ന്യൂസിലൻഡ‌് ഭീകരാക്രമണം : അൻസിക്ക‌് നാടിന്റെ കണ്ണീർപൂക്കൾ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, March 26, 2019

ന്യൂസിലൻഡ‌് ഭീകരാക്രമണം : അൻസിക്ക‌് നാടിന്റെ കണ്ണീർപൂക്കൾ


സ്വന്തം ലേഖകൻ
ന്യൂസിലൻഡിലെ ക്രൈസ‌്റ്റ‌് ചർച്ച‌് മുസ്ലിംപള്ളിയിലെ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട അൻസിക്ക‌്  ജന്മനാട‌് കണ്ണീരോടെ വിടനൽകി. തിങ്കളാഴ്ച രാവിവെ പതിനൊന്നിന് കൊടുങ്ങല്ലൂർ ചേരമൻ ജുമാമസ്ജിദ് കബര്‍സ്ഥാനിലായിരുന്നു കബറടക്കം. എറിയാട‌്  മാടവന തിരുവള്ളൂർ പൊന്നാത്ത‌് അബ്ദുൾ നാസറിന്റെ ഭാര്യ അൻസി ബാവ (25)യുടെ മൃതദേഹം തിങ്കളാഴ‌്ച പുലർച്ചെ 3.15നാണ‌് നെടുമ്പാശേരി വിമാനത്താവളത്തിലെത്തിച്ചത‌്. ബന്ധു പി എച്ച‌് നിയാസ‌്, പ്രോട്ടോകോൾ ഓഫീസർ ജെയ‌്പോൾ എന്നിവർ ചേർന്ന‌് ഏറ്റുവാങ്ങി.

നോർക്ക ഏർപ്പെടുത്തിയ ആംബുലൻസിൽ തിരുവള്ളൂരിൽ ഭർത്താവ‌് അബ്ദുൾ നാസറിന്റെ വീട്ടിലേക്കെത്തിച്ചു. ന്യൂസിലൻഡിൽനിന്ന‌് കഴിഞ്ഞദിവസം നാട്ടിലെത്തിയ നാസർ ഭാര്യയുടെ ചേതനയറ്റ ശരീരംകണ്ട‌് വിങ്ങിപ്പൊട്ടി.  പിന്നീട‌് മേത്തല ഗൗരീശങ്കർ ആശുപത്രിക്ക‌് സമീപമുള്ള, അൻസിയുടെ വീട്ടിലേക്ക‌് മൃതദേഹമെത്തിച്ചു.  ഉമ്മ റസിയയും സഹോദരൻ ആസിഫ‌് അലിയും താങ്ങാനാകാത്ത സങ്കടത്താൽ വിതുമ്പി. കൊടുങ്ങല്ലൂർ ചേരമാൻ ജുമാ മസ‌്ജിദ‌് ഇമാം സൈഫുദ്ദീൻ അൽഖാസിമിയുടെ പ്രാർഥനയ‌്ക്ക‌് ശേഷം പൊതുദർശനത്തിന‌ായി 8.40ന‌് മേത്തല കമ്യൂണിറ്റി ഹാളിലേക്ക‌് കൊണ്ടുവന്നു.

സർക്കാരിനു വേണ്ടി മന്ത്രി സി രവീന്ദ്രനാഥ‌് പുഷ്പചക്രമർപ്പിച്ചു. 10. 30ന‌് ചേരമാൻ ജുമാ മസ‌്ജിദ‌് കബർസ്ഥാനിൽ വൻജനാവലിയുടെ സാന്നിധ്യത്തിൽ കബറടക്കി. വെടിയേറ്റ‌് മരിച്ച‌് 11 ദിവസം കഴിഞ്ഞാണ‌് നോർക്കയുടെ സഹായത്തോടെ മൃതദേഹം തിങ്കളാഴ‌്ച കൊടുങ്ങല്ലൂരിലെത്തിച്ചത‌്. അഗ്രികൾച്ചറൽ എൻജിനിയറിങ്ങിൽ ഉപരിപഠനത്തിനായാണ‌് അൻസി ന്യൂസിലൻഡിൽ പോയത‌്.



from Kerala || Deshabhimani ​Online ​News https://ift.tt/2FB3sxi
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages