കൊച്ചി > സ്ത്രീത്വത്തെ അപമാനിക്കരുതെന്നും സമൂഹമാധ്യമങ്ങൾ ഉപയോഗിക്കുമ്പോൾ ജാഗ്രത വേണമെന്നും കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. എഴുത്തുകാരി കെ ആർ മീരയ‌്ക്കെതിരായ വി ടി ബൽറാം എംഎൽഎയുടെ ഫെയ‌്സ‌്ബുക്ക‌് ആക്ഷേപത്തിനെതിരെയാണ‌് പ്രതികരണം. സഭ്യേതരമായ പ്രയോഗങ്ങൾ പാടില്ല. സമൂഹമാധ്യമങ്ങളുടെ ഉപയോഗത്തിൽ ജാഗ്രത വേണം.
ബൽറാമിന്റെ പാർടി പ്രവർത്തനത്തെക്കുറിച്ച് അഭിപ്രായവ്യത്യാസമില്ല. അച്ചടക്കം ലംഘിക്കാൻ പാടില്ല. വിശദീകരണം ചോദിക്കുന്നില്ലെന്നും കൊച്ചിയിൽ മുല്ലപ്പള്ളി പറഞ്ഞു. എ കെ ജിക്കെതിരായ ബൽറാമിന്റെ പോസ്റ്റിനെതിരെയും മുല്ലപ്പള്ളി നിലപാട് വ്യക്തമാക്കി. എ കെ ജി എന്ന സ്വാതന്ത്ര്യസമരസേനാനിയെ വിസ്മരിച്ച‌് അഭിപ്രായപ്രകടനം നടത്തരുതെന്നും മുല്ലപ്പള്ളി പറഞ്ഞു.സ്വന്തം ഇഷ്ടത്തിനും സൗകര്യത്തിനുമനുസരിച്ചാണ് പോസ്‌റ്റിടുന്നെന്നായിരുന്നു മുല്ലപ്പള്ളിക്ക് ബൽറാം നൽകിയ മറുപടി.
from Kerala || Deshabhimani Online News https://ift.tt/2NN0Ajn
via IFTTT
No comments:
Post a Comment