കെഇആർ ഭേദഗതി : എയ‌്ഡഡ‌് സ‌്കൂളുകളിലെ നിയമന പ്രതിസന്ധി നീങ്ങുന്നു - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, March 4, 2019

കെഇആർ ഭേദഗതി : എയ‌്ഡഡ‌് സ‌്കൂളുകളിലെ നിയമന പ്രതിസന്ധി നീങ്ങുന്നു

സ്വന്തം ലേഖകൻ
കേരള വിദ്യാഭ്യാസ നിയമത്തിലെ ചട്ടങ്ങളിൽ വരുത്തിയ പുതിയ ഭേദഗതി എയ‌്ഡഡ‌് സ‌്കൂളുകളിലെ നിയമന പ്രതിസന്ധി നീക്കും. 2016ന‌് ശേഷം മാനേജ‌്മെന്റുകൾ നടത്തിയ നിയമനങ്ങൾക്ക‌് അംഗീകാരം നൽകാനാകാത്ത പ്രതിസന്ധിക്ക‌് കെഇആർ ചട്ട ഭേദഗതി ഉത്തരവ‌് പരിഹാരമാകും.
നിയമസഭാ സബ‌്ജക്ട‌് കമ്മിറ്റിയുടെ ശുപാർശ പ്രകാരം സർക്കാർ കൊണ്ടുവന്ന ചട്ട ഭേദഗതിയോടെ എയ‌്ഡഡ‌് സ‌്കൂളുകളിലെ സംരക്ഷിതാധ്യാപക നിയമനം ശാസ‌്ത്രീയവുമാകും.

അധ്യാപക ബാങ്ക‌്: വ്യവസ്ഥകളിൽ മാറ്റം
1979 മെയ‌് 22ന‌് ശേഷം നിലവിൽ വന്നതോ അപ‌്ഗ്രേഡ‌് ചെയ‌്തതോ ആയ സ‌്കൂളുകളിലെ മുഴുവൻ ഒഴിവുകളിലേക്കും നിയമനം അധ്യാപക ബാങ്കിൽനിന്ന‌് മാത്രമായിരിക്കണമെന്ന വ്യവസ്ഥ മാറ്റിയതാണ‌് പ്രധാന ഭേദഗതി. രാജി, വിരമിക്കൽ, സ്ഥാനക്കയറ്റം തുടങ്ങിയ രീതികളിൽ വരുന്ന ഒരു ഒഴിവിലേക്ക‌ുമാത്രം അധ്യാപകബാങ്കിൽനിന്ന‌് നിയമനം നടത്താം. ബാക്കി ഇത്തരം ഒഴിവുകളിൽ നിയമനാധികാരം മാനേജർമാർക്കായിരിക്കും. 150 കുട്ടികളുള്ള മുഴുവൻ എൽപി സ‌്കൂളുകളിലെയും 100 കുട്ടികളുള്ള മുഴുവൻ യുപി സ‌്കൂളുകളിലെയും പ്രധാനാധ്യാപകരെ ക്ലാസ‌് ചുമതലകളിൽനിന്ന‌് മാറ്റുമ്പോൾ വരുന്ന ഒഴിവിലും ഒരുവർഷത്തിലധികം വരുന്ന അവധി ഒഴിവിലും സംരക്ഷിത അധ്യാപകരെ നിയമിക്കണം എന്നതാണ‌് പുതിയ വ്യവസ്ഥ. 1979ന‌് ശേഷം നിലവിൽവന്ന ഹൈസ‌്കൂളുകളിൽ  2016ന‌് ശേഷം സൃഷ്ടിക്കപ്പെടുന്ന അധിക തസ‌്തികകളിൽ 1:1 അനുപാതത്തിലായിരിക്കണം നിയമനം. കുട്ടികൾ വർധിച്ചതിന്റെ പേരിൽ അധികം സൃഷ്ടിക്കപ്പെടുന്ന തസ‌്തികകളിൽ ഒന്നിൽ സംരക്ഷിത അധ്യാപകരെ നിയമിക്കുമ്പോൾ രണ്ടാമത്തേതിൽ  മാനേജർമാർക്ക‌് പുതിയ നിയമനം നടത്താം. നേരത്തെ മുഴുവൻ തസ‌്തികയിലും സംരക്ഷിത അധ്യാപകരെ നിയമിക്കണമെന്നായിരുന്നു വ്യവസ്ഥ.  

കോടതി വ്യവഹാരങ്ങൾക്കും പരിഹാരം
പതിറ്റാണ്ടുകൾ നീണ്ട തർക്കങ്ങൾക്കും കോടതി വ്യവഹാരങ്ങൾക്കും പുതിയ ഭേദഗതി പരിഹാരമാകും. എയ‌്ഡഡ‌് സ‌്കൂളുകളിലെ നിയമനം സംബന്ധിച്ച‌് ഹൈക്കോടതി ഡിവിഷൻ ബെഞ്ച‌്, സുപ്രീംകോടതി എന്നിവിടങ്ങളിലായി രണ്ടു കേസ‌് നിലവിലുണ്ട‌്.
ഹൈക്കോടതിയുടെ സിംഗിൾ ബെഞ്ച‌് വിധി പൂർണമായും സർക്കാർ നിലപാട‌് ശരിവയ‌്ക്കുന്നതായിരുന്നു. 1979ന‌് ശേഷം ആരംഭിച്ചതോ അപ‌്ഗ്രേഡ‌് ചെയ്യപ്പെട്ടതോ ആയ ഹൈസ‌്കൂളുകളിലാണ‌് നിയമന പ്രതിസന്ധി കൂടുതൽ ഉള്ളത‌്.

സംരക്ഷിത അധ്യാപകരെ പുനർവിന്യസിച്ചത‌് എൽഡിഎഫ‌് സർക്കാർ
എയ‌്ഡഡ‌് വിദ്യാലയങ്ങളിൽ വർഷംതോറും തസ‌്തികകൾ വൻതോതിൽ ഇല്ലാതായതോടെ തസ‌്തിക നഷ്ടപ്പെടുന്ന അധ്യാപകരുടെ സംരക്ഷണം സർക്കാരിന്റെ ചുമതലയായി. 2010ൽ പ്രശ‌്നപരിഹാരമായി എൽഡിഎഫ‌് സർക്കാർ 1979ന‌് ശേഷമുള്ള എയ‌്ഡഡ‌് സ‌്കൂളുകളിലെ പുതിയ തസ‌്തികകളിൽ 1:1 അനുപാതത്തിൽ നിയമനം നടത്തണമെന്ന വ്യവസ്ഥ കൊണ്ടുവന്നു. ഇത‌് മാനേജ‌്മെന്റുകൾ അംഗീകരിച്ചില്ല.

2011ൽ ഉമ്മൻചാണ്ടി അധികാരത്തിൽ വന്നതോടെ ഉത്തരവ‌് അട്ടിമറിച്ചു.  നിയമസഭാതെരഞ്ഞെടുപ്പിൽ അധികാരം നഷ്ടപ്പെടുമെന്ന‌് ഉറപ്പായതോടെ 2016 ജനുവരിയിൽ അതുവരെയുള്ള എല്ലാ  ഉത്തരവുകളും റദ്ദാക്കി. 2016ലെ പുതിയ അധ്യയന വർഷത്തിൽ തസ‌്തികനിർണയം നടത്തി സംരക്ഷിത അധ്യാപകരെ മുഴുവൻ പുനർവിന്യസിച്ചാൽമാത്രമേ ശമ്പളം നൽകാനാകൂ എന്ന ഉത്തരവുമിറക്കി.

പുതിയ സർക്കാരിന്റെ മുന്നിലെ കീറാമുട്ടിയായി സംരക്ഷിത അധ്യാപക പുനർവിന്യാസം. പ്രതിസന്ധി തരണംചെയ‌്ത എൽഡിഎഫ‌് സർക്കാർ നിശ്ചിത സമയത്തിനകം തസ‌്തിക നിർണയം പൂർത്തിയാക്കി. സംരക്ഷിത അധ്യാപകരെ പുനർവിന്യസിച്ചു. തസ‌്തിക നഷ്ടപ്പെട്ടവരെ സംരക്ഷിക്കാനായി എയ‌്ഡഡ‌് സ‌്കൂൾ നിയമനങ്ങളിൽ കെഇആർ ഭേദഗതിവരുത്തി.

എന്നാൽ, ഈ ഭേദഗതിക്കെതിരെ മാനേജ‌്മെന്റുകൾ കോടതിയിൽ പോയതോടെ പ്രതിസന്ധി സൃഷ്ടിക്കപ്പെട്ടു. കേസ‌് തുടരുന്നതിനാൽ 2017–-17 വർഷംമുതലുള്ള എയ‌്ഡഡ‌് സ‌്കൂൾ നിയമനങ്ങൾ സർക്കാരിന‌് അംഗീകരിക്കാനാകാത്ത സ്ഥിതിയായി. മാനേജ‌്മെന്റുകൾ നിയമിച്ചവർക്ക‌് നിയമനാംഗീകാരം നൽകാൻ പ്രയാസമായി.

തുടർന്നാണ‌് പ്രശ‌്നം നിയമസഭാ സബ‌്ജക്ട‌് കമ്മിറ്റിക്ക‌് വിട്ടത‌്. കമ്മിറ്റി നിർദേശങ്ങളാണ‌് ഭേദഗതിയായി കൊണ്ടുവന്നത‌്. ഭേദഗതി അംഗീകരിക്കുമെന്ന‌് മാനേജ‌്മെന്റുകളുടെ  സംഘടനകൾ വ്യക്തമാക്കിയിട്ടുണ്ട‌്.



from Kerala || Deshabhimani ​Online ​News https://ift.tt/2C6b5tf
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages