുമാർ, ഹൈബി ഈഡൻ എംഎൽഎ എന്നിവർ ലൈംഗികമായി പീഡിപ്പിച്ചതായി ഇരയും ക്രൈംബ്രാഞ്ചിന‌് പരാതി നൽകിയിരുന്നു.
അന്വേഷണ കമീഷൻ ജസ‌്റ്റിസ‌് ശിവരാജൻ സർക്കാരിന‌് സമർപ്പിച്ച 1073 പേജുള്ള റിപ്പോർട്ടിൽ ഇവരുടെയൊക്കെ പേര‌് എടുത്തുപറയുന്നുണ്ട‌്. 214 സാക്ഷികളെ വിസ‌്തരിച്ചും 812 രേഖ പരിശോധിച്ചുമാണ‌് റിപ്പോർട‌് തയ്യാറാക്കിയത‌്. ഉമ്മൻചാണ്ടിക്കെതിരായിരുന്നു ഗുരുതര കണ്ടെത്തലുകൾ. അതിനാൽ ആദ്യം അദ്ദേഹത്തിനെതിരെ കേസെടുത്തു.
ഈ കേസ‌് നിലവിൽ പ്രത്യേകസംഘം അന്വേഷിക്കുകയാണ‌്. തുടർനടപടിയുടെ ഭാഗമായാണ‌് അടൂർ പ്രകാശ‌്, എ പി അനിൽകുമാർ, ഹൈബി ഈഡൻ എന്നിവർക്കെതിരെയുള്ള കേസ‌് . മൂന്നുപേരുടെയും പങ്ക‌് കമീഷൻ റിപ്പോർട്ടിൽ എടുത്തുപറയുന്നുണ്ട‌്.
ഇരയെ അനിൽകുമാർ പലതവണ ചൂഷണം ചെയ‌്തുവെന്നും സ‌്റ്റാഫ‌് അംഗമായിരുന്ന നസറുള്ള വഴി ഏഴ‌് ലക്ഷംരൂപ കൈപ്പറ്റിയതായും പറയുന്നു. എറണാകുളം ഗസ‌്റ്റ‌് ഹൗസിലും എംഎൽഎ ഹോസ‌്റ്റലിലും അടൂർ പ്രകാശ‌് ലൈംഗിമായി പീഡിപ്പിച്ചതായും ടെലഫോൺ സെക‌്സ‌് നടത്തിയതായും റിപ്പോർട്ടിൽ പറയുന്നു. ഈ റിപ്പോർട്ട‌് മുഖ്യമന്ത്രി നിയമസഭയിൽ സമർപ്പിച്ചതാണ‌്. എല്ലാ നിയമവശവും പരിശോധിച്ചാണ‌് ക്രൈംബ്രാഞ്ച‌് കേസെടുത്തത‌്. ഇതിനായി സർക്കാർ നിയമോപദേശവും തേടി. അതിനിടെ, പീഡിപ്പിക്കപ്പെട്ട യുവതി ക്രൈംബ്രാഞ്ചിനെ നേരിൽ സമീപിച്ചും പരാതി നൽകി. തുടർന്ന‌്, ഇവരുടെ മൊഴിയുമെടുത്തു. മൊഴിയിലും പീഡനം നടന്നുവെന്നതിൽ അവർ ഉറച്ചുനിന്നു.
ഇതോടെ നിയമപ്രകാരം എഫ‌്ഐആർ രജിസ‌്റ്റർ ചെയ്യണം. ആ നടപടി സ്വീകരിച്ചതിനെയാണ‌് തെരഞ്ഞെടുപ്പ‌് ലാക്കാക്കിയെന്ന‌് ചിലർ ആക്ഷേപിക്കുന്നത‌്. നിയമോപദേശം അടക്കം ലഭിക്കുന്നതിന‌് കാത്തിരുന്നതിനാലാണ‌് കേസെടുക്കാൻ വൈകിയത‌്. യുഡിഎഫ‌് സർക്കാരിന്റെ കാലത്തുതന്നെ ഇതേ ഇരയുടെ സമാനപരാതിയിൽ അന്ന‌് എംഎൽഎ ആയിരുന്ന എ പി അബ്ദുള്ളക്കുട്ടിയുടെ പേരിൽ പൊലീസ‌് കേസെടുത്തിരുന്നു. കേസ‌് പിന്നീട‌് മരവിപ്പിക്കുകയായിരുന്നു.
ഹൈബിയെ ന്യായീകരിച്ച‌് മഹിളാ കോൺഗ്രസ‌്
കൊച്ചി
ഹൈബി ഈഡനെയും സ‌്ത്രീപീഡന കേസിൽ പ്രതികളായ മറ്റ‌് എംഎൽഎമാരെയും ന്യായീകരിച്ച‌് മഹിളാ കോൺഗ്രസ‌് രംഗത്ത‌്.
എംഎൽഎമാർക്കെതിരെ ക്രൈംബ്രാഞ്ച‌് കേസ‌് എടുത്തത‌് തെറ്റായിപ്പോയെന്ന‌് എഐസിസി അംഗം ദീപ‌്തി മേരി വർഗീസ‌് വാർത്താസമ്മേളനത്തിൽ പറഞ്ഞു. കേസ‌് രാഷ്ട്രീയപ്രേരിതമാണ‌്. ഇരയുടെ ശരീരഭാഷയിൽ നിന്നുതന്നെ അവർ പറയുന്നതിന്റെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെട്ടതാണ‌്.
ഹൈക്കോടതി ഇത‌് നിരീക്ഷിച്ചതാണെന്നും അവർ പറഞ്ഞു.
from Kerala || Deshabhimani Online News https://ift.tt/2UEfI51
via IFTTT
No comments:
Post a Comment