സ്വന്തം ലേഖകൻ
മികച്ച പ്രതിരോധ പ്രവർത്തനത്തിലൂടെ വീണ്ടും മികവ‌് തെളിയിച്ച‌് ആരോഗ്യവകുപ്പ‌്. നിപായെ തുരത്തി ലോക ശ്രദ്ധ നേടിയ കേരളത്തിന്റെ ആരോഗ്യ മേഖലയ‌്ക്ക‌് മറ്റൊരു പൊൻതൂവലാവുകയാണ‌് മലപ്പുറത്തെ വെസ‌്റ്റ‌്നൈൽ പ്രതിരോധം. പക്ഷികളിൽനിന്ന‌് കൊതുകുകളിലേക്കും ഇതുവഴി മനുഷ്യരിലേക്കും പകരുന്നതാണ‌് വെസ്റ്റ‌് നൈൽ രോഗം. ജില്ലയിൽ ആദ്യമായാണ‌് ഈ രോഗം റിപ്പോർട്ട് ചെയ്തത‌്. 2006ൽ ആലപ്പുഴയിലും കോട്ടയത്തും ചിക്കുൻ ഗുനിയ പുറപ്പെട്ടപ്പോൾ വെസ്റ്റ് നൈൽ വൈറസ‌് സാന്നിധ്യം റിപ്പോർട്ട് ചെയ്തിരുന്നു.
പനി ബാധിച്ച് ചികിത്സയിലായിരുന്ന വേങ്ങരയിലെ ആറ് വയസ്സുകാരൻ ഫെബ്രുവരി 25ന‌് കോഴിക്കോട‌് മെഡിക്കൽ കോളേജ‌് ആശുപത്രിയിൽ ചികിത്സ തേടിയതോടെയാണ‌് വെസ്റ്റ‌് നൈൽ പനി സ്ഥിരീകരിച്ചത‌്. എന്നാൽ ജനങ്ങളുടെ ഭീതിമാറ്റാൻവകുപ്പ‌് സമയോചിതമായി ഇടപെട്ടു. പ്രതിരോധ നടപടി ഊർജിതമാക്കാൻ മന്ത്രി കെ കെ ശൈലജ നിർദേശം നൽകി. ജില്ലാ മെഡിക്കൽ ഓഫീസർ കെ സക്കീനയുടെ നേതൃത്വത്തിൽ വിവിധ പ്രദേശങ്ങളിലെ ഡോക്ടർമാരുടെ യോഗം ചേർന്ന‌് പ്രതിരോധ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ‌്തു. മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന വിദ്യാർഥി മാർച്ച‌് 18ന‌് മരിച്ചതോടെ ജനങ്ങളുടെ ആശങ്ക വീണ്ടും വർധിച്ചു.
എന്നാൽ, പ്രതിരോധ പ്രവർത്തനങ്ങൾ നേരത്തെ ആരംഭിച്ചതിനാൽ പേടിക്കാനില്ലെന്നും ആശങ്ക വേണ്ടെന്നും മന്ത്രി അറിയിച്ചു. കേന്ദ്ര സാംക്രമികരോഗ നിയന്ത്രണ കേന്ദ്രം തലവൻ ഡോ. രുചി ജെയിന്റെയും എന്റമോളജി വിദഗ‌്ധരുടെയും നേതൃത്വത്തിലുള്ള സംഘം പരിശോധന നടത്തി. കടലുണ്ടി പക്ഷിസങ്കേതത്തിലടക്കം പരിശോധന നടത്തിയ സംഘം ദിനംപ്രതി രോഗത്തെക്കുറിച്ച‌് വിലയിരുത്തി.
from Kerala || Deshabhimani Online News https://ift.tt/2Fq627S
via IFTTT
No comments:
Post a Comment